---
title: "രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി"
english_title: "Rajinikanth was shifted to the intensive care unit"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7835/rajinikanth-was-shifted-to-the-intensive-care-unit"
published_at: "2021-10-29T14:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617bb50f6055a_RAJANIKANTH.jpg"
keywords: []
---

# രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

> **Lead Summary:** ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂപ്പർസ്റ്റാർ രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. .തലവേദനയെ തുടർന്നു ഇന്നലെ രാത്രി എട്ട് മണിയോടെ ആണ് രജനികാന്തിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂപ്പർസ്റ്റാർ രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. .തലവേദനയെ തുടർന്നു ഇന്നലെ രാത്രി എട്ട് മണിയോടെ ആണ് രജനികാന്തിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എംആർഐ സ്കാനിങ്ങിൽ രക്തകുഴലുകൾക്കു നേരിയ പ്രശനം കണ്ടതോടെ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നില ഭദ്രമാണെന്നും രക്ത സമ്മർദ്ദം ചെറിയ തോതിൽ കൂടിയതാണ് പ്രശ്ങ്ങൾക്കു കാരണമെന്നാണു പുറത്തു വരുന്ന വിവരം. പതിവ് പരിശോധന എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നത്.

വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും രജനിയോട് അടുത്ത വൃത്തങ്ങള്‍ ആരാധകരോട് ആവശ്യപ്പെട്ടു. ദാദ സാഹേബ് ഫാൽക്കെ അവാർഡ്(Dada Saheb Phalke Award) സ്വീകരിച്ച ശേഷം ഇന്നലെയാണ് രജനി ചെന്നൈയിൽ തിരിച്ചെത്തിയത്. തമിഴ്നാട് ആരോഗ്യമന്ത്രി വെള്ളിയാഴ്ച താരത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഷ്ട്രപതി രാം നാഥ് കോവിന്ദിനേയും താരം കണ്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/7835/rajinikanth-was-shifted-to-the-intensive-care-unit)