Jul 5, 2025 06:12 PM

(moviemax.in) മലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധുവു നാല് പെൺമക്കളും അടങ്ങുന്നതാണ് നടന്റെ കുടുംബം. നിലവിൽ രണ്ടാമത്തെ മകളായ ദിയയുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് കുടുംബം. ​ഗർഭിണി ആയതു മുതലുള്ള അപ്ഡേറ്റുകളെല്ലാം തന്നെ ദിയ തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. ഇന്നിതാ ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരവും ദിയ അറിയിച്ചിരിക്കുകയാണ്.

മിഥുനം സ്റ്റൈലിൽ ടൂർ പോകുമ്പോലെയാണ് ആശുപത്രിയിലേക്ക് പോയതെന്നും ഹൻസിക പോയിട്ട് മറ്റെല്ലാവരും തനിക്ക് ഒപ്പം ഉണ്ടെന്നും ദിയ പറയുന്നു. ആശുപത്രി ബെഡ് കണ്ടപ്പോൾ പേടി ആകുന്നുണ്ടെന്നും ഒന്നിനെയും കുറിച്ചിപ്പോൾ ചിന്തിക്കുന്നില്ലെന്നും എന്നാൽ എല്ലാം കുളമാകുമെന്നും ദിയ പറയുന്നുണ്ട്. ഭർത്താവും അശ്വിനും ദിയയും പ്രാർത്ഥിച്ച ശേഷമായിരുന്നു വീട്ടിൽ നിന്നും ഇറങ്ങിയത്. ഇതിനിടെ താൻ മേക്കപ്പ് സെറ്റ് എടുത്തിട്ടുണ്ടെന്നും ദിയ പറയുന്നുണ്ട്.

"എന്റെ മേക്കപ്പ് ഐറ്റംസ് ഒക്കെ ഞാൻ എടുത്തിട്ടുണ്ട്. എന്റെ കുഞ്ഞെന്നെ ട്രെൻഡിയായിട്ട് കണ്ടാൽ മതി. മുഖത്ത് കുരുക്കളുള്ള മമ്മിയായി കാണണ്ട. വന്നിറങ്ങുമ്പോൾ തന്നെ എന്ത് ഭം​ഗിയുള്ള മമ്മി എന്ന് വിചാരിച്ച് വേണം വരാൻ. മുഖത്ത് കുരു ഉണ്ടെങ്കിൽ കൊള്ളില്ലെന്നല്ല ഞാൻ ഉദ്ദേശിച്ചത്. എങ്കിലും ഞാൻ ​ഗ്ലാമറാണ്. ഒരു എക്സ്ട്രാ കോൺഫിഡൻസ് അതിന് വേണ്ടി മാത്രം. കൊച്ച് ഇറങ്ങി വരുമ്പോൾ, അയ്യോ അമ്മയ്ക്ക് ഇത്രയും കുരു ഉണ്ടായിരുന്നോ എന്ന് വിചാരിക്കരുത്. അത്രയെ ഉള്ളൂ. പ്രസവിക്കുന്നതിന് മുൻപ് ഡേറ്റ്സ് കഴിക്കുന്നതാണെന്ന് ചിലർ പറഞ്ഞിരുന്നു. ശരിയാണോ ഇല്ലയോന്ന് അറിയില്ല. പക്ഷേ ഞാൻ രാവിലെ കഴിച്ചു", എന്ന് ദിയ പറയുന്നു.

"അമ്മയും അശ്വിനും മാത്രമാണ് കൂടെ നിൽക്കുന്നത്. ലാസ്റ്റ് മിനിറ്റ് വരെയും ഞാൻ ജ്വല്ലറിയുടെ ഫോട്ടോയും വീഡിയോയും എടുത്തിട്ടുണ്ട്. അവിടെ ചെന്ന് വേറൊന്നും ചെയ്യാനില്ലാ എങ്കിൽ പോസ്റ്റ് ഒക്കെയിട്ട് ഓ ബെെ ഓസി ആക്ടീവാക്കി വയ്ക്കാമല്ലോ. നമ്മുടെ ചോറ് വരുന്ന വഴി നമുക്ക് വലുതാണല്ലോ", എന്നും ദിയ കൂട്ടിച്ചേർച്ചു. ഈ വീഡിയോ ഇപ്പോൾ യുട്യൂബ് ട്രെന്റിങ്ങിൽ രണ്ടാമതാണ്. നിരവധി പേർ ദിയയ്ക്ക് ആശംസകൾ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.










diya-krishna-pregnant-hospital-days-vlog-trending-number-2-in-youtube

Next TV

Top Stories










News Roundup






https://moviemax.in/-