താൻ ബീഫിനെ കുറിച്ച് പറഞ്ഞതിന് ശേഷമാണ് ജനങ്ങൾക്കിടയിൽ അത് വലിയ ചർച്ചയാക്കാൻ തുടങ്ങിയതെന്ന് നിഖില വിമൽ. കൊല്ലുകയാണെങ്കിൽ എല്ലാത്തിനേയും കൊല്ലാം അല്ലെങ്കിൽ ഒന്നിനേയും കൊല്ലരുത് എന്നാണ് പറഞ്ഞത് എന്നും നിഖില പറഞ്ഞു.
ബീഫിന്റെ കാര്യം പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ആൾക്കാർക്കറിയേണ്ടത് താൻ പോർക്ക് കഴിക്കുമോ എന്നായിരുന്നുവെന്നും എന്നാണ് നിഖില പറയുന്നത്. ഞാൻ ബീഫും പോർക്കും കഴിക്കും. ഇത് എനിക്ക് എവിടെയും പറയാൻ പറ്റിയിട്ടില്ല.
ഇതൊക്കെ കഴിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിട്ടില്ല, കാരണം അച്ഛൻ പണ്ട് വീട്ടിൽ കൊണ്ടുവരുന്ന സാധനങ്ങളൊക്കെ തന്നെയായിരുന്നു. തന്റെ ബീഫ് ഇന്റർവ്യൂ വന്നതിന് ശേഷമാണ് ആൾക്കാർ അതിനെ വലിയ ചർച്ചയാക്കാൻ തുടങ്ങിയത്. അതിന് മുന്പ് തന്നോട് ആരും രാഷ്ട്രീയം എന്താണ് എന്ന് ചോദിച്ചിട്ടുമില്ല.
ചിലർ പറയാറില്ലേ, ചിക്കൻ കഴിക്കും ബീഫ് കഴിക്കില്ല, അല്ലെങ്കിൽ മറ്റെന്തെങ്കിലും മീറ്റ് കഴിക്കില്ല എന്നൊക്കെ, അത് അവരുടെ ചോയിസ് ആണ്. പക്ഷെ കൊല്ലുന്നതിനെ കുറിച്ച് അങ്ങനെ പറയുമ്പോൾ തനിക്ക് അറിയില്ല. ഇതിന് മാറ്റം വരുത്തണമെങ്കിൽ നമ്മളൊക്കെ തന്നെ ചിന്തിക്കണം. തൻ്റെ ഇൻ്റർവ്യൂ വൈറലാക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല.
അത് വൈറലായത്, ഇവിടുത്തെ സാഹചര്യം അങ്ങനെയായതു കൊണ്ടാണല്ലോ. നമുക്കാരൊടും ഒന്നും കഴിക്കരുത് എന്നോ കഴിക്കണം എന്നോ പറയാനുള്ള അവകാശമില്ല.
താൻ അവരോടാരോടും വെജിറ്റേറിയൻ കഴിക്കരുത് എന്ന് പറയുന്നില്ലല്ലോ. ബീഫ് പരാമർശം ആ അഭിമുഖത്തിലെ ഗെയിമിന്റെ ഭാഗമായി പറഞ്ഞതാണ്. കൊല്ലുവാണെങ്കിൽ എല്ലാത്തിനേം കൊല്ലാം .അല്ലെങ്കിൽ ഒന്നിനേയും കൊല്ലരുത് എന്നും നിഖില റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
I eat not only beef but also pork; Nikhila Vimal