'സൗണ്ട് റെക്കോർഡിസ്റ്റായി കരിയർ ആരംഭം', കെ. വിശ്വനാഥിന്റെ വിയോഗം തീരാ നഷ്ട്ടം

'സൗണ്ട് റെക്കോർഡിസ്റ്റായി കരിയർ ആരംഭം',  കെ. വിശ്വനാഥിന്റെ വിയോഗം തീരാ നഷ്ട്ടം
Feb 3, 2023 10:37 AM | By Susmitha Surendran

സംവിധായകനും നടനുമായ കെ. വിശ്വനാഥിന്റെ  വേർപാടിന്റെ ഞെട്ടലിലാണ് തെലുങ്ക് സിനിമാ ലോകം. വർധക്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിലുന്ന അദ്ദേഹത്തിന്റെ വിയോ​ഗം 91-ാം വയസിലാണ്. തെലുങ്ക് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവെച്ചും അനുശോചനങ്ങൾ രേഖപ്പെടുത്തിയും രം​ഗത്തെത്തുന്നത്.

വാണിജ്യ ചിത്രങ്ങൾക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്കു സിനിമയ്ക്ക് ദേശീയതലത്തിൽ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകനായിരുന്നു കാശിനാധുണി വിശ്വനാഥ് എന്ന കെ. വിശ്വനാഥ്. മദ്രാസിലെ വാഹിനി സ്റ്റുഡിയോയിൽ സൗണ്ട് റെക്കോർഡിസ്റ്റായി കരിയർ ആരംഭിച്ച അദ്ദേഹം ഇന്ത്യൻ സിനിമാ മേഖലയ്ക്ക് തന്നെ വലിയ മുതൽക്കൂട്ടായി മാറിയത് വളരെ പെട്ടെന്നായിരുന്നു.


1980ൽ പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന സിനിമയാണ് വിശ്വനാഥിനെ ലോകസിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം കൂടിയായിരുന്നു ശങ്കരാഭരണം. കർണാടക സംഗീതവും പാശ്ചാത്യ സംഗീതവും തമ്മിലുള്ള അന്തരത്തെ കുറിച്ച് പറഞ്ഞ ചിത്രം അവിശ്വസനീയമായ വിജയമായിരുന്നു നേടിയത്.

തുടർന്ന് അതേ പേരിൽ തന്നെ ചിത്രം മലയാളത്തിലടക്കം വിവിധ ഭാഷകളിൽ മൊഴി മാറ്റി പ്രദർശനത്തിന് എത്തി. ഇതോടെ കെ വിശ്വനാഥ് എന്ന സംവിധായകനെ ഇന്ത്യൻ സിനിമ ഏറ്റെടുക്കുക ആയിരുന്നു. 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണകമലം പുരസ്കാരവും ചിത്രത്തെ തേടി എത്തി.

ശങ്കരാഭരണത്തിന്റെ വൻ വിജയം വിശ്വനാഥിനെ കൂടുതൽ സിനിമകൾ ചെയ്യാൻ പ്രേരിപ്പിച്ചു. അവയിൽ ഏറെയും സം​ഗീതത്തിന് പ്രാധാന്യം ഉള്ളവയും ആയിരുന്നു. സാഗര സംഗമം, സ്വാതി കിരണം, സ്വർണ കമലം, ശ്രുതിലയലു, സ്വരാഭിഷേകം എന്നിവ അതിൽ ചിലതുമാത്രം. മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു സ്വാതികിരണം.


മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്. കമൽഹാസന്റെ ഏറ്റവും മികച്ച 5 സിനിമകളിൽ ഒന്നായിരു്നനു സാഗര സംഗമം. കാംചോർ, ശുഭ് കാമന, ജാഗ് ഉതാ ഇൻസാൻ, സൻജോഗ്, ഈശ്വർ, ധൻവാൻ എന്നീ ഹിന്ദി ചിത്രങ്ങളും അദ്ദേഹത്തിന്റേതായി ബി​ഗ് സ്ക്രീനിൽ എത്തി.

അമ്പതിൽപ്പരം ചിത്രങ്ങൾ സംവിധാനം ചെയ്ത കെ വിശ്വനാഥ് തിരക്കഥാകൃത്തും അഭിനേതാവും കൂടി ആയിരുന്നു. യാരടി നീ മോഹിനി, ലിംഗ, ഉത്തമ വില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. 1992ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.


ഭാരത സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് 2016 ൽ കെ. വിശ്വനാഥിന് ലഭിച്ചു. 'ശങ്കരാഭരണം'എന്ന ഇതിഹാസം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച കെ വിശ്വനാഥ് അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഇനിയും പ്രേക്ഷക മനസ്സിൽ ജീവിക്കും.

K. Vishwanath's death is a great loss

Next TV

Related Stories
#katheforest | ആൻഡ്രിയാ ചിത്രം ' കാ - ദി ഫോറസ്റ്റ് ' ന്‍റെ റിലീസ് ഹൈക്കോടതി തടഞ്ഞു

Mar 29, 2024 12:03 PM

#katheforest | ആൻഡ്രിയാ ചിത്രം ' കാ - ദി ഫോറസ്റ്റ് ' ന്‍റെ റിലീസ് ഹൈക്കോടതി തടഞ്ഞു

മറ്റൊരു നിര്‍മ്മാതാവായ ജയകുമാണ് ' കാ - ദി ഫോറസ്റ്റ് ' നിര്‍മ്മാതാവിനെതിതെ കോടതിയിൽ ഹര്‍ജി നല്‍കി ചിത്രത്തിന്‍റെ റിലീസിന് സ്റ്റേ...

Read More >>
#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

Mar 28, 2024 07:46 PM

#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേ, വാഹനത്തിന് നിയന്ത്രണം...

Read More >>
#ThugLife | ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു

Mar 27, 2024 09:43 AM

#ThugLife | ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു

പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ...

Read More >>
#kasthoori | നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊ​ഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി

Mar 26, 2024 12:57 PM

#kasthoori | നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊ​ഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി

എന്നാൽ നയൻതാര സറൊ​ഗസി വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചതിൽ നിയമ ലംഘനമുണ്ടെന്ന വാദവുമായി അന്ന് രം​ഗത്ത് വന്ന നടിയാണ്...

Read More >>
#KamalHaasan | ഇന്ത്യന്‍ 2 വിന് ശേഷം ഇന്ത്യന്‍ 3 യും പുറത്തിറങ്ങും -കമൽഹാസൻ

Mar 25, 2024 10:28 AM

#KamalHaasan | ഇന്ത്യന്‍ 2 വിന് ശേഷം ഇന്ത്യന്‍ 3 യും പുറത്തിറങ്ങും -കമൽഹാസൻ

കമല്‍ ഹാസന്‍റേതായി പുറത്തെത്താനിരിക്കുന്ന ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇന്ത്യന്‍...

Read More >>
Top Stories