---
title: "സംവിധായകന്‍ ടി.പി. ഗജേന്ദ്രന്‍ അന്തരിച്ചു"
english_title: "Director T.P. Gajendran passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95015/director-tp-gajendran-passed-away"
published_at: "2023-02-06T11:39:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e099b0f3e01_director.jpg"
keywords: []
---

# സംവിധായകന്‍ ടി.പി. ഗജേന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** തമിഴ് സംവിധായകനും ഹാസ്യനടനുമായ ടി.പി. ഗജേന്ദ്രൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വൃക്കരോഗത്തിനുള്ള ചികിത്സയ്ക്കുശേഷം കഴിഞ്ഞദിവസമാണ് ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയത്.

## Article Content

തമിഴ് സംവിധായകനും ഹാസ്യനടനുമായ ടി.പി. ഗജേന്ദ്രൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വൃക്കരോഗത്തിനുള്ള ചികിത്സയ്ക്കുശേഷം കഴിഞ്ഞദിവസമാണ് ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയത്.

ഇതിനിടെ പെട്ടെന്ന് ആരോഗ്യം മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. 15-ലേറെ ചിത്രങ്ങൾ സംവിധാനംചെയ്തു. നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.കെ. ബാലചന്ദറിന്റെ കീഴിൽ സംവിധാനസഹായിയായി സിനിമാരംഗത്തെത്തിയ ഗജേന്ദ്രൻ തൂത്തുക്കുട സ്വദേശിയാണ്.

1985-ൽ പുറത്തിറങ്ങിയ 'പിംബമാണ് അഭിനയിച്ച ആദ്യചിത്രം. 1988 ൽ പുറത്തിറങ്ങിയ വീട് 'മനൈവി മക്കൾ' എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി, മലയാള ചിത്രം സി.ഐ.ഡി. മൂസയുടെ തമിഴ് പതിപ്പായ ചീന താന ബജറ്റ് പത്മനാഭൻ, മിഡിൽ ക്ലാസ് മാധവൻ തുടങ്ങിയ ഹാസ്യചിത്രങ്ങൾ സംവിധാനംചെയ്തു.

മകനെ എൻ മരുമകനെ (2010) ആണ് അവസാനചിത്രം. കഴിഞ്ഞവർഷം പുറത്തിറങ്ങിയ 'പന്നിക്കുട്ടി' ആണ് അഭിനയിച്ച അവസാനചിത്രം. കോളേജിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സഹപാറിയായിരുന്നു.

സ്റ്റാലിന്റെ ഇടപെടലിനെത്തുടർന്നാണ് ചെന്നൈ ആൽവാർപ്പെട്ടുള്ള ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നത്. സ്പാഗിക പ്രവർ അന്ത്യാഞ്ജലിയർപ്പിച്ചു. സംസ്കാരം തിങ്കളാഴ്ച നടക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/95015/director-tp-gajendran-passed-away)