---
title: "ശ്രുതി ഹാസനെ ചിലർ തട്ടിക്കൊണ്ടുപോകാൻ ശ്രമം, രക്ഷകനായി എത്തിയത്  കമൽഹാസൻ"
english_title: "Some people try to kidnap Shruti Haasan, but Kamal Haasan comes to the rescue"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9339/some-people-try-to-kidnap-shruti-haasan-but-kamal-haasan-comes-to-the-rescue"
published_at: "2021-11-07T13:34:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618788e695f72_KAMALA HASAN.jpg"
keywords: []
---

# ശ്രുതി ഹാസനെ ചിലർ തട്ടിക്കൊണ്ടുപോകാൻ ശ്രമം, രക്ഷകനായി എത്തിയത്  കമൽഹാസൻ

> **Lead Summary:** ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് കമൽഹാസൻ. ഇന്ന് അദ്ദേഹത്തിൻറെ അറുപത്തിയേഴാം പിറന്നാളാണ്. പത്മശ്രീ, പത്മഭൂഷൻ അടക്കമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണ് ഇദ്ദേഹം. ഇതിനുപുറമേ കലൈമാമണി അവാർഡ് അവാർഡ് അടക്കം താരം സ്വന്തമാക്കിയിട്ടുണ്ട്.

## Article Content

ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് കമൽഹാസൻ. ഇന്ന് അദ്ദേഹത്തിൻറെ അറുപത്തിയേഴാം പിറന്നാളാണ്. പത്മശ്രീ, പത്മഭൂഷൻ അടക്കമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണ് ഇദ്ദേഹം. ഇതിനുപുറമേ കലൈമാമണി അവാർഡ് അവാർഡ് അടക്കം താരം സ്വന്തമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിലെ ഏറ്റവും ഉയർന്ന പുരസ്കാരമാണ് കലൈമാമണി അവാർഡ്. ഒരു നടൻ എന്നതിനു പുറമേ ഒരു രാഷ്ട്രീയക്കാരൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, പിന്നണി ഗായകൻ, ഗാനരചയിതാവ്, മേക്കപ്പ് ആർട്ടിസ്റ്റ് എന്നിവ കൂടിയാണ് ഇദ്ദേഹം. ഇന്ത്യയിലെ നിരവധി ഭാഷകളിൽ അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. നാല് നാഷണൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 19 ഫിലിംഫെയർ അവാർഡുകൾ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ഇപ്പോൾ പണ്ട് ഇദ്ദേഹം നൽകിയ ഒരു ഇൻറർവ്യൂ ആണ് വൈറൽ ആയി മാറുന്നത്. ഒരു  അഭിമുഖമാണ് വൈറലായി മാറുന്നത്. മഹാനദി എന്ന ചിത്രത്തെക്കുറിച്ച് ആയിരുന്നു ഇദ്ദേഹം സംസാരിച്ചത്.

ഒരു ക്രൈം ഡ്രാമ ആയിരുന്നു ഈ ചിത്രം. 1994 വർഷത്തിൽ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. രണ്ട് നാഷണൽ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകൾ ഈ ചിത്രം വാരിക്കൂട്ടി. കമലഹാസൻ ചെയ്ത ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് മഹാനദി ഇന്ന് കണക്കാക്കപ്പെടുന്നത്.

ഈ സിനിമയുടെ തിരക്കഥ നിർവഹിച്ചതും കമൽഹാസൻ തന്നെയാണ്. സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടൻറെ മകളെ കിഡ്നാപ്പ് ചെയ്യുകയും പിന്നീട് ലൈംഗിക തൊഴിലാളിയായി വിൽക്കുകയും ചെയ്യുന്ന ഒരു സീനുണ്ട്. എന്നാൽ ഈ കഥ എഴുതുവാൻ കമലഹാസനെ ഒരു കാരണം കൂടി ഉണ്ടായിരുന്നു. തൻറെ സ്വന്തം മകളെ ചിലർ ഇതുപോലെ കിഡ്നാപ്പ് ചെയ്യുവാൻ പദ്ധതിയിട്ടിരുന്നു എന്ന് താരം പിന്നീട് മനസ്സിലാക്കിയശേഷമാണ് ഈ കഥ എഴുതിയത്.

> “ഞാനിതുവരെ ഈ കാര്യങ്ങൾ ഒന്നും തുറന്നു സംസാരിച്ചിട്ടില്ല. മഹാനദി എന്ന സിനിമയുടെ തിരക്കഥ രചിക്കുവാൻ എനിക്ക് ചില കാരണങ്ങൾ ഉണ്ടായിരുന്നു. വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഒരു വ്യക്തി തൻറെ മകളെ കിഡ്നാപ്പ് ചെയ്യുവാൻ ചിലർക്ക് സഹായം നൽകിയിരുന്നതായി ഞാൻ അറിഞ്ഞു.

ഒരിക്കൽ അവർ അതിനു ശ്രമിക്കുക വരെ ചെയ്തു. പക്ഷേ അവരുടെ പദ്ധതി ഞാൻ കണ്ടെത്തി” – കമൽഹാസൻ പറയുന്നു. ആ വ്യക്തിയെ കൊല്ലാനുള്ള ദേഷ്യം പോലും അന്ന് ഉണ്ടായിരുന്നു എന്നാണ് താരം പിന്നീട് പറഞ്ഞത്. താരത്തിന് രണ്ടു പെൺമക്കളാണ്. ശ്രുതിഹാസൻ എന്നാണ് മൂത്ത മകളുടെ പേര്. അക്ഷര ഹാസൻ എന്നാണ് രണ്ടാമത്തെ കുട്ടിയുടെ പേര്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9339/some-people-try-to-kidnap-shruti-haasan-but-kamal-haasan-comes-to-the-rescue)