തൊഴിൽ അന്വേഷകരുടെ ശ്രദ്ധയ്ക്ക്...! 'ബിയർ ഹഗ്ഗർ'മാരെ ആവശ്യമുണ്ട്, ആകർഷകമായ ശമ്പളം..

തൊഴിൽ അന്വേഷകരുടെ ശ്രദ്ധയ്ക്ക്...! 'ബിയർ ഹഗ്ഗർ'മാരെ ആവശ്യമുണ്ട്, ആകർഷകമായ ശമ്പളം..
Mar 20, 2023 10:56 AM | By Nourin Minara KM

തൊഴിൽ അന്വേഷകരുടെ ശ്രദ്ധയ്ക്ക്, അമേരിക്കയിലെ വന്യജീവി സംരക്ഷണ ഏജൻസിയായ ന്യൂ മെക്സിക്കോ ഡിപ്പാർട്ട്മെന്റ് ഓഫ് ഗെയിം ആൻഡ് ഫിഷിലേക്ക് 'ബിയർ ഹഗ്ഗർ'മാരെ ആവശ്യമുണ്ട്. കരടിക്കുട്ടികളുടെ സംരക്ഷണത്തിനാണ് ഏജൻസി ഈ പുതിയ തസ്തികയിലേക്ക് ആളുകളെ ക്ഷണിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇത്തരത്തിൽ ഒരു പരസ്യം നൽകിയിരിക്കുന്നത്.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 30 ആണ്. കഠിനമായ സാഹചര്യങ്ങളിലും കാൽനട യാത്ര ചെയ്ത് കരടികളുടെ മാളങ്ങളിൽ ചെന്ന് അവയ്ക്ക് ആവശ്യമായ ശുശ്രൂഷ നൽകാൻ തയ്യാറായിരിക്കണം എന്നതാണ് ജോലിക്കായി അപേക്ഷിക്കുന്നവർക്ക് വേണ്ട പ്രധാന യോഗ്യതയായി ഏജൻസി അറിയിച്ചിട്ടുള്ളത്. ന്യൂ മെക്സിക്കോയിൽ കറുത്ത കരടികൾ ഇപ്പോൾ വ്യാപകമായ രീതിയിൽ വംശനാശഭീഷണി നേരിടുകയാണ്. അവശേഷിക്കുന്ന കരടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ജീവനക്കാരെ നിയമിക്കുന്നത്.


വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ കറുത്ത കരടികളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇവ വ്യാപകമായ രീതിയിൽ വേട്ടയാടപ്പെടുന്നുണ്ട്. ഇത് തടയുക കൂടിയാണ് വന്യജീവി സംരക്ഷണ ഏജൻസി ലക്ഷ്യമിടുന്നത്.ജീവനക്കാരെ തേടിക്കൊണ്ടുള്ള പരസ്യത്തിനൊപ്പം ജനിച്ച് ഏതാനും ദിവസം മാത്രമായ കറുത്ത കരടിക്കുട്ടികളെ തഴുകുന്ന കൺസർവേഷൻ സ്പെഷ്യലിസ്റ്റുകളുടെ ചിത്രങ്ങളും നൽകിയിട്ടുണ്ട്.

വന്യജീവി, വന്യജീവി പരിപാലനം എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ പഠിപ്പിക്കുന്നതിനു പുറമേ, വന്യജീവി സർവ്വേകൾ നടത്തുക, വിളകൾക്കും വസ്തുവകകൾക്കും വന്യജീവികൾ വരുത്തുന്ന നാശനഷ്ടങ്ങളെ കുറിച്ച് അന്വേഷിക്കുക, വന്യജീവികളെ മാറ്റിപ്പാർപ്പിക്കാൻ സഹായിക്കുക, തുടങ്ങിയവയാണ് പ്രസ്തുത തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ മറ്റ് ജോലികൾ.

https://www.facebook.com/photo?fbid=577722317721562&set=pcb.577137537780040

മെക്സിക്കോയിലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കാൻ തയ്യാറായിട്ടുള്ളവർ മാത്രമേ ജോലിക്ക് അപേക്ഷിക്കാൻ പാടുള്ളൂ. പ്രകൃതിവിഭവ സംരക്ഷണം, ബയോളജിക്കൽ സയൻസസ് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലകളിൽ വൈദഗ്ധ്യമോ വിദ്യാഭ്യാസമോ ഉണ്ടായിരിക്കണം. വന്യജീവികളോട് താല്പര്യമുള്ള വ്യക്തികൾക്ക് ആവേശകരമായ ഒരു അവസരമാണ് ഈ ജോലി. കരടികളുടെ സംരക്ഷണത്തിനും അവയുടെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്ന ജോലിയാണ് ബിയർ ഹഗ്ഗർമാരുടേത്.

'Beer huggers' wanted in America

Next TV

Related Stories
'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

May 11, 2025 12:08 PM

'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

ഇടിമിന്നലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്ന ആനകളുടെ വീഡിയോ...

Read More >>
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories










News Roundup