എത്ര സന്തോഷം തോന്നിക്കുന്ന- മനസ് നിറയ്ക്കുന്ന രംഗം; നിഷ്കളങ്കത നിറഞ്ഞ വീഡിയോ കാണാം

എത്ര സന്തോഷം തോന്നിക്കുന്ന- മനസ് നിറയ്ക്കുന്ന രംഗം; നിഷ്കളങ്കത നിറഞ്ഞ വീഡിയോ കാണാം
Dec 7, 2022 09:21 AM | By Vyshnavy Rajan

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ എപ്പോഴും കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്.

Advertisement

കുട്ടികളുടെ കളിയും ചിരിയും കുസൃതികളുമെല്ലാം മുതിര്‍ന്നവരെ, അവരുടെ തിരക്ക് പിടിച്ച ജീവിതത്തിലെ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിനും മനസിന് സന്തോഷം പകരുന്നതിനുമെല്ലാം സഹായിക്കാറുണ്ട്.

കുഞ്ഞുങ്ങളുടെ വീഡിയോകള്‍ തന്നെ പലതരത്തിലുള്ളവ നാം കാണാറുണ്ട്. മിടുക്കരായ കുരുന്നുകളുടെ കഴിവുകള്‍, സംസാരം, വാശിയോ കരച്ചിലോ മുതിര്‍ന്നവരെ കീഴടക്കുന്നത് അങ്ങനെ സന്തോഷകരമായ എത്രയോ നിമിഷങ്ങള്‍ കുഞ്ഞുങ്ങളുടേതായി ഇത്തരം വീഡിയോകളില്‍ കാണാം.

ഇവയില്‍ ഏറ്റവും രസകരം ഏതെന്ന് ചോദിച്ചാല്‍ കാണുന്നവരെ സംബന്ധിച്ച് ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കാം. എങ്കിലും കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പെരുമാറ്റവും അവരുടേതായ ലോകങ്ങളുടെ പ്രതിഫലനങ്ങളും കാണാനാകുന്ന വീഡിയോകള്‍ തന്നെയാണ് വലിയൊരു വിഭാഗം പ്രേക്ഷകരെയും പിടിച്ചിരുത്താറ്.

അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കാണുമ്പോള്‍ തന്നെ കൊതി തോന്നിപ്പിക്കുന്ന അതിമനോഹരമായൊരു വഴി. നഗരത്തിന്‍റെ തിരക്കുകളൊന്നും അലട്ടാത്ത, ശാന്തമായ ഒരിടം. അവിടെ വീട്ടിലേക്കുള്ള ചെറിയ വഴിയിലൂടെ കളിവണ്ടി ഓടിച്ച് കഴിക്കുകയാണ് ചെറിയൊരു ആണ്‍കുഞ്ഞ്.


ഒരു കോഴിയും, ഒരു താറാവുമാണ് കുഞ്ഞിന് കൂട്ടായി കൂടെയുള്ളത്. ഇതില്‍ കോഴിയെ എടുത്ത് കുഞ്ഞ് പതിയെ തന്‍റെ വണ്ടിക്ക് പിന്നില്‍ കൊരുത്തിട്ടിട്ടുള്ള ചെറിയ കളിപ്പാട്ട ലോറിയുടെ കാരിയര്‍ ഭാഗത്ത് വയ്ക്കുകയാണ്. ശേഷം ശ്രദ്ധയോടെ വണ്ടിയും ഉരുട്ടി പോവുകയാണ്. കോഴിയാകട്ടെ, കുഞ്ഞിന്‍റെ സന്തോഷത്തിനൊത്ത് അതിനെല്ലാം നിന്നുകൊടുക്കുന്നു.

