ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ്.

ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്ന്. ഇപ്പോഴിതാ ചിത്രത്തിലെ 'കല്യാണ അടി' രംഗത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ആക്ഷൻ രംഗങ്ങളാണ് ബിടിഎസിലുള്ളത്.
https://www.instagram.com/reel/ChZlhCyMyCP/?utm_source=ig_embed&utm_campaign=loading
'എവിടയോ ഒരു മിന്നൽ മുരളി, എജ്ജാതി ഫൈറ്റ്, അടിപൊളി മാസ് പടം', എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ.
വൻ പ്രമോഷൻ പരിപാടികളുമായി എത്തിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് ബോക്സ് ഓഫീസ് കളക്ഷനിൽ നിന്നും വ്യക്തമാകുന്നത്. 34 കോടിയാണ് ഇതുവരെ ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടൻ നാസറിന് പരിക്ക്
സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടൻ നാസറിന് പരിക്ക്. സ്പാർക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം.
തെലങ്കാന പൊലീസ് അക്കാദമിയിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പരിക്കുപറ്റിയ നാസറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സായാജി ഷിൻഡേ, നടിമാരായ സുഹാസിനി, മെഹ്റീൻ പിർസാദ എന്നിവരോടൊപ്പമുള്ള രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്.
പടിയില്‍ നിന്നും കാല്‍വഴുതി നാസര്‍ വീഴുകയായിരുന്നു വിവരം. നടന്റെ പരിക്ക് ഗുരുതരമല്ലെന്നും വിശ്രമത്തിലാണെന്നും ഭാര്യ കമീല അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തമിഴ്നാട്ടിലെ താരസംഘടനയായ നടികർ സംഘത്തിന്റെ പ്രസിഡന്റാണ് നാസർ. അതേസമയം, ശരവണ സ്റ്റോഴ്സ് ഉടമ ശരവണന്‍റെ സിനിമാ അരങ്ങേറ്റമായ ദ് ലെജന്‍ഡിൽ ആണ് നാസർ ഒടുവിൽ അഭിനയിച്ചത്.
ജെ ഡി ജെറി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ശരവണന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഉര്‍വ്വശി റൌട്ടേല, ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, വിജയകുമാര്‍, ലിവിങ്സ്റ്റണ്‍, സച്ചു എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
The way that 'wedding beat' came about; 'Thallumala' new BTS video