മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. വയസ്സ് 70 കഴിഞ്ഞു എങ്കിലും ഇദ്ദേഹം വളരെ അപ്ഡേറ്റഡ് ആണ് എന്നാണ് ഇദ്ദേഹത്തിൻറെ ആരാധകർ പറയുന്നത്. ഇദ്ദേഹം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ആറാട്ട് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. ആറാട്ട് എഴുതിയ ഉദയകൃഷ്ണൻ തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്.

അതേസമയം ഇപ്പോൾ ക്രിസ്റ്റഫർ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുകയാണ് മമ്മൂട്ടി. ഏറ്റവും ഒടുവിലായി ഒരു പരിപാടിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി പറഞ്ഞ ഒരു വാചകത്തിന് മറുപടിയായിട്ടാണ് മമ്മൂട്ടി ഈ തമാശ പറഞ്ഞത്. എന്നാൽ വംശീയതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള തമാശയാണ് മമ്മൂട്ടി പറഞ്ഞത് എന്നും ഇത് ഒട്ടും ശരിയായില്ല എന്നുമാണ് ഇപ്പോൾ വിമർശകർ പറയുന്നത്.
മമ്മൂട്ടിയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ആണ് മമ്മൂക്ക ചക്കരയാണ് എന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്. “അപ്പോഴും വെളുത്ത പഞ്ചാരയാണ് എന്നു പറയില്ല, കറുത്ത ചക്കരയാണ് എന്നെ പറയുകയുള്ളൂ. ശർക്കര എന്ന് പറഞ്ഞാൽ എന്താണ് എന്നറിയുമോ? അത് കരിപ്പെട്ടിയാണ്. എന്നു പറഞ്ഞാൽ എന്താണ് എന്നറിയുമോ? നിങ്ങളെ കരിപ്പെട്ടി എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?” – ഇതായിരുന്നു മമ്മൂട്ടി ഐശ്വര്യ ലക്ഷ്മിയോട് ചോദിച്ചത്.മമ്മൂട്ടി വളരെ സ്വാഭാവികമായി പറഞ്ഞ ഒരു തമാശ മാത്രമാണ് ഇത് എന്നും ഇതൊക്കെ നമ്മുടെ നാട്ടിൽ എല്ലാവരും പറയുന്നതാണ് എന്നുമാണ് മമ്മൂട്ടി ആരാധകർ പറയുന്നത്.
വന്നുവന്ന് ഈ നാട്ടിൽ ഒരു തമാശ പോലും പറയാൻ പറ്റാത്ത അവസ്ഥയായല്ലോ എന്നാണ് മമ്മൂട്ടി ആരാധകർ ചോദിക്കുന്നത്. അതേസമയം പ്രായമുള്ള ആളുകൾ ഇതുപോലെയുള്ള തമാശകൾ പറയും എന്നും നമ്മളെ പോലെയുള്ള യുവാക്കൾ ഇതൊക്കെ ക്ഷമിച്ചു നൽകണം എന്നുമാണ് പുതുതലമുറയിലെ മമ്മൂട്ടി ആരാധകർ പറയുന്നത്. അതേസമയം ഉടൻതന്നെ മമ്മൂട്ടി മാപ്പുമായി എത്തും എന്ന് പ്രതീക്ഷയിലാണ് മറ്റൊരു വിഭാഗം ആളുകൾ.
Mammootty with the kind of joke that promotes racism