താറാവും കൂടെ നടപ്പുണ്ട്. ഇവരുടെ ഉല്ലാസകരമായ ഈ യാത്ര തന്നെയാണ് വീഡിയോയില്‍ കാണുന്നത്. എത്ര സന്തോഷം തോന്നിക്കുന്ന- മനസ് നിറയ്ക്കുന്ന രംഗമാണിതെന്നും, കുട്ടിക്കാലത്തെ സമാധാനപൂര്‍ണമായ വൈകുന്നേരങ്ങള്‍ ഇത് ഓര്‍മ്മപ്പെടുത്തുന്നുവെന്നുമെല്ലാം നഷ്ടബോധത്തോടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റായി കുറിച്ചിരിക്കുന്നത്.

കുഞ്ഞിന്‍റെ നിഷ്കളങ്കമായ സ്നേഹവും മറ്റ് ജീവികളോട് അതിനുള്ള അടുപ്പവും കരുതലും ആ ചങ്ങാത്തവുമെല്ലാം മനസ് കവര്‍ന്നുവെന്ന് കുറിക്കുന്നവരും ഏറെ. എന്തായാലും ഹൃദ്യമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ.

What a happy-go-lucky scene; Watch the innocent video

Next TV

Related Stories
കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി വീഡിയോ

Feb 3, 2023 10:02 PM

കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി വീഡിയോ

കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി...

Read More >>
കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി വീഡിയോ

Feb 3, 2023 09:57 PM

കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി വീഡിയോ

കാറിന് മുകളില്‍ നായയുടെ സവാരി; വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി...

Read More >>
കുട്ടികൾ വളർത്തുനായ്ക്കൾക്ക് വേണ്ടി വാശി പിടിക്കുന്നുവോ? മാതാപിതാക്കൾ മനസിലാക്കേണ്ടത്...

Feb 3, 2023 08:41 PM

കുട്ടികൾ വളർത്തുനായ്ക്കൾക്ക് വേണ്ടി വാശി പിടിക്കുന്നുവോ? മാതാപിതാക്കൾ മനസിലാക്കേണ്ടത്...

കുട്ടികൾ വളർത്തുനായ്ക്കൾക്ക് വേണ്ടി വാശി പിടിക്കുന്നുവോ? മാതാപിതാക്കൾ...

Read More >>
ചികിത്സാപ്പിഴവ്, മുപ്പതുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം വീണ്ടും വൈറലാകുന്നു

Feb 3, 2023 08:18 PM

ചികിത്സാപ്പിഴവ്, മുപ്പതുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം വീണ്ടും വൈറലാകുന്നു

ചികിത്സാപ്പിഴവ്, മുപ്പതുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; ആശുപത്രി അധികൃതരോട് നഷ്ടപരിഹാരം നൽകാൻ...

Read More >>
മരിച്ച പ്രിയപ്പെട്ടവരുടെ ചാരത്തിൽ നിന്ന് പഴം സൂപ്പ് ഉണ്ടാക്കി കുടിക്കുന്ന ജനങ്ങൾ

Feb 3, 2023 06:53 PM

മരിച്ച പ്രിയപ്പെട്ടവരുടെ ചാരത്തിൽ നിന്ന് പഴം സൂപ്പ് ഉണ്ടാക്കി കുടിക്കുന്ന ജനങ്ങൾ

മരിച്ചുപോയ വ്യക്തിയുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ അവരുടെ ശരീരം കത്തിച്ച് ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ഭക്ഷിക്കണം എന്നാണ് ഇവരുടെ വിശ്വാസം....

Read More >>
പൊലീസ് വേഷം ധരിച്ച് ധോണി,അഭിനയവും തുടങ്ങിയോ എന്ന് ആരാധകര്‍; വൈറലായി ചിത്രം

Feb 3, 2023 06:44 PM

പൊലീസ് വേഷം ധരിച്ച് ധോണി,അഭിനയവും തുടങ്ങിയോ എന്ന് ആരാധകര്‍; വൈറലായി ചിത്രം

ധോണി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം...

Read More >>
Top Stories


GCC News