'സാന്ത്വന'ത്തിലെ അപ്പു ഇനി സിനിമയില്‍

'സാന്ത്വന'ത്തിലെ അപ്പു ഇനി സിനിമയില്‍
Oct 22, 2021 04:22 PM | By Susmitha Surendran

'സാന്ത്വനം' എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ നടിയാണ് രക്ഷ രാജ്. ഇതിനോടകം തന്നെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഉൾപ്പെടെ ഏതാനും സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ രക്ഷ അടുത്തിടെയാണ് 'സാന്ത്വനം' എന്ന സീരിയലിലൂടെ ഏറെ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ താരം സിനിമയിൽ സജീവമാകുന്നതിന്‍റെ സൂചന നൽകി ഏതാനും ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ്.

നടന്മാരായ ശ്രീനാഥ് ഭാസി, ചന്തുനാഥ്, നടി അദിതി രവി, കോറിയോഗ്രാഫർ‍ പ്രസന്ന മാസ്റ്റർ‍ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ രക്ഷ പങ്കുവെച്ചിരിക്കുന്നത്. ഈ മനോഹരമായ സിനിമയിൽ അഭിനയിക്കാനായതിൽ സന്തോഷമുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് ചന്തുനാഥിനോടൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം രക്ഷ പങ്കുവെച്ചത്.

അതിനുപിന്നാലെ നടൻ ശ്രീനാഥ് ഭാസിയോടൊപ്പമുള്ള ചിത്രവും പ്രസന്ന മാസ്റ്ററോടൊപ്പമുള്ള ചിത്രവും ലൊക്കേഷൻ ഫൺ എന്ന് കുറിച്ചുകൊണ്ട് രക്ഷ പങ്കുവയ്ക്കുകയുണ്ടായി. ഏറ്റവും ഒടുവിൽ നടി അദിതി രവിയോടൊപ്പമുള്ള ചിത്രമാണ് രക്ഷ പങ്കുവെച്ചിരിക്കുന്നത്. നവാഗതനായ മനോജ് വാസുദേവ് ഒരുക്കുന്ന ഖജുരാഹോ ഡ്രീംസ് എന്ന സിനിമയിലാണ് രക്ഷ അഭിനയിക്കുന്നത്.



കോഴിക്കോട് സ്വദേശിയായ രക്ഷ കമർകാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി. മലയാളി എന്ന കലാഭാവൻ മണി സിനിമയിലും അഭിനയിച്ചു. അതിന് ശേഷമാണ് സീരിയലുകളിൽ സജീവമായത്.


Appu in 'Santhvanam' is now in movies

Next TV

Related Stories
Top Stories










https://moviemax.in/- //Truevisionall