'മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം വിഷമമുണ്ടാക്കുന്നത്'; മമ്മൂട്ടി

'മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം വിഷമമുണ്ടാക്കുന്നത്'; മമ്മൂട്ടി
Feb 3, 2023 10:03 AM | By Susmitha Surendran

മമ്മൂക്ക ഫാൻസ് എന്ന പ്രയോ​ഗം തന്നെ വിഷമിപ്പിക്കുന്നതാണെന്ന് നടൻ മമ്മൂട്ടി. ആരാധകർ മാത്രമല്ല സിനിമ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ക്രിസ്റ്റഫര്‍' സിനിമയുമായി ബന്ധപ്പെട്ട് ദുബൈയില്‍ നടന്ന 'മീറ്റ് ദ പ്രസ്' പരിപാടിയിലയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

ഫാന്‍സ് മാത്രമല്ല സിനിമ കാണുന്നത്. ബാക്കിയുള്ളവരാരും ഫാന്‍സല്ലേയെന്നും അവരെയൊക്കെ സിനിമ കാണിക്കാതിരിക്കാന്‍ പറ്റുമോയെന്നും മമ്മൂട്ടി ചോദിച്ചു. "സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്. ചിലര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ടാകും.


എല്ലാ സിനിമകളും കാണുന്നവരുമുണ്ട്. എല്ലാ സിനിമകളും കാണാത്തവരുമുണ്ട്. ക്രിസ്റ്റഫര്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള സിനിമയാണ്. ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെയുള്ളതാണ് ക്രിസ്റ്റഫര്‍. അല്ലാതെ സിനിമ നിലനില്‍ക്കില്ല", എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ ഫെബ്രുവരി 9ന് തിയറ്ററുകളിൽ എത്തും. ഉദയകൃഷ്ണയാണ് തിരക്കഥ. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയിൽ മമ്മൂട്ടി എത്തുന്നത്.

ക്രിസ്റ്റഫറിലെ കഥാപാത്രത്തിന് ചില രംഗങ്ങളില്‍ യഥാര്‍ത്ഥ സംഭവങ്ങളുമായി സാമ്യതകളുണ്ടെന്നും എന്നാല്‍ അക്കാര്യം അവകാശപ്പെടുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.

Actor Mammootty says that the term Mammooka fans is disturbing

Next TV

Related Stories
 തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

Dec 13, 2025 10:59 AM

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

ളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ, ദർശനം നടത്തി നടൻ...

Read More >>
യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Dec 13, 2025 09:26 AM

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍...

Read More >>
Top Stories










News Roundup