---
title: "പാഷന്‍ കൊണ്ട് മാത്രമല്ല നടനായത്; വെളിപ്പെടുത്തി  വിജയ് ദേവരക്കൊണ്ട"
english_title: "He became an actor not only because of passion; Revealed by Vijay Devarakonda"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63748/he-became-an-actor-not-only-because-of-passion-revealed-by-vijay-devarakonda"
published_at: "2022-08-24T11:36:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305c0a37752b_vijay_devarkonda.jpg"
keywords: []
---

# പാഷന്‍ കൊണ്ട് മാത്രമല്ല നടനായത്; വെളിപ്പെടുത്തി  വിജയ് ദേവരക്കൊണ്ട

> **Lead Summary:** അഭിനേതാവെന്ന തരത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ഷാരൂഖ് ഖാനാണെന്ന് വിജയ് ദേവരകൊണ്ട. അവസാന സൂപ്പര്‍ സ്റ്റാര്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഷാരൂഖ് തനിക്ക് പ്രേചോദനമാണെന്നും ഹൈദരാബാദിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും സിനിമയെ സ്വപ്നം കണ്ട തന്റെ റോള്‍ മോഡല്‍ ആണ് അദ്ദേഹമെന്നും നടന്‍ പറഞ്ഞു.

## Article Content

അഭിനേതാവെന്ന തരത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ഷാരൂഖ് ഖാനാണെന്ന് വിജയ് ദേവരകൊണ്ട. അവസാന സൂപ്പര്‍ സ്റ്റാര്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഷാരൂഖ് തനിക്ക് പ്രേചോദനമാണെന്നും ഹൈദരാബാദിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും സിനിമയെ സ്വപ്നം കണ്ട തന്റെ റോള്‍ മോഡല്‍ ആണ് അദ്ദേഹമെന്നും നടന്‍ പറഞ്ഞു.

ജി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ്യുടെ പ്രതികരണം. അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് എനിക്ക് കഴിയില്ല എന്ന് ആ വിജയം കാണിച്ച് തന്നു. നിങ്ങളില്‍ സ്വാധീനം ചെലുത്താന്‍ വിജയിച്ച ഒരാളെ മാത്രമേ ആവശ്യമുള്ളൂ’ വിജയ് വ്യക്തമാക്കി.

**

പാഷന്‍ കൊണ്ട് മാത്രമല്ല നടന്‍ ആയത്. പുറം മോടിക്കും പ്രശസ്തിക്കും വേണ്ടി കൂടിയാണതെന്നും വിജയ് സമ്മതിക്കുന്നു. ‘അഭിനയം ആസ്വദിക്കുന്നത് കൊണ്ട് മാത്രമല്ല ഞാന്‍ നടനായത്. നല്ല പ്രതിഫലം ലഭിക്കുന്നതിനാലും പണവും സൗകര്യവും ബഹുമാനവും ആഗ്രഹിച്ചത് കൊണ്ടും കൂടിയാണ്’ വിജയ് കൂട്ടിച്ചേര്‍ത്തു .

വിജയ് ദേവരകൊണ്ടയുടെ പാന്‍ ഇന്ത്യന്‍ ചിത്രം നാളെയാണ് റിലീസിന് എത്തുക. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും റിലീസ് ചെയ്യും.

സിനിമയില്‍ അതിഥി താരമായി ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും എത്തുന്നുണ്ട്. അനന്യ പാണ്ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആരാധകര്‍ ഏറെയുള്ള നടിയാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോള്‍ ‘മൈഡിയര്‍ മുത്തച്ഛന്‍’ എന്ന സിനിമയിലും ബാലതാരമായിരുന്നു.

ഇപ്പോള്‍ അഭിനയിക്കുന്ന കാലത്തെ രസകരമായ അനുഭവങ്ങള്‍ റെഡ് കാര്‍പെറ്റ് ഷോയില്‍ എത്തിയപ്പോള്‍ ജോമോള്‍ പങ്കുവെച്ചു. ഇതില്‍ നടന്‍ വിനീതിന് ആ സമയത്ത് തന്നെ പേടിയായിരുന്നു എന്നും ജോമോള്‍ പറയുന്നു.

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ തീരെ കുഞ്ഞാണ്. അന്ന് എംടി സാറിന്റെയും ഹരിഹരന്‍ സാറിന്റെയും എല്ലാം മടിയില്‍ കയറി ഇരുന്നത് ആലോചിയ്ക്കുമ്പോള്‍ ഇന്നും എനിക്ക് അത്ഭുതമാണെന്ന് നടി പറഞ്ഞു.

എങ്ങനെ എനിക്ക് അതിന് സാധിച്ചു. ഇന്ന് ആണെങ്കില്‍ നേരെ നിന്ന് സംസാരിക്കാന്‍ പോലും പേടിയാണ്. അന്ന് അത്രയും വലിയ സിനിമയാണെന്നും ടീമാണെന്നും ഒന്നും അറിയാനുള്ള പ്രായം ഉണ്ടായിരുന്നില്ല അപ്പോള്‍ ജോമോള്‍ പറഞ്ഞു.

വടക്കന്‍ വീരഗാഥയില്‍ വിനീത് കുമാറിനെ കല്യാണം കഴിക്കുന്ന രംഗമുണ്ട്. എന്റെ വീട്ടുകാരെല്ലാം പറയും, ആ രംഗത്ത് ഞാന്‍ മാത്രമായിരുന്നു അഭിനയിച്ചത്, മറ്റെല്ലാവരും നാച്വറലായി നില്‍ക്കുകയായിരുന്നുവെന്ന്.

ആ സമയത്ത് വിനീതിന് ഭയങ്കര പേടിയായിരുന്നു. എങ്ങാനും താലി കെട്ടിക്കഴിഞ്ഞാല്‍ ഞാന്‍ തലയിലാവുമോ എന്ന് കരുതിക്കാണും വിനീത്. അതിന് ശേഷം എന്നെ കാണുമ്പോള്‍ ഒഴിഞ്ഞു മാറുമായിരുന്നു. സമീപകാലത്ത് കണ്ടപ്പോഴാണ് വിനീത് പറഞ്ഞത് എനിക്ക് നിന്നെ ഭയങ്കര പേടിയായിരുന്നുവെന്ന് താരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/63748/he-became-an-actor-not-only-because-of-passion-revealed-by-vijay-devarakonda)