വിവാഹത്തിന് മുൻപേ ഞങ്ങളെ ഇഷ്ടപ്പെട്ട് തുടങ്ങി; സജിനൊപ്പമുള്ള സീനിനെ കുറിച്ച് ഗോപിക

വിവാഹത്തിന് മുൻപേ ഞങ്ങളെ ഇഷ്ടപ്പെട്ട് തുടങ്ങി; സജിനൊപ്പമുള്ള സീനിനെ കുറിച്ച്  ഗോപിക
Oct 21, 2021 08:10 PM | By Susmitha Surendran

സാന്ത്വനത്തിലെ ശിവാഞ്ജലിമാരെ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. മലയാളം മിനിസ്‌ക്രീനില്‍ ഏറ്റവും തരംഗമുണ്ടാക്കിയ ഹിറ്റ് കോംബോ ആണ് ശിവാഞ്ജലി. സജിന്‍ ടിപിയും ഗോപിക അനിലുമാണ് ഈ കഥാപാത്രങ്ങളായിട്ടെത്തുന്നത്. കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക പ്രശംസ നേടിയെടുത്ത ഇരുവരും യുവാക്കള്‍ക്കിടയില്‍ പോലും വലിയ തരംഗമാണ്. ഇഷ്ടമില്ലാതെ വിവാഹം കഴിച്ചതാണെങ്കിലും ഇപ്പോള്‍ പ്രണയത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. അതേ സമയം സീരിയലില്‍ അഭിനയിച്ചത് തുടങ്ങിയത് വലിയ ടെന്‍ഷനിലാണെന്ന് പറയുകയാണ് ഗോപികയിപ്പോള്‍.

ബാലതാരമായി വെള്ളിത്തിരയിലെത്തിയ നടിയാണ് ഗോപിക അനില്‍. മോഹന്‍ലാലിന്റെ ബാലേട്ടനില്‍ വരെ അഭിനയിച്ചിട്ടുള്ള ഗോപികയുടെ അഞ്ജലി എന്ന കഥാപാത്രത്തിനും വലിയ ആരാധകരുണ്ട്. സീരിയലിൽ ആദ്യം അഭിനയിക്കാൻ എത്തിയപ്പോഴും ശിവനുമായിട്ടുള്ള കോംപിനേഷൻ സീനും വളരെ ടെൻഷനിലാണ് ചെയ്തത് തീർത്തതെന്ന് ഗോപിക പറയുന്നു. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സാന്ത്വനത്തിലെ വിശേഷങ്ങളും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നടിയിപ്പോള്‍.

''സാന്ത്വനത്തിന്റെ ഫസ്റ്റ് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എന്റെ ടെന്‍ഷനും ക്യാമറയുടെ പ്രശ്‌നവുമെല്ലാം ചേര്‍ന്ന് ആദ്യത്തെ സീന്‍ പതിനഞ്ച് ടേക്ക് എങ്കിലും പോയിട്ടുണ്ടാവും. പിന്നെ അനിയത്തിയാണ് കൂടെ നിന്ന് ചേച്ചി നിങ്ങള്‍ക്കത് സാധിക്കുമെന്ന് പറഞ്ഞ് പിന്തുണ നല്‍കിയത്. പക്ഷേ മാസ്‌ക് വെച്ചത് കൊണ്ട് അദ്ദേഹത്തിന്റെ പ്രതികരണം എന്താണെന്ന് പോലും മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. ആദ്യമൊക്കെ സാന്ത്വനത്തിന്റെ സെറ്റിലേക്ക് അനിയത്തി കൂടി വരുമായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ് പോവുന്നത്.

ഒരു വീട് വിട്ട് മറ്റൊരു വീട്ടിലേക്ക് പോവുന്ന അനുഭവമാണ്. സീരിയലിലെ ലക്ഷ്മിയമ്മയെ അവതരിപ്പിക്കുന്ന ഗിരിജാമ്മയുടെ കൂടെയാണ് ഉണ്ടാവാറുള്ളത്. തമിഴില്‍ ഈ കഥാപാത്രങ്ങള്‍ ഹിറ്റാണെന്ന് അറിയാമായിരുന്നു. സീരിയലിലേക്കുള്ള ക്ഷണം വന്നപ്പോള്‍ തന്നെ അമ്മ പോയിക്കൊള്ളാന്‍ പറഞ്ഞു. കാരണം സാന്ത്വനത്തിന്റെ തമിഴായ പാണ്ഡ്യന്‍ സ്റ്റോഴ്‌സ് അമ്മ കാണാറുണ്ടായിരുന്നു. അമ്മ കാണുന്ന കൂടെ രണ്ട് മൂന്ന് എപ്പിസോഡ് ഞാനും കണ്ടതോടെ ഇഷ്ടപ്പെട്ടു. പക്ഷേ ആളുകള്‍ എങ്ങനെ എടുക്കുമെന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു.

