---
title: "വാടക ഗര്‍ഭധാരണം നടത്തിയ യുവതി നയന്‍താരയുടെ ബന്ധുവല്ല;  കൂടുതല്‍ വിവരങ്ങള്‍ പുറത്ത്"
english_title: "The surrogate woman is not a relative of Nayanthara; More info out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76929/the-surrogate-woman-is-not-a-relative-of-nayanthara-more-info-out"
published_at: "2022-10-27T13:24:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a395f206b8_nayanthara_viganesh.jpg"
keywords: []
---

# വാടക ഗര്‍ഭധാരണം നടത്തിയ യുവതി നയന്‍താരയുടെ ബന്ധുവല്ല;  കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

> **Lead Summary:** നയന്‍താരയും വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭ പാത്രത്തിലൂടെ മാതാപിതാക്കളായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാടക ഗര്‍ഭധാരണം നടത്തിയ യുവതി നയന്‍താരയുടെ ബന്ധുവല്ലെന്ന് കണ്ടെത്തി.

## Article Content

നയന്‍താരയും വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭ പാത്രത്തിലൂടെ മാതാപിതാക്കളായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാടക ഗര്‍ഭധാരണം നടത്തിയ യുവതി നയന്‍താരയുടെ ബന്ധുവല്ലെന്ന് കണ്ടെത്തി.

ഇവര്‍ വിവാഹിതയായ സ്ത്രീയാണെന്നും ഇവര്‍ക്ക് ഒരു കുട്ടിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വാടക ഗര്‍ഭധാരണം നടത്തിയ യുവതി നയന്‍താരയുടെ ബന്ധുവാണെന്നും അമേരിക്കയില്‍ താമസമാണെന്നുമായിരുന്നു സൂചകള്‍ എത്തിയിരുന്നത്.

എന്നാല്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ആണ് ഇവര്‍ നയന്‍താരയുടെ ബന്ധുവല്ലെന്ന് കണ്ടെത്തിയത്. ഗര്‍ഭധാരണ നടപടിക്രമങ്ങള്‍ നടത്തിയ സ്വകാര്യ ആശുപത്രിയുടെ ഭാഗത്ത് പിഴവുകളുണ്ടെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

സ്ഥാപന ഉടമകള്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ആശുപത്രി അടച്ചുപൂട്ടും. ഇക്കൊല്ലം ജൂണ്‍ 9ന് വിവാഹച്ചടങ്ങ് നടത്തിയ ദമ്പതികള്‍ 4 മാസത്തിനു ശേഷം ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന് അറിയിച്ചതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

വിവാഹിതരായി 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകള്‍ ലംഘിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ആയിരുന്നു ആരോഗ്യ വകുപ്പ് അന്വേക്ഷിച്ചത്.

എന്നാല്‍ വാടകഗര്‍ഭധാരണത്തില്‍ താരദമ്പതികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും വീഴ്ചകള്‍ വരുത്തിയിട്ടില്ലെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇരുവരും 2016 മാര്‍ച്ച് 11നു വിവാഹം റജിസ്റ്റര്‍ ചെയ്തതായുള്ള രേഖകളുടെ ആധികാരികത സമിതി പരിശോധിച്ച് ഉറപ്പിച്ചു.

വാടകഗര്‍ഭധാരണ ഭേദഗതി നിയമം പ്രാബല്യത്തിലാകുന്നതിനു മുന്‍പു തന്നെ കരാര്‍ ഒപ്പിട്ടതിനാല്‍ ഗര്‍ഭധാരണം നടത്തുന്നതു ബന്ധുവായിരിക്കണമെന്ന നിബന്ധനയും താരദമ്പതികള്‍ക്ക് ബാധകമാവില്ല. എന്നാല്‍, ദമ്പതികള്‍ വാടക ഗര്‍ഭധാരണം അര്‍ഹിക്കുന്നുവെന്ന് തെളിയിക്കുന്ന ചികിത്സയുടെയും ഗര്‍ഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യവിവരങ്ങളും ആശുപത്രിയില്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും അന്വേക്ഷണത്തില്‍ കണ്ടെത്തി

### Related Links & Sources
- [Original Story Source](https://moviemax.in/news/76929/the-surrogate-woman-is-not-a-relative-of-nayanthara-more-info-out)