എനിക്ക് വികാരങ്ങളുണ്ടെന്ന് വരെ ഞാന്‍ മറന്നു; എല്ലാം നിര്‍ത്താമെന്ന് കരുതി

എനിക്ക് വികാരങ്ങളുണ്ടെന്ന് വരെ ഞാന്‍ മറന്നു; എല്ലാം നിര്‍ത്താമെന്ന് കരുതി
Oct 22, 2021 11:58 AM | By Susmitha Surendran

ആരാധകരുടെ പ്രിയങ്കരിയാണ് മേഘ്‌ന രാജ്. ഭര്‍ത്താവ് ചീരഞ്ജിവി സര്‍ജയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും മേഘ്‌ന തിരികെ വരികയാണ്. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ചും മാനസികമായി കരുത്ത് ആര്‍ജിച്ചതിനെക്കുറിച്ചും മേഘ്‌ന മനസ് തുറന്നിരിക്കുകയാണ്. ഒരു  അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

എനിക്ക് എല്ലാത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ തോന്നിയപ്പോള്‍, ആരേയും കാണണ്ട എന്ന് തോന്നിയ സമയത്തായിരുന്നു എല്ലാവരും എനിക്ക് ചുറ്റും നില്‍ക്കാന്‍ ആഗ്രഹിച്ചത്. അതായിരുന്നു എനിക്കേറ്റവും ബുദ്ധിമുട്ടുണ്ടായിരുന്ന സമയം. ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ ആ നിമിഷം കരുതലോടെ ആളുകള്‍ വരുമായിരുന്നു. എനിക്ക് നല്ലതെന്ന് കരുതിയായിരുന്നു അവര്‍ സംസാരിച്ചത്. പക്ഷെ അതെന്നെ കൂടുതല്‍ വിഷമത്തിലാക്കുകയായിരുന്നു ചെയ്തത്.

മറ്റൊരു ചോയ്‌സ് ഇല്ലാത്തതിനാല്‍ അതിനെ നേരിടുക തന്നെ ചെയ്യണമെന്ന് ഞാന്‍ സ്വയം പറഞ്ഞു. ദുഖത്തെ നേരിടുക എന്നത് സെലിബ്രിറ്റികളെ സമ്മതിച്ച് പത്തിരട്ടി ബുദ്ധിമുട്ടാണ്. മേഘന പ്രചോദനമാണെന്നും അവള്‍ ഇങ്ങനെയാണെന്നുമൊക്കെ ആളുകള്‍ പറയും. അത് തന്നെ ഒരു സമ്മര്‍ദ്ദമാണ്. ഞാന്‍ എന്നും പോസിറ്റീവ് വശമാണ് നോക്കിയത്.

എന്തെങ്കിലും ചെയ്താല്‍ അത് തെറ്റാകുമോ ആളുകള്‍ എങ്ങനെ അതെടുക്കുമെന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു. ഞാന്‍ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ ആദ്യം മനസിലേക്ക് വരിക ആളുകള്‍ എന്ത് ചിന്തിക്കുമെന്നായിരുന്നു. അതാണ് ശരിക്കും തകര്‍ക്കുന്നത്. ഞാന്‍ ഇങ്ങനെയായിരുന്നില്ലെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ഞാന്‍ പറയുകയും ചെയ്യുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് എനിക്ക് എന്നും നല്ലതായിരുന്നു തോന്നിയിരുന്നത്.

എനിക്ക് വികാരങ്ങളുണ്ടെന്ന് വരെ ഞാന്‍ മറന്നു. ആളുകള്‍ എന്നോട് നന്നായി പെരുമാറുന്നതിനാല്‍ ഒരു പ്രത്യേക തരത്തില്‍ മാത്രമേ പെരുമാറാവൂ എന്നാണ് ഞാന്‍ കരുതിയിരുന്നത്. അതെന്നെ അലട്ടാന്‍ തുടങ്ങി. ഞാന്‍ എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയായിരിക്കുന്നത് ഓക്കെയാണെന്ന് ഞാന്‍ സ്വയം പറഞ്ഞു. ഒരു സംഭവത്തിന് ആളുകള്‍ നിങ്ങളെ ഒരു തരത്തില്‍ കാണുന്നുണ്ടെന്ന് കരുതി സ്വന്തം വികാരങ്ങള്‍ മൂടി വെക്കേണ്ടതില്ല.