സീരിയലിലെ കല്യാണത്തിന് മുന്‍പേ ഞാനും സജിന്‍ ചേട്ടനും തമ്മില്‍ വളരെ കുറച്ച് കോംപിനേഷന്‍ സീനുകളിലെ അഭിനയിച്ചിട്ടുള്ളു. രണ്ടാളും ഒരുമിച്ചുള്ള ആദ്യ സീന്‍ എടുക്കുമ്പോള്‍ പേര് ചോദിച്ചിട്ടുണ്ട് എന്നല്ലാതെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട് പോലുമില്ലായിരുന്നു. ചിപ്പി ചേച്ചിയുടെ കൂടെ ചെയ്ത ആദ്യ സീനും അതായിരുന്നു. അപ്പോഴും ഒരു ടെന്‍ഷന്‍ തോന്നി. എന്നാല്‍ ശിവന്റെയും അഞ്ജലിയുടെയും കല്യാണത്തിന് മുന്നേ തന്നെ കുറേ ഫാന്‍സ് പേജ് ഇത് ഏറ്റെടുത്തിരുന്നു. ഞങ്ങളുടെ സീനുകള്‍ കൂട്ടി ചേര്‍ത്ത് വീഡിയോകള്‍ പ്രചരിച്ച് തുടങ്ങി. സന്തോഷമാണോ എന്ന് പോലും വിശ്വസിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു താനെന്ന് ഗോപിക പറയുന്നു.

അടുത്തിടെ ശിവനും അഞ്ജലിയും പിണങ്ങിയതോടെ ഇനി സീരിയല്‍ കാണില്ലെന്ന് ഒക്കെ പറഞ്ഞവരുണ്ട്. അത്രയധികം പേര്‍ക്ക് ഇഷ്ടമാണ്. എങ്കിലും തനിക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല. കല്യാണം കഴിഞ്ഞാല്‍ കൂടുതല്‍ കോംപിനേഷന്‍ സീനുകള്‍ വരും. ഇതോടെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമോ എന്ന ടെന്‍ഷന്‍ തുടങ്ങി. പക്ഷേ ആളുകള്‍ക്ക് വിവാഹശേഷമുള്ള സീനുകളാണ് ഏറ്റവും ഇഷ്ടമായത്. സംവിധായകന്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ ചെയ്യുന്ന സീന്‍ ഞങ്ങളുടേതാണ്. ഇടയ്ക്ക് പാട്ടൊക്കെ ഇട്ടിട്ടാണ് ഷൂട്ട് ചെയ്യുക. ചിലപ്പോള്‍ കട്ട് പോലും പറയാറില്ല. അത്രയും ആസ്വദിച്ചാണ് ചെയ്യുന്നതെന്നും ഗോപിക പറയുന്നു.

Gopika about the scene with Saji

Next TV

Related Stories
ഹരിയും അപ്പുവും തിരികെ 'സാന്ത്വനം' വീട്ടിലേക്ക് എത്തുമോ?

Nov 27, 2021 08:37 PM

ഹരിയും അപ്പുവും തിരികെ 'സാന്ത്വനം' വീട്ടിലേക്ക് എത്തുമോ?

വീട്ടിലേക്കുപോയ അപർണയും ഹരിയും തിരികെ സാന്ത്വനം വീട്ടിലേക്ക് എത്തില്ലേ എന്നതാണ് പരമ്പരയിലെ പ്രധാന ചോദ്യം....

Read More >>
പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ അനുക്കുട്ടി

Nov 27, 2021 12:04 PM

പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ അനുക്കുട്ടി

നാല് വർഷത്തെ കരിയറിൽ മനസ് കൊണ്ട് ആഗ്രഹിച്ച നിമിഷം; പുതിയ സന്തോഷം പങ്കുവെച്ച് സ്റ്റാർ മാജിക്കിലെ...

Read More >>
'രാമനുണ്ണിയല്ല.. റാം'; 'ഉരുളയ്ക്കുപ്പേരി'യിൽ അർജുന്‍റെ മാസ് എൻട്രി

Nov 26, 2021 10:29 PM

'രാമനുണ്ണിയല്ല.. റാം'; 'ഉരുളയ്ക്കുപ്പേരി'യിൽ അർജുന്‍റെ മാസ് എൻട്രി

ഏറെ ആരാധകരുള്ള പൊലീസുകാരൻ ശിവനായി ചക്കപ്പഴം എന്ന പരമ്പരയിൽ എത്തിയ അർജുൻ, അധികം വൈകാതെ പരമ്പരയിൽ നിന്ന്...

Read More >>
നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്‍ത് സൗഭാഗ്യ: വീഡിയോ വൈറല്‍

Nov 26, 2021 09:58 PM

നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്‍ത് സൗഭാഗ്യ: വീഡിയോ വൈറല്‍

ഇപ്പോഴിതാ നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ ശ്രദ്ധ...

Read More >>
അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു, വിവാഹിതനായിട്ടില്ല; താരം പറയുന്നു

Nov 26, 2021 01:53 PM

അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു, വിവാഹിതനായിട്ടില്ല; താരം പറയുന്നു

അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു വിവാഹിതനായിട്ടില്ല ,പക്ഷേ ഇത് നാലാമത്തെ ആണെന്ന് തുറന്നു പറഞ്ഞ് റെയ്ജന്‍...

Read More >>
'ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് തന്റെ രാജ്യം': പ്രിയദര്‍ശന്‍

Nov 26, 2021 08:45 AM

'ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് തന്റെ രാജ്യം': പ്രിയദര്‍ശന്‍

ഒരു അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രിയദര്‍ശന്‍...

Read More >>
Top Stories