---
title: "തന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മര്‍ദ്ദിക്കാന്‍ തുടങ്ങി; വെളിപ്പെടുത്തലുമായി നടി"
english_title: "started hitting his face and private parts; Actress with revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94423/started-hitting-his-face-and-private-parts-actress-with-revelation"
published_at: "2023-02-03T19:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd140fe7977_actress.jpg"
keywords: []
---

# തന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മര്‍ദ്ദിക്കാന്‍ തുടങ്ങി; വെളിപ്പെടുത്തലുമായി നടി

> **Lead Summary:** നിര്‍മ്മാതാവ് ഗൗരംഗ് ദോഷിക്കെതിരെ ബോളിവുഡ് താരം ഫ്ളോറ സൈനി നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായിരുന്നു. തനിക്കെതിരെ വധ ഭീഷണി നടത്തിയതിനെ കുറിച്ചും നേരിടേണ്ടി വന്നതിനെ കുറിച്ചായിരുന്നു ഫ്‌ളോറ തുറന്നു പറഞ്ഞത്.

## Article Content

നിര്‍മ്മാതാവ് ഗൗരംഗ് ദോഷിക്കെതിരെ ബോളിവുഡ് താരം ഫ്ളോറ സൈനി നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായിരുന്നു. തനിക്കെതിരെ വധ ഭീഷണി നടത്തിയതിനെ കുറിച്ചും നേരിടേണ്ടി വന്നതിനെ കുറിച്ചായിരുന്നു ഫ്‌ളോറ തുറന്നു പറഞ്ഞത്.

വീണ്ടും ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഫ്‌ളോറ പങ്കുവെച്ചിരിക്കുന്നത്. ഗൗരംഗ് ദോഷിയുമായുള്ള ബന്ധം ആരംഭിച്ച് ഏറെ വൈകും മുമ്പേ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു.

മറ്റാരുമായി സംസാരിക്കാന്‍ പോലും അനുവദിക്കില്ല. അയാള്‍ പ്രശസ്ത നിര്‍മ്മാതാവായിരുന്നു, താന്‍ അന്ന് പ്രണയത്തിലും. വൈകാതെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

അയാള്‍ തന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മര്‍ദ്ദിക്കാന്‍ തുടങ്ങി. തന്റെ ഫോണ്‍ കൈവശപ്പെടുത്തുകയും ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. 14 മാസത്തോളം ആരുമായും സംസാരിക്കാന്‍ പോലും അയാള്‍ തന്നെ അനുവദിച്ചില്ല.

ഒരു ദിവസം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തന്റെ വയറ്റില്‍ ഇടിക്കുകയും ചെയ്തു. അന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞത്. മാസങ്ങള്‍ക്ക് ശേഷമാണ് തനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനായത്.

അഭിനയത്തിലേക്ക് തിരിച്ചെത്താന്‍ പിന്നെയും സമയമെടുത്തു. എങ്കിലും താന്‍ ഇന്ന് സന്തോഷവതിയാണ്. പുതിയൊരു പ്രണയവും തനിക്കുന്നുണ്ട് എന്നാണ് ഫ്‌ളോറ ഹ്യൂമന്‍സ് ഓഫ് ബോംബെയോട് പറയുന്നത്. ‘സ്ത്രീ’, ‘ബീഗം ജാന്‍’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് ഫ്ളോറ സൈനി.

### Related Links & Sources
- [Original Story Source](https://moviemax.in/news/94423/started-hitting-his-face-and-private-parts-actress-with-revelation)