---
title: "ഒന്നുമില്ലെങ്കിലും നാല് വർഷം ഒരുമിച്ച് ജീവിച്ചതല്ലേ; ഈ സമയത്ത് തന്നെ വേണോ?; നാ​ഗചൈതന്യയോട് സമാന്ത ആരാധകർ"
english_title: "Now Samantha's fans are angry with actor Nagachetanya."
publisher: "moviemax.in"
canonical_url: "https://moviemax.in/news/82157/now-samanthas-fans-are-angry-with-actor-nagachetanya"
published_at: "2022-11-26T20:26:00+05:30"
category: "Kollywood"
language: "ml"
image: "https://moviemax.in/image-uploads/6382297376c66_sa,mantha.jpg"
keywords: []
---

# ഒന്നുമില്ലെങ്കിലും നാല് വർഷം ഒരുമിച്ച് ജീവിച്ചതല്ലേ; ഈ സമയത്ത് തന്നെ വേണോ?; നാ​ഗചൈതന്യയോട് സമാന്ത ആരാധകർ

> **Lead Summary:** തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ് നടി സമാന്തയ്ക്ക് മയോസിറ്റിസ് രോ​ഗം ബാധിച്ചത്. പേശികളെ ബാധിക്കുന്ന ഈ അപൂർവ രോ​ഗത്തിന്റെ ചികിത്സയിൽ ആണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സമാന്ത. കരിയറിൽ തുടരെ ഹിറ്റുകളുമായി മുന്നേറവെയാണ് സമാന്തയ്ക്ക് അസുഖം ബാധിച്ചിരിക്കുന്നത്. 

## Article Content

തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ് നടി സമാന്തയ്ക്ക് മയോസിറ്റിസ് രോ​ഗം ബാധിച്ചത്. പേശികളെ ബാധിക്കുന്ന ഈ അപൂർവ രോ​ഗത്തിന്റെ ചികിത്സയിൽ ആണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സമാന്ത. കരിയറിൽ തുടരെ ഹിറ്റുകളുമായി മുന്നേറവെയാണ് സമാന്തയ്ക്ക് അസുഖം ബാധിച്ചിരിക്കുന്നത്. 

ഇപ്പോഴിതാ നടൻ നാ​ഗചെെതന്യയോട് പ്രകോപിതരായിരിക്കുകയാണ് സമാന്തയുടെ ആരാധകർ. സമാന്തയയുടെ മുൻ ഭർത്താവ് ആയ നാ​ഗചൈതന്യയുടെ ഫോട്ടോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കാമുകിയെന്ന് പറയപ്പെടുന്ന നടി ശോഭിതയോടൊപ്പമുള്ള ഫോട്ടോ ആയിരുന്നു ഇത്. നാ​ഗചൈതന്യയുടെ ആരാധകർ ഈ ഫോട്ടോ ആഘോഷമാക്കിയിരിക്കുകയാണ്.

എന്നാൽ മുൻ ഭാര്യ സമാന്ത ആശുപത്രിയിൽ കിടക്കുമ്പോഴാണോ ആഘോഷമെന്നാണ് സമാന്തയയുടെ ആരാധകർ നാ​ഗചൈതന്യയോട് ചോദിക്കുന്നത്. നിങ്ങൾക്കൊരിക്കലും സമാന്തയേക്കാൾ മികച്ച പങ്കാളിയെ ലഭിക്കില്ലെന്നും ഇവർ പറയുന്നു. സമാന്തയുടെ നിരവധി ആരാധകരാണ് ഇത്തരത്തിൽ കമന്റ് ചെയ്തിരിക്കുന്നത്. 

 2021 നവംബറിലാണ് സമാന്തയും നാഗചൈതന്യയും വേർപിരിഞ്ഞത്. വിവാഹ മോചനം നടന്നിട്ട് ഒരു വർഷം പിന്നിട്ടു. ഇതിന് പിന്നാലെയാണ് നാ​ഗചൈതന്യ-ശോഭിത ​ഗോസിപ്പ് പരന്നത്. നേരത്തെ ഇത്തരം ​ഗോസിപ്പുകൾക്ക് പിന്നിൽ സമാന്തയയുടെ പിആർ ടീമാണെന്ന വിമർശനവും ഉണ്ടായിരുന്നു.

എന്നാൽ ഇതിനെതിരെ സമാന്ത തന്നെ രം​ഗത്തെത്തുകയും ചെയ്തു. സ്ത്രീകളെക്കുറിച്ച് പിന്തിരിപ്പിൻ ചിന്താ​ഗതി ഉള്ളവരാണ് തനിക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സമാന്ത തുറന്നടിച്ചു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/82157/now-samanthas-fans-are-angry-with-actor-nagachetanya)