എന്റെ പേരിൽ വന്ന പ്ലേ ബട്ടൺ പോലും തന്നില്ല, ചതിയന്മാരാണെന്ന് അറിഞ്ഞില്ല; തനിക്ക് പറ്റിയ ചതിയെ കുറിച്ച് വിശദീകരിച്ച് മീനാക്ഷി അനൂപ്

എന്റെ പേരിൽ വന്ന പ്ലേ ബട്ടൺ പോലും തന്നില്ല, ചതിയന്മാരാണെന്ന് അറിഞ്ഞില്ല; തനിക്ക് പറ്റിയ ചതിയെ കുറിച്ച്  വിശദീകരിച്ച് മീനാക്ഷി അനൂപ്
Mar 19, 2023 11:13 PM | By Athira V

ഭിനയത്തിലും അവതരണത്തിലും കഴിവ് തെളിയിച്ച താരമാണ് മീനാക്ഷി അനൂപ്. ബാലതാരമായി സിനിമയിലെത്തിയ മീനാക്ഷി അനൂപിന് ഏറെ ആരാധകരുണ്ട്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബേബി മീനാക്ഷി സിനിമയിലേക്ക് കടന്ന് വന്നത്. ഒപ്പം, മറുപടി, ക്വീന്‍, ആന മയില്‍ ഒട്ടകം, വണ്‍ ബൈ ടു, ഒരു മുത്തശ്ശി ഗദ, പോളേട്ടന്റെ വീട് തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടോപ്പ് സിങ്ങർ അടക്കമുള്ള റിയാലിറ്റി ഷോകളുടേയും മറ്റ് നിരവധി പരിപാടികളുടേയും അവതാരികയായും തിളങ്ങുന്നുണ്ട് മീനാക്ഷി.എല്ലാ സെലിബ്രിറ്റികൾക്കും ഉള്ളത് പോലെ മീനാക്ഷിയും ഒരു വർഷമായി യുട്യൂബ് ചാനൽ നടത്തുന്നുണ്ട്.


മീനാക്ഷിക്കൊപ്പം സഹോദരനും അച്ഛനും അമ്മയുമെല്ലാം യുട്യൂബ് ചാനലിൽ വിശേഷങ്ങൾ പങ്കിട്ട് എത്താറുണ്ട്. രണ്ടര ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴസിനേയും മീനാക്ഷിക്ക് യുട്യൂബ് ചാനൽ വഴി ലഭിച്ചിരുന്നു.ഇത്തരം യുട്യൂബ് ചാനലുകൾ കൈകാര്യം ചെയ്യുന്നൊരു ടീമാണ് മീനാക്ഷിയുടേയും യുട്യൂബ് ചാനൽ കൈകാര്യം ചെയ്തിരുന്നു. കഴിഞ്ഞ ​ദിവസം തന്റെ യുട്യൂബ് നോക്കിയിരുന്നവർ തങ്ങളെ ചതിച്ചുവെന്നും ചാനൽ പോലും ഇപ്പോൾ തങ്ങളുടെ കൈകളിലില്ലെന്നുമാണ് മീനാക്ഷി പറയുന്നത്. വീണ്ടും മീനാക്ഷി അനൂപ് എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിച്ച സന്തോഷം പങ്കിട്ടുകൊണ്ടാണ് തങ്ങൾക്ക് പറ്റിയ ചതിയെ കുറിച്ച് മീനാക്ഷിയും കുടുംബവും വിശദീകരിച്ചത്.


തന്റെ പേരിൽ വന്ന പ്ലെ ബട്ടൺ പോലും തന്നില്ലെന്നും അതും അവർ ആക്രിക്ക് കൊടുത്ത് വിറ്റ് കാശാക്കിയോയെന്ന് സംശയമുണ്ടെന്നുമാണ് മീനാക്ഷിയും കുടുംബവും പറയുന്നത്. മീനാക്ഷിയും അച്ഛനും തങ്ങൾ പറ്റിയ ചതിയെ കുറിച്ച് വിവരിച്ച് പറഞ്ഞത് ഇങ്ങനെയാണ്.ഒരു ക്രൂ ‍ഞങ്ങളെ ഇങ്ങോട്ട് വന്ന് അപ്രോച്ച് ചെയ്താണ്. യുട്യൂബ് ചാനൽ ഞങ്ങളുടെ പ്ലാനിലില്ലായിരുന്നു. കൂട്ടുകാർ ചെറുതായി ഫോഴ്സ് ചെയ്തിരുന്നു. എന്റർടെയ്ൻമെന്റ് പർപ്പസിന് വേണ്ടിയാണ് തുടങ്ങാൻ തീരുമാനിച്ചത്.' 'ഞങ്ങളുടെ യുട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവർ വേറേയും കുറേപ്പേരുടെ ചാനലുകൾ കൈകാര്യം ചെയ്യുന്നുണ്ട്. അവർക്കും ഇമ്മാതിരി പണി കിട്ടിയെന്നാണ് തോന്നുന്നത്. അവർ മീനാക്ഷിയുടെ പേരിൽ മെയിൽ ഐഡി തുടങ്ങിയിരുന്നു.' 'അതിന്റെ യൂസർ ഐഡിയും പാസ് വേർഡും അവരുടെ കൈയ്യിൽ തന്നെയായിരുന്നു. സകല സാധനങ്ങളും അവരുടെ കൈയ്യിലായിരുന്നു.


