---
title: "ഞാൻ സിനിമയിൽ എത്തിയതിന് പിന്നിൽ അത് ഒരു കാരണമായിരുന്നു; മനസ്സ് തുറന്ന് ഇന്ദ്രജ"
english_title: "That was one of the reasons behind me getting into cinema; Indraja opened his mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64984/that-was-one-of-the-reasons-behind-me-getting-into-cinema-indraja-opened-his-mind"
published_at: "2022-08-29T19:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ccb24e83c6_indraja.jpg"
keywords: []
---

# ഞാൻ സിനിമയിൽ എത്തിയതിന് പിന്നിൽ അത് ഒരു കാരണമായിരുന്നു; മനസ്സ് തുറന്ന് ഇന്ദ്രജ

> **Lead Summary:** തെലുങ്കിൽ നിന്ന് മലയാളത്തിലെത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് ഇന്ദ്രജ. ഇപ്പോഴിതാ താൻ സിനിമയിലേത്തിയതിനെപ്പറ്റി ഇന്ദ്രജ പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.

## Article Content

തെലുങ്കിൽ നിന്ന് മലയാളത്തിലെത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് ഇന്ദ്രജ. ഇപ്പോഴിതാ താൻ സിനിമയിലേത്തിയതിനെപ്പറ്റി ഇന്ദ്രജ പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.

വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങൾ കാരണമാണ് താൻ സിനിമയിലെത്തിയതെന്നാണ് ഇന്ദ്രജ പറയുന്നത്. അഭിനയത്തിലേയ്ക്ക് വന്നപ്പോൾ താൻ വെച്ച രണ്ട് കണ്ടീഷനുകളെപ്പറ്റിയും നടി പറയുന്നുണ്ട്.

സിനിമയിലേയ്ക്ക് എത്തിയപ്പോൾ താൻ വെച്ച രണ്ട് കണ്ടീഷനുകളിൽ ഒന്ന് ബിക്കിനി വസ്ത്രം ധരിക്കില്ലെന്നായിരുന്നു. രണ്ടാമത്തേത് ടൂ പീസ് വസ്ത്രങ്ങൾ ധരിക്കില്ല എന്നായിരുന്നു.

രണ്ടും താൻ ഇപ്പോഴും പാലിക്കാറുണ്ടെന്നും അവർ പറഞ്ഞു. ബാലതാരമായി അഭിനയ രംഗത്തെത്തിയ വ്യക്തിയാണ് താൻ. ചെറുപ്പത്തിൽ അച്ഛനോപ്പം ഷൂട്ടിങ്ങ് കാണാൻ പോയപ്പോഴാണ് അന്ന് തനിക്ക് അവസരം ലഭിച്ചതെന്നും ഇന്ദ്രജ പറയുന്നു.

അങ്ങനെയാണ് താൻ ആദ്യം സിനിമയിലെത്തിയത്. പിന്നീട് സ്കൂളിൽ പഠിക്കുന്ന സമയത്താണ് സിനിമയിൽ നായികയായി അവസരം ലഭിക്കുന്നതും താൻ അഭിനയിച്ചതും. അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. സിനിമയിൽ വരുന്നതിന് അത് ഒരു കാരണമായിരുന്നു.

പക്ഷെ സിനിമയിലെത്തിയത് വിധിയാണെന്ന് കരുതുന്നുവെന്നും ഇന്ദ്രജ പറയുന്നുണ്ട്. പഠനം നിർത്തിയതിൽ ആദ്യം അമ്മയ്ക്ക് ചില എതിർപ്പുകൾ ഉണ്ടായിരുന്നു. തെലുങ്ക് സിനിമയായ ജന്ദർ മന്ദിർ ആയിരുന്നു ആദ്യ സിനിമ. എന്നാൽ തന്റെ രണ്ട് മൂന്ന് സിനിമകൾ റിലീസായ ശേഷമാണ് ആദ്യമഭിനയിച്ച ഈ സിനിമ റിലീസായത്.

യമലീലയായിരുന്നു രണ്ടാമത്തെ സിനിമ. തെലുങ്കിലെ ബ്ലോക്ബസ്റ്റർ സിനിമയായിരുന്നു അത്. ഒരു വർഷത്തോളം ആ സിനിമ തിയേറ്ററിൽ ഓടിയിരുന്നു. ചെറിയ പ്രായത്തിലായതിനാൽ ഈ വിജയങ്ങളുടെ വില അറിയില്ലായിരുന്നു. അതിന് ​ഗുണവും ദോഷവുമുണ്ട്.

താനെന്ന ഭാവം ഉണ്ടാവില്ലെന്നാണ് ​ഗുണം. ദോഷമെന്തെന്നാൽ നമുക്ക് ഒന്നും അറിയാത്തതിനാൽ നമ്മുടെ പ്രതിഫലം, അടുത്തതായി ചെയ്യാൻ പോവുന്ന സിനിമ എന്നിവയെ പറ്റിയൊന്നും ഒരു ബോധ്യം ഉണ്ടാവില്ല”തെലുങ്കിൽ മുൻനിര നായികയായി നിൽക്കുമ്പോഴാണ് തമിഴിൽ നിന്നും അവസരങ്ങൾ വരുന്നത്.

പക്ഷെ തെലുങ്കിൽ തിരക്കായതിനാൽ കുറച്ചു സിനിമകൾ മാത്രമേ തമിഴിൽ ചെയ്യാൻ പറ്റിയുള്ളൂ. തമിഴിൽ കൽകി എന്ന സിനിമയിൽ അഭിനയിക്കാൻ പറ്റാഞ്ഞതിൽ എനിക്ക് വലിയ നഷ്ടബോധമുണ്ട്. പ്രകാശ് രാജായിരുന്നു എന്നെ വിളിച്ചത്. സൂപ്പർ കഥാപാത്രമാണ്.

നീ ഉടനെ വരണമെന്ന് പറഞ്ഞു. പക്ഷെ ആ സമയത്ത് താൻ ഊട്ടിയിൽ ഷൂട്ടിലായിരുന്നുവെന്നും അവർ പറയുന്നു. ഗാനരം​ഗങ്ങളുടെ ഷൂട്ടായിരുന്നു നടന്നത്. എത്ര ദിവസം കഴിഞ്ഞ് വരാനാവുമെന്ന് ചോദിച്ചു. 12 ദിവസം കഴിയുമെന്ന് പറഞ്ഞു. തിരിച്ചെത്തിയിട്ട് വിളിക്കൂ നോക്കാം എന്ന് പ്രകാശ് രാജ് പറഞ്ഞു’ പക്ഷെ തിരിച്ചെത്തിയപ്പോഴേക്കും കാസ്റ്റിം​ഗ് മാറിയിരുന്നെന്നും ഇന്ദ്രജ പറയുന്നു. ആ സിനിമ കണ്ടതിന് ശേഷം ഖേദം തോന്നാത്ത ദിവസങ്ങൾ ഇല്ലെന്നും ഇന്ദ്രജ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/64984/that-was-one-of-the-reasons-behind-me-getting-into-cinema-indraja-opened-his-mind)