---
title: "അയാള്‍ സ്വയംഭോഗം ചെയ്തു: ദുരനുഭവം പങ്കുവെച്ച് നടി വിദ്യ ബാലന്‍"
english_title: "Actress Vidya Balan shared the ordeal she had to face once."
publisher: "moviemax.in"
canonical_url: "https://moviemax.in/news/77371/actress-vidya-balan-shared-the-ordeal-she-had-to-face-once"
published_at: "2022-10-29T13:07:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cd8c716b00_vidhyabalan.jpg"
keywords: []
---

# അയാള്‍ സ്വയംഭോഗം ചെയ്തു: ദുരനുഭവം പങ്കുവെച്ച് നടി വിദ്യ ബാലന്‍

> **Lead Summary:** തനിക്ക് ഒരിക്കല്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി വിദ്യ ബാലന്‍. മുംബൈയിലെ ട്രെയിനില്‍ സുഹൃത്തുക്കളുടെ കൂടെ യാത്ര ചെയ്യുമ്പോഴുണ്ടായ അനുഭവമാണ് നേഹ പങ്കുവെച്ചത്.

## Article Content

തനിക്ക് ഒരിക്കല്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി വിദ്യ ബാലന്‍. മുംബൈയിലെ ട്രെയിനില്‍ സുഹൃത്തുക്കളുടെ കൂടെ യാത്ര ചെയ്യുമ്പോഴുണ്ടായ അനുഭവമാണ് നേഹ പങ്കുവെച്ചത്.

ഞങ്ങള്‍ കോളേജില്‍ നിന്നും തിരിച്ചു വരികയായിരുന്നു. ലേഡീസ് കമ്പാര്‍ട്ട്മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഞങ്ങള്‍ മൂന്ന് കൂട്ടുകാരുണ്ടായിരുന്നു. ഞങ്ങള്‍ സംസാരിച്ചിരിക്കുകയാണ്.

പെട്ടെന്ന് ഒരാള്‍ കയറി വന്നു. ഞങ്ങളുടെ മുമ്പിലായി ഇരുന്നു. ഇത് ലേഡീസ് കമ്പാര്‍ട്ട്മെന്റാണെന്ന് ഞാന്‍ പറഞ്ഞു. ഓ ലേഡീസ് ആണോ, നല്ലത് എന്നായിരുന്നു അയാളുടെ മറുപടി.

അയാള്‍ വിന്‍ഡോയുടെ അടുത്തായിട്ടായിരുന്നു ഇരുന്നിരുന്നത്. ഞാന്‍ അയാളെ നോക്കിയപ്പോള്‍ എന്തോ പന്തികേട് തോന്നി. അപ്പോഴേക്കും അയാള്‍ തന്റെ പാന്റിന്റെ സിബ് അഴിക്കുകയും സ്വയംഭോഗം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു.

അയാള്‍ തന്റെ ലിംഗം ഞങ്ങളെ പ്രദര്‍ശിപ്പിച്ചു. എന്റെ കയ്യിലൊരു റൈറ്റിംഗ് പാഡുണ്ടായിരുന്നു. ഞാന്‍ എഴുന്നേറ്റ് പോയി അയാളെ തല്ലുകയും തെറി വിളിക്കുകയും ചെയ്തു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ അയാളെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിട്ടു. എനിക്ക് നല്ല ദേഷ്യം വന്നിരുന്നു’ എന്നും വിദ്യ ബാലന്‍ പറയുന്നു.

ഡേര്‍ട്ടി പിക്ചറിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വിദ്യയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ജല്‍സയാണ്. നീയത്ത് ആണ് പുതിയ സിനിമകളിലൊന്ന്. പേരിടാത്ത മറ്റൊരു സിനിമയും അണിയറയിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/77371/actress-vidya-balan-shared-the-ordeal-she-had-to-face-once)