---
title: "ഒരു ദിവസം കൊല്ലും എന്നു പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി;  താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് നടി "
english_title: "Actress Flora Saini speaks openly about the harassment she faced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94505/actress-flora-saini-speaks-openly-about-the-harassment-she-faced"
published_at: "2023-02-04T08:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddcef2155d3_viral.jpg"
keywords: []
---

# ഒരു ദിവസം കൊല്ലും എന്നു പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി;  താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് നടി 

> **Lead Summary:** വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നടി ഫ്ലോറ സൈനി. ഒരു നിർമാതാവിൽ നിന്നുമാണ് തനിക്ക് ഈ അനുഭവം ഉണ്ടായത് എന്നാണ് നടി പറയുന്നത്. നടിയുടെ ഈ വെളിപ്പെടുത്തൽ ഇൻഡസ്ട്രിയിൽ വലിയ രീതിയിലുള്ള കോളിളക്കം ആണ് സൃഷ്ടിച്ചിട്ടുള്ളത്. 

## Article Content

വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നടി ഫ്ലോറ സൈനി. ഒരു നിർമാതാവിൽ നിന്നുമാണ് തനിക്ക് ഈ അനുഭവം ഉണ്ടായത് എന്നാണ് നടി പറയുന്നത്. നടിയുടെ ഈ വെളിപ്പെടുത്തൽ ഇൻഡസ്ട്രിയിൽ വലിയ രീതിയിലുള്ള കോളിളക്കം ആണ് സൃഷ്ടിച്ചിട്ടുള്ളത്. 

> “അയാളുമായുള്ള ബന്ധം ആരംഭിച്ചു ഏറെ വൈകുന്നതിന് മുൻപ് തന്നെ ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും ആരംഭിച്ചിരുന്നു. മറ്റൊരു വ്യക്തിയുമായി സംസാരിക്കുവാൻ പോലും എന്നെ അനുവദിക്കാതെ 14 മാസം എനിക്ക് ജീവിക്കേണ്ടി വന്നു. അയാൾ എൻറെ മുഖത്തും സ്വകാര്യഭാഗങ്ങളിലും മർദ്ദിക്കുമായിരുന്നു. എൻറെ ഫോൺ അയാൾ കൈവശപ്പെടുത്തി. എന്നെ ജോലി ചെയ്യുവാൻ സമ്മതിച്ചില്ല” – നടി പറയുന്നു.

> “ഒരു ദിവസം കൊല്ലും എന്നു പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി. തുടർന്ന് എൻറെ വയറ്റിൽ ഇടിക്കുകയായിരുന്നു. പെട്ടെന്ന് അവിടെ നിന്നും ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് എന്റെ മാതാപിതാക്കൾക്കൊപ്പം ആയിരുന്നു ഞാൻ കഴിഞ്ഞത്. ഒരുപാട് മാസങ്ങൾ എടുത്തു സാധാരണ നിലയിലേക്ക് തിരിച്ചു വരാൻ” – നടി വെളിപ്പെടുത്തുന്നു.

ഹ്യൂമൻസ് ഓഫ് ബോംബെ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. ഈ സംഭവത്തിൽ നിന്നും പുറത്തു വരാൻ തനിക്ക് ഒരുപാട് സമയം എടുത്തുവെങ്കിലും ഇപ്പോൾ താൻ സന്തോഷപതിയാണ് എന്നും നടി കൂട്ടിച്ചേർത്തു.

ഗൗരംഗ് ദോഷി എന്ന നിർമാതാവിനെതിരെയാണ് താരം ഈ ഗുരുതരമായ ആരോപണങ്ങൾ എല്ലാം തന്നെ ഉന്നയിച്ചിരിക്കുന്നത്. ഇയാൾക്ക് എതിരെ നിയമനടപടി വേണമെന്നാണ് ഇപ്പോൾ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94505/actress-flora-saini-speaks-openly-about-the-harassment-she-faced)