അതുപോലെ തന്നെ പൈസ കിട്ടുവാണെങ്കിൽ കൂടിയും അവരാണ് അതിന്റെ ഏറെയും ഭാ​ഗം എടുത്തിരുന്നത്.' 'നമുക്ക് ബോധമില്ലാത്തത് കൊണ്ടല്ല.... ഇതൊന്നും നേരത്തെ മനസിലാക്കാതെയിരുന്നത്. പോട്ടേയെന്ന് വിചാരിച്ച് വിട്ടതാണ്. എന്തായാലും ഞങ്ങൾ ലീ​ഗലി മൂവ് ചെയ്തിട്ടുണ്ട്. കോട്ടയം എസ്.പി ഓഫീസിൽ കൃത്യമായ പരാതി കൊടുത്തിട്ടുണ്ട്.' 'ഇൻകം ടാസ്ക് ഓഫീസിൽ ഞങ്ങൾക്ക് വന്ന പൈസയുടെ സ്റ്റേറ്റ്മെന്റ് അടക്കം കൊടുത്തിട്ടുണ്ട്. എന്തായാലും കൃത്യമായ അന്വേഷണമുണ്ടാകും. വ്യക്തിപരമായി അറിയാവുന്ന ആളുകളെ വെച്ച് മാത്രമെ നിങ്ങൾ ഇനി പാട്ന‌ർഷിപ്പിൽ യുട്യൂബ് പോലുള്ള കാര്യങ്ങൾ ചെയ്യാവൂ.


യുട്യൂബ് റവന്യൂപോലും അവരോട് അങ്ങോട്ട് പോയി വല്ലാതും തരാമോയെന്ന് ചോ​ദിച്ച് വാങ്ങേണ്ട അവസ്ഥയായിരുന്നു ഞങ്ങൾക്ക്. ഒരു സിൻസിയേറിറ്റി ഇല്ലാത്തവരായിരുന്നു. പലരും പറഞ്ഞിരുന്നു ഈ ടീമിനോട് അടുക്കുമ്പോൾ സൂക്ഷിക്കണേയെന്ന്.' 'അവർ വരും വീഡിയോ ഷൂട്ട് ചെയ്യും അവർ തന്നെ എഡിറ്റ് ചെയ്യും അപ്ലോഡ് ചെയ്യും അങ്ങനെയായിരുന്നു. മീനാക്ഷിയുടെ പേരിൽ വന്ന പ്ലേ ബട്ടൺ പോലും അവർ കൊണ്ടുപോയി. അതും ആക്രിക്ക് കൊടുത്ത് കാശാക്കിയോയെന്ന് അറിയില്ല.' 'പരസ്യം വരുന്നതിന്റെ പണം പോലും എത്രയാണെന്ന് അറിയില്ല. എ​ഗ്രിമെന്റിനെ കുറിച്ച് ചോദിച്ചാലും ഒഴിഞ്ഞ് മാറും. രണ്ടരലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള ചാനലായിരുന്നു.

യുട്യൂബ് ചാനൽ പോയതിൽ വിഷമമുണ്ട്. പക്ഷെ തീയിൽ കുരുത്തതാണ് ഞങ്ങൾ വെയിലത്ത് വാടില്ല. മീനാക്ഷിയുടെ പേര് ഉപയോ​​​ഗിച്ച് എല്ലാ കച്ചവടമാക്കി അതെല്ലാം കൈക്കലാക്കി അവർ. ഇപ്പോൾ‌ ഞങ്ങൾ സ്വന്തമായി യുട്യൂബ് ചാനൽ ആരംഭിച്ചു.' 'ഇനി കൃത്യമായി വീഡിയോ വരും' മീനാക്ഷിയും അച്ഛൻ അനൂപും തങ്ങൾക്കുണ്ടായ അനുഭവം വിവരിച്ച് പറഞ്ഞു. തങ്ങൾക്ക് പ്രിയപ്പെട്ട മീനൂട്ടിയുടെ വീഡിയോ വന്നതോടെ നിരവധി പേർ പിന്തുണ അറിയിച്ചു. ഇനിയും തങ്ങൾ കൂടെയുണ്ടാകുമെന്നും തളരാതെ മുന്നോട്ട് പോകൂവെന്നുമാണ് ആരാധകർ മീനാക്ഷിയുടേയും കുടുംബത്തിന്റേയും വീഡിയോയ്ക്ക് കമന്റായി കുറിച്ചത്.

They didn't even give me the play button that came in my name, didn't know they were scammers; Meenakshi Anoop explains about her cheating

Next TV

Related Stories
Top Stories