---
title: "ധാരാളം ദുശീലങ്ങള്‍ ഉള്ളയാളായിരുന്നു താൻ ; ഇപ്പോഴും ജീവനോടെ ഇരിക്കാന്‍ കാരണം ഭാര്യ ലത; മനസ്സ് തുറന്ന് രജനികാന്ത്"
english_title: "He had many bad habits; Still alive is his wife Lata; Rajinikanth with an open mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92883/he-had-many-bad-habits-still-alive-is-his-wife-lata-rajinikanth-with-an-open-mind"
published_at: "2023-01-28T07:20:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d47f80a5da1_rajini_kaanth_1.jpg"
keywords: []
---

# ധാരാളം ദുശീലങ്ങള്‍ ഉള്ളയാളായിരുന്നു താൻ ; ഇപ്പോഴും ജീവനോടെ ഇരിക്കാന്‍ കാരണം ഭാര്യ ലത; മനസ്സ് തുറന്ന് രജനികാന്ത്

> **Lead Summary:** > താന്‍ ഇപ്പോഴും ജീവനോടെ ഇരിക്കാന്‍ കാരണം ഭാര്യ ലത ആണെന്ന് രജനികാന്ത്. ബസ് കണ്ടക്ടര്‍ ആയിരുന്ന സമയത്ത് തനിക്ക് ധാരാളം ദുശീലങ്ങള്‍ ഉണ്ടായിരുന്നു.താന്‍ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കാന്‍ കാരണം ലതയാണെന്നും രജനികാന്ത് പറഞ്ഞു.ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു രജനികാന്ത് ഇക്കാര്യം തുറന്ന് പറഞ്ഞത്. "തനിക്ക് ഇപ്പോള്‍ 73 വയസ്സായി, തന്റെ ആരോഗ്യത്തിന് കാരണം ഭാര്യയാണ്. ബസ് കണ്ടക്ടറായിരുന്നപ്പോള്‍, തെറ്റായ കൂട്ടുക്കെട്ടുകള്‍ കാരണം നിരവധി മോശം ശീലങ്ങള്‍ ഉണ്ടായിരുന്നു.

## Article Content

> താന്‍ ഇപ്പോഴും ജീവനോടെ ഇരിക്കാന്‍ കാരണം ഭാര്യ ലത ആണെന്ന് രജനികാന്ത്. ബസ് കണ്ടക്ടര്‍ ആയിരുന്ന സമയത്ത് തനിക്ക് ധാരാളം ദുശീലങ്ങള്‍ ഉണ്ടായിരുന്നു.താന്‍ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കാന്‍ കാരണം ലതയാണെന്നും രജനികാന്ത് പറഞ്ഞു.ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു രജനികാന്ത് ഇക്കാര്യം തുറന്ന് പറഞ്ഞത്. "തനിക്ക് ഇപ്പോള്‍ 73 വയസ്സായി, തന്റെ ആരോഗ്യത്തിന് കാരണം ഭാര്യയാണ്. ബസ് കണ്ടക്ടറായിരുന്നപ്പോള്‍, തെറ്റായ കൂട്ടുക്കെട്ടുകള്‍ കാരണം നിരവധി മോശം ശീലങ്ങള്‍ ഉണ്ടായിരുന്നു.

അന്നൊക്കെ ദിവസവും രണ്ടുനേരം മട്ടന്‍ കഴിക്കുമായിരുന്നു. കൂടാതെ നിത്യവും മദ്യപിക്കുമായിരുന്നു. എത്ര സിഗരറ്റാണ് വലിച്ചു കൂട്ടിയതെന്ന് പോലും അറിയില്ല. സിനിമയില്‍ വന്നതിനു ശേഷം ഇത് വര്‍ദ്ധിച്ചു. സിനിമയില്‍ വന്നതോടെ ദിവസവും രാവിലെ മട്ടണ്‍ സൂപ്പും അപ്പവും ചിക്കനും കഴിക്കുമായിരുന്നു.സസ്യാഹാരികളെ എല്ലാം പുച്ഛത്തോടെയാണ് കണ്ടിരുന്നത്. അവരൊക്കെ എന്താണ് കഴിക്കുന്നതെന്ന് എന്ന് വരെ അത്ഭുതപ്പെട്ടിരുന്നു.

ഈ ദുശ്ശീലങ്ങള്‍ എല്ലാം ലത സ്‌നേഹം കൊണ്ട് മാറ്റിയെടുത്തു. സ്‌നേഹത്തോടെയും ശരിയായ ഡോക്ടര്‍മാരുടെയും സഹായത്തോടെയും തന്റെ ജീവിതം ചിട്ടപ്പെടുത്തിയെടുത്തു എന്നാണ് രജനികാന്ത് പറയുന്നത്. സിഗരറ്റ്, മദ്യം, മാംസം എന്നിവ അപകടകരമായൊരു കോമ്പിനേഷനാണ്. പരിധിയില്ലാതെ ഇതെല്ലാം ചെയ്യുന്നവര്‍ 60 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിച്ചിട്ടില്ലെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92883/he-had-many-bad-habits-still-alive-is-his-wife-lata-rajinikanth-with-an-open-mind)