സ്റ്റുഡിയോയിൽ നിന്നും മകൾക്ക് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് താരം ;നെഗറ്റീവ് കമൻ്റുകൾക്ക് പ്രതികരിച്ച് രംഗത്ത്

സ്റ്റുഡിയോയിൽ നിന്നും മകൾക്ക് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് താരം ;നെഗറ്റീവ് കമൻ്റുകൾക്ക് പ്രതികരിച്ച് രംഗത്ത്
Jan 26, 2023 10:04 PM | By Kavya N

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അഞ്ജലി നായർ. അടുത്തിടെ ഇവരുടെ ഒരു ചിത്രം വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ഡബ്ബിങ് സ്റ്റുഡിയോയിൽ ഇരുന്നു മുലയൂട്ടുന്ന ചിത്രം ആയിരുന്നു താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അടുത്തിടെ ആയിരുന്നു താരത്തിന് ഒരു കുട്ടി ജനിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിൽ ആയിരുന്നു കുട്ടി ജനിച്ചത്. ആദ്വിക എന്നാണ് മകളുടെ പേര്. ചിത്രത്തിന് താഴെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് വന്നത്.

നിരവധി ആളുകൾ അഭിനന്ദനങ്ങൾ ആയി എത്തിയിരുന്നു എങ്കിലും വിമർശനങ്ങൾ ആയിരുന്നു കൂടുതൽ വൈറലായി മാറിയത്. തന്റെ ഭർത്താവ് ആയിരുന്നു ആ ചിത്രം എടുത്തത് എന്നും അത് വളരെ ക്യാഷ്വൽ ആയിട്ട് എടുത്ത ഒരു സിനിമയായിരുന്നു എന്നുമാണ് അഞ്ജലി പറയുന്നത്. “നമൻ എന്ന് ഒരു തമിഴ് സിനിമയിൽ പ്രവർത്തിച്ചിരുന്നു. സേതുപതിയുടെ സംവിധായകൻ ആയിട്ടുള്ള അരുൺ ആയിരുന്നു ആ സിനിമയുടെ സംവിധാനം.

സിദ്ധാർത്ഥ് ആണ് സിനിമയിലെ നായകനായി എത്തുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഞാൻ ഗർഭിണിയാണ് എന്ന് വിവരം അറിയുന്നത്. പ്രൊഡക്ഷൻ ടീം ഈ വിവരം ഇങ്ങനെ എടുക്കുമെന്ന് ടെൻഷനിൽ ആയിരുന്നു ഞാൻ. പക്ഷേ ഞാൻ കാര്യം പറഞ്ഞപ്പോൾ അവർ കാര്യം നല്ല രീതിയിൽ ആക്സെപ്റ്റ് ചെയ്തു.

നല്ല രീതിയിൽ അറസ്റ്റ് എടുക്കൂ എന്നായിരുന്നു എന്നോട് പറഞ്ഞത്” – അഞ്ജലി പറയുന്നു. “ആ സിനിമയുടെ ഭാഗമായിട്ട് ആയിരുന്നു കൊച്ചിയിൽ ഡബ്ബ് ചെയ്യുവാൻ വേണ്ടി പോയത്. അപ്പോൾ എടുത്ത ഫോട്ടോ ആണ് ഇതെന്നും കുട്ടിയെ ഉറക്കി കിടത്തിയിട്ടാണ് ഞാൻ പോയത്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി അവൾ എഴുന്നേറ്റു. അപ്പോൾ ഞാൻ വാവയെ കിടത്തി ഫീഡ് ചെയ്തു. ഈ സമയത്ത് ആയിരുന്നു അജിയേട്ടൻ ആ ഫോട്ടോ എടുത്തത്” അഞ്ജലി പറയുന്നു.“നെഗറ്റീവായിട്ടും പോസിറ്റീവായിട്ടും കമന്റുകൾ വന്നിരുന്നു.

ഇതുപോലെയുള്ള ഫോട്ടോകൾ ഇട്ടിട്ട് ഫെയ്മസ് ആവേണ്ട കാര്യം നിങ്ങൾക്ക് ഉണ്ടോ എന്നായിരുന്നു ചോദ്യം. അതേ സമയം ആ ഫോട്ടോ ഞാൻ ചുമ്മാ പോസ്റ്റ് ചെയ്തതാണ്. പക്ഷേ അത് കുറെ പേർ നല്ല രീതിയിൽ എടുത്തു എന്നതിൽ സന്തോഷമുണ്ട്” –എന്നാണ് നെഗറ്റീവ് കമന്റുകൾക്ക് ഉള്ള അഞ്ജലി നായരുടെ മറുപടി.

The actor responded to the negative comments by sharing a picture of her breastfeeding her daughter from the studio

Next TV

Related Stories
'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

Jan 17, 2026 09:56 AM

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന്...

Read More >>
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories










News Roundup