മാതംഗി പുരോഗമിക്കുന്നു, ശ്വേതാമേനോൻ നായിക

മാതംഗി പുരോഗമിക്കുന്നു, ശ്വേതാമേനോൻ നായിക
Oct 27, 2021 04:55 PM | By Susmitha Surendran

വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്വേതാമേനോൻ നായികാ ചിത്രം ' മാതംഗി' കണ്ണൂരിൽ പുരോഗമിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം.

ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ അഭിനയിക്കുന്നത്. ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , ഗീതാ വിജയൻ , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ബാനർ - വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം - ജെ.കെ നായർ , രചന, സംവിധാനം - ഋഷി പ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സി പി കൃഷ്ണദാസ്, ഛായാഗ്രഹണം - ഉത്പൽ വി നായനാർ, ഗാനരചന - ഋഷി പ്രസാദ്, സംഗീതം - സോമസുന്ദരം, ആലാപനം - കെ എസ് ചിത്ര, സുജാത മോഹൻ, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ - അരവിന്ദൻ കണ്ണൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ.

തമിഴിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു.

Mathangi is progressing, Swetha Menon is the heroine

Next TV

Related Stories
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

Dec 26, 2025 04:35 PM

സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

സന്ദീപ് പ്രദീപ് ചിത്രം 'എക്കോ', റിലീസ് തീയതി...

Read More >>
തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

Dec 26, 2025 12:22 PM

തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

അനശ്വര രാജൻ, ചാമ്പ്യൻ , ആനന്ദി ആർട്ട് ക്രിയേഷൻസ്,...

Read More >>
Top Stories