---
title: "ദളപതി വിജയിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്, പിഴയിട്ട് പൊലീസ്"
english_title: "The police have registered a case against the winner of Dalapati and fined him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81703/the-police-have-registered-a-case-against-the-winner-of-dalapati-and-fined-him"
published_at: "2022-11-23T20:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637e2f3d1d08d_vijay.jpg"
keywords: []
---

# ദളപതി വിജയിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്, പിഴയിട്ട് പൊലീസ്

> **Lead Summary:** തമിഴ് സിനിമയുടെ ദളപതിയാണ് വിജയ്. സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരത്തിന്റെ പുതിയ ചിത്രം വാരിസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പൊങ്കലിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

## Article Content

തമിഴ് സിനിമയുടെ ദളപതിയാണ് വിജയ്. സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരത്തിന്റെ പുതിയ ചിത്രം വാരിസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പൊങ്കലിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെ റീലിസ് അടുത്ത് വരുന്നതിനിടെ മാസത്തില്‍ ഒരിക്കല്‍ ആരാധകരെ കാണാനുള്ള തീരുമാനം വിജയ് എടുത്തിരുന്നു. ഇതിന്റെ ഭാഗമായി ആരാധകരും ഫാന്‍സ് അസോസിയേഷന് ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംങ് ആയിരുന്നു. ഇതിനിടയില്‍ ഇപ്പോഴിതാ മറ്റൊരു  വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ദളപതി വിജയിക്ക് ചെന്നൈ പോലീസ് പിഴയിട്ടു എന്ന വാര്‍ത്തയാണ് എത്തുന്നത്. ട്രാഫിക് നിയമലംഘനത്തിനാണ് ചെന്നൈ പോലീസ് സൂപ്പര്‍ താരത്തിന് പിഴ ചുമത്തിയത്.നവംബര്‍ 20 ന് തന്റെ കറുത്ത ആഡംബര കാറിലാണ് വിജയ് പന്നയ്യൂര്‍ ഫാന്‍സ് മീറ്റിലേക്ക് പോയത്.

ഈ കാറിന്റെ ചില്ലുകളില്‍ സര്‍ക്കാര്‍ നിരോധിച്ച കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതായി പറയപ്പെടുന്നു. ഇക്കാരണം കൊണ്ടാണ് കാറിന്റെ ഉടമയായ വിജയ്ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തിയത്.

നിയമലംഘനത്തിനുള്ള പിഴ തുക അഞ്ഞൂറ് മുതല്‍ ആയിരം രൂപ വരെയാണ്. അതേസമയം സംഭവത്തില്‍ പോലീസിന് എതിരെ വലിയ വിമര്‍ശനമാണ് വിജയ് ആരാധകര്‍ ഉന്നയിക്കുന്നത്.

ദളപതി പോലൊരു സൂപ്പര്‍താരം കൂളിങ് സ്റ്റിക്കര്‍ ഒട്ടിക്കാത്ത വാഹനത്തില്‍ സഞ്ചരിക്കുകയാണെങ്കില്‍ ദളപതിയെ കാണാനായി ആളുകള്‍ കൂടുമെന്നും, ഇത് ആ പ്രദേശം മുഴുവന്‍ സ്തംഭിപ്പിക്കുന്ന ട്രാഫിക്ക് ബ്ലോക്കിന് കാരണമാകും. അതിനാല്‍ ദളപതി ചെയ്തത് തെറ്റല്ല. പോലീസിന്റെ ഭാഗത്ത് നിന്നുള്ള തെറ്റാണ്. പോലീസ് ക്ഷമ പറയണം എന്നാണ് വിജയ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/81703/the-police-have-registered-a-case-against-the-winner-of-dalapati-and-fined-him)