നയൻതാരയും വിഘ്‌നേഷും കുറ്റക്കാരല്ല ; ആശുപത്രി വീഴ്ച വരുത്തിയെന്നും തമിഴ്നാട് ആരോഗ്യ വകുപ്പ്

നയൻതാരയും  വിഘ്‌നേഷും കുറ്റക്കാരല്ല ; ആശുപത്രി വീഴ്ച വരുത്തിയെന്നും  തമിഴ്നാട് ആരോഗ്യ വകുപ്പ്
2022-10-26T20:52:00 | By Nourin Minara KM

സിനിമ ലോകം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് നയൻതാര വിഘ്‌നേശ് താര ദമ്പതികൾക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ച വാർത്ത . നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ അത് നടത്തിക്കൊടുത്ത ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍.

ചികിത്സാ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്നും ഐസിഎംആര്‍ ചട്ടങ്ങള്‍ സംഘിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. അടച്ചുപൂട്ടാതിരിക്കാന്‍ ആശുപത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അതേസമയം നയന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും ഭാഗത്ത് വീഴ്ചകളില്ലെന്നും ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ ഉണ്ട്.

വാടക ഗര്‍ഭം ധരിച്ച സ്ത്രീയുടെ വിവരങ്ങള്‍ ആശുപത്രി സൂക്ഷിച്ചിട്ടില്ല. ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയ ഡോക്ടര്‍ വിദേശത്തേക്ക് കടന്നതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. നയന്‍താരയും വിഗ്നേഷ് ശിവനും നേരത്തെ വിവാഹിതരായതിന്‍റെ രേഖകള്‍ പരിശോധിച്ച അധികൃതര്‍ ഇരുവരും വിഷയത്തില്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നിയമപരമായ വാടക ഗർഭധാരണത്തിനുള്ള കാലയളവ് ദമ്പതികൾ പിന്നിട്ടതായാണ് കണ്ടെത്തല്‍. ഒക്ടോബര്‍ ഒന്‍പതിനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം നയന്‍താരയും വിഗ്നേഷും അറിയിച്ചത്. പിന്നാലെ നിരവധി പേര്‍ ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തി.

എന്നാൽ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടു. വാടക ഗര്‍ഭധാരണത്തിലെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാർക്ക് വാടക ഗർഭധാരണം നടത്താമോ എന്നതായിരുന്നു അന്വേഷിച്ചത്. ഇതിനിടയില്‍ തങ്ങള്‍ ആറ് വര്‍ഷം മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്തതായി നയന്‍താര വെളിപ്പെടുത്തി.

Content Highlight: Nayantara and Vignesh are not guilty; The Tamil Nadu Health Department said that the hospital had failed

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup