'വാമനൻ' ചിത്രത്തിന്റെ രണ്ടാം ട്രെയിലർ പുറത്ത്

 'വാമനൻ' ചിത്രത്തിന്റെ രണ്ടാം ട്രെയിലർ പുറത്ത്
Dec 3, 2022 08:11 PM | By Vyshnavy Rajan

റെ ദുരൂഹതകൾ നിറച്ച് ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാമനൻ' എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലർ പുറത്തിറക്കി. വെള്ളിയാഴ്ച എറണാകുളം സെന്റർ സ്ക്വയർ മാളിൽ നടന്ന ചടങ്ങിൽ നടൻ ബാബു ആന്റണിയാണ് ട്രെയിലർ ലോഞ്ച് ചെയ്തത്.

Advertisement

നായകൻ ഇന്ദ്രൻസ്, സംവിധായകൻ എ. ബി ബിനിൽ, നിർമ്മാതാവ് അരുൺ ബാബു, ദിൽഷാന ദിൽഷാദ് തുടങ്ങിയവർ പങ്കെടുത്തു. ചിത്രം ഡിസംബർ 16ന് പ്രദർശനത്തിനെത്തും. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു നിർമ്മിച്ച ചിത്രത്തിന്റെ രചന നിർവഹിച്ചത് സംവിധായകൻ ബിനിൽ തന്നെയാണ്.

വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ഹൊറർ സൈക്കോ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു.

സമ അലി സഹ നിർമ്മാതാവായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപറമ്പിൽ, സുമ മേനോൻ എന്നിവരാണ്. അരുൺ ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് മിഥുൻ ജോർജ് ആണ്. എഡിറ്റർ- സൂരജ് അയ്യപ്പൻ. പ്രൊഡക്ഷൻ കോണ്ട്രോളർ ബിനു മുരളി, ആർട്ട്- നിഥിൻ എടപ്പാൾ, മേക്കപ്പ് - അഖിൽ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖർ. പിആർ& മാർക്കറ്റിങ്- കണ്ടന്റ് ഫാക്ടറി. സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം തിയറിൽ എത്തിക്കുന്നത്.


The second trailer of 'Vamanan' is out

Next TV

Related Stories
സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

Feb 3, 2023 11:36 PM

സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍...

Read More >>
5 ആണുങ്ങൾ ഒരുമിച്ച് വന്നാൽ എന്തു ചെയ്യും..? സ്വാസികയ്ക്ക് മറുപടിയുമായി മാളവിക, പ്രസ്താവന വൈറൽ

Feb 3, 2023 10:23 PM

5 ആണുങ്ങൾ ഒരുമിച്ച് വന്നാൽ എന്തു ചെയ്യും..? സ്വാസികയ്ക്ക് മറുപടിയുമായി മാളവിക, പ്രസ്താവന വൈറൽ

വാതിൽ തുറക്കാതെ ആരും ആക്രമിക്കില്ല എന്നൊക്കെയുള്ള പ്രസ്താവന...

Read More >>
അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ആരാണെന്ന് മനസിലായോ ?

Feb 3, 2023 10:21 PM

അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ആരാണെന്ന് മനസിലായോ ?

അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ഈ വേഷത്തിലാണ് നിങ്ങളെ കാണുവാൻ ഏറ്റവും ഭംഗി എന്ന്...

Read More >>
ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നോബി

Feb 3, 2023 10:14 PM

ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നോബി

ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച്...

Read More >>
'ദൈവത്തിന് സ്തുതി'; ഒടുവില്‍ ആ സന്തോഷം പങ്കുവെച്ച് റോണ്‍സനും ഭാര്യയും

Feb 3, 2023 08:39 PM

'ദൈവത്തിന് സ്തുതി'; ഒടുവില്‍ ആ സന്തോഷം പങ്കുവെച്ച് റോണ്‍സനും ഭാര്യയും

ഇപ്പോഴിതാ ഒന്നിച്ച് വെഡിങ് ആനിവേഴ്‌സറി ആഘോഷിച്ചിരിക്കുകയാണ് റോണ്‍സണും...

Read More >>
Top Stories


GCC News