എന്നെ ഞാനായിരിക്കാന്‍ എന്റെ സുഹൃത്തുക്കള്‍ അനുവദിച്ചു. എന്റെ അമ്മ, അവരുടെ കാര്യം പറയാതിരിക്കാനാകില്ല. എന്റെ ഏറ്റവും മോശം അവസ്ഥയും ഏറ്റവും മികച്ച അവസ്ഥയും കണ്ട രണ്ടു പേരെയുള്ളൂ. അത് ചീരുവും എന്റെ അമ്മയുമാണ്. ഈ അവസ്ഥയില്‍ എന്റെ എല്ലാം, അടിത്തറയും തൂണുമെല്ലാം എന്റെ അമ്മയാണ്. കണ്ണടയ്ക്കുമ്പോള്‍ ഞാന്‍ ഓക്കെയല്ലെങ്കില്‍ എല്ലാം ശരിയാക്കുന്ന ഒരാളുണ്ടെന്ന ബോധം എനിക്കുണ്ട്. പിന്നാലെ സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ എങ്ങനെയാണ് തന്നെ ബാധിക്കുന്നതെന്നും താരം മനസ് തുറക്കുന്നുണ്ട്. 

സോഷ്യല്‍ മീഡിയ ടോക്‌സിക് ആണ്. പക്ഷെ നിങ്ങളെ ബാധിക്കാന്‍ അനുവദിക്കുമ്പോള്‍ മാത്രമാണ്. സോഷ്യല്‍ മീഡിയ എന്നെ ബാധിച്ചിരുന്നില്ല. എല്ലാവര്‍ക്കും യൂട്യൂബ് ആക്‌സസ് ഉണ്ടാകുന്നത് വരെ. ആര്‍ക്കും ഒരു ചാനല്‍ തുടങ്ങി വ്യൂസ് കിട്ടാന്‍ എന്ത് തമ്പ് നെയിലും കൊടുക്കാം. അതുവരെ എല്ലാം ഓക്കെയായിരുന്നു. പക്ഷെ, നിങ്ങളെക്കുറിച്ച് കഥകള്‍ ഉണ്ടാക്കി വ്യൂസ് ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ അത് ബാധിക്കാന്‍ തുടങ്ങി.

എനിക്ക് സോഷ്യല്‍ മീഡിയ എന്താണെന്ന് മനസിലാകും. പക്ഷെ എന്റെ മാതാപിതാക്കളുടെ തലമുറയ്ക്ക് യൂട്യൂബോ ഇന്‍സ്റ്റഗ്രാമോ മനസിലാകില്ല. എന്തെങ്കിലും കണ്ടാല്‍ ഇത് ശരിയാണോ എന്നവര്‍ ചോദിക്കും. അവര്‍ക്കൊപ്പമിരുന്ന് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടി വരും. അപ്പോഴും അവര്‍ ചോദിക്കും പിന്നെന്തിനാണ് അവര്‍ അങ്ങനെ പറയുന്നതെന്ന്. എന്തെങ്കിലും കാണാതിരിക്കില്ല എന്ന്. തുറന്ന് നോക്ക് കാണാം എന്ന്. അത് ചെയ്യേണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ കാണുന്നത് വിശ്വസിക്കരുതെന്നും അവരോട് പറയേണ്ടി വരും. താന്‍ എങ്ങനെയാണ് കരുത്താര്‍ജിച്ചതെന്നും ജീവിതം മുന്നോട്ട് നയിക്കാനുള്ള ഉര്‍ജ്ജം കരസ്ഥമാക്കുന്നതെന്നും മേഘ്‌ന പറയുന്നുണ്ട്.

ഞാന്‍ ഭാവിയില്‍ നിന്നുമാണ് കരുത്ത് കണ്ടെത്തുന്നത്. ഒരു ഘട്ടത്തില്‍ എല്ലാം നിര്‍ത്തണമെന്ന് എനിക്ക് തോന്നിയിരുന്നു. എല്ലാം നിര്‍ത്തി വെറുതെ ഇരിക്കുക എനിക്ക് എളുപ്പമാണ്. എന്റെ കുടുംത്തെ നോക്കാന്‍ എനിക്ക് ജോലിയ്ക്ക് പോകേണ്ടതില്ല. എന്നേക്കാള്‍ കഷ്ടത അനുഭവിക്കുന്ന സ്ത്രീകളുണ്ട്. വീട്ടിലിരുന്നത് ദുഖിക്കുക എനിക്ക് എളുപ്പമായിരുന്നു. പക്ഷെ ഞാന്‍ ഭാവിയിലേക്ക് നോക്കുമ്പോള്‍, എന്റെ മകന്‍, അതില്‍ നിന്നും ഞാന്‍ കരുത്ത് കണ്ടെത്തും. മകന്‍ അടുത്തുള്ളപ്പോള്‍ എനിക്ക് സങ്കടമില്ല. അടുത്തത് എന്താണെന്നാകും ഞാന്‍ ചിന്തിക്കുക.

I forgot until I had feelings; Thought everything would stop

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

Jan 26, 2026 03:46 PM

വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ച നടൻ നദീം ഖാൻ...

Read More >>
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories










News Roundup