റെക്കോര്‍ഡ് സ്ഥാപിക്കാൻ വേണ്ടി ലോകത്തിലെ ഏറ്റവും എരിവേറിയ മുളക് കഴിക്കുന്നു; വീഡിയോ വൈറൽ

റെക്കോര്‍ഡ് സ്ഥാപിക്കാൻ വേണ്ടി ലോകത്തിലെ ഏറ്റവും എരിവേറിയ മുളക് കഴിക്കുന്നു; വീഡിയോ വൈറൽ
Aug 13, 2022 03:33 PM | By Susmitha Surendran

ഭക്ഷണം തയ്യാറാക്കുമ്പോള്‍ അതില്‍ എരിവ് ചേര്‍ക്കുന്നത് ഓരോരുത്തരുടെയും അഭിരുചിക്ക് അനുസരിച്ചാണ്. ചിലര്‍ക്ക് എരിവ് കൂടുതലുള്ളതായിരിക്കും താല്‍പര്യം. മറ്റ് ചിലര്‍ക്കാണെങ്കില്‍ പൊതുവില്‍ സ്പൈസി ഭക്ഷണത്തോട് അത്ര താല്‍പര്യമുണ്ടായിരിക്കില്ല.

Advertisement

എന്തായാലും ഒരളവില്‍ അധികം എരിവായാല്‍ ഭൂരിഭാഗം പേര്‍ക്കും ഭക്ഷണം ആസ്വദിക്കാൻ കഴിയില്ലെന്നതാണ് സത്യം. എരിവ് തന്നെ മുളകിലാണെങ്കില്‍ അതിന്‍റെ ഇനത്തിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നമ്മുടെ നാട്ടില്‍ കിട്ടുന്ന മുളകുകള്‍ തന്നെ എത്രയോ ഇനത്തില്‍ പെട്ടതുണ്ട്, അല്ലേ? എന്നാല്‍ ഇതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ എരിവുള്ള മുളക്.

കഴിച്ചാല്‍ വായ തൊട്ട് വയര്‍ വരെ കത്തിയെരിഞ്ഞ് പോകുന്നത്രയും എരിവുള്ള മുളക്. ലോകത്തിലെ ഏറ്റവും എരിവേറിയ മുളക്. 'ഭൂത് ജൊലോകിയ' അല്ലെങ്കില്‍ ഗോസ്റ്റ് പെപ്പര്‍ എന്നാണിവ അറിയപ്പെടുന്നത് തന്നെ. ഗോസ്റ്റ് പെപ്പറിന്‍റെ അത്ര തന്നെ എരിവുള്ള വേറെയും ചില ഇനങ്ങളുണ്ട്.

എങ്കിലും ഇതിനുള്ള പേരും പ്രശസ്തിയും ഒന്ന് വേറെ തന്നെയാണ്. ഏറ്റവും കൗതുകകരമായ സംഗതിയെന്തെന്നാല്‍ ഈ മുളകിന്‍റെ കൃഷി പ്രധാനമായും നടക്കുന്നത് ഇന്ത്യയിലാണ്. പല വിദേശരാജ്യങ്ങളിലേക്കും ഇത് എത്തുന്നത് നമ്മുടെ രാജ്യത്ത് നിന്നാണ്.

ഇന്ത്യയില്‍ വടക്കുകഴിക്കൻ സംസ്ഥാനങ്ങളിലാണ് അധികവും ഇതിന്‍റെ കൃഷിയുള്ളത്. ഇത്രയധികം കത്തിക്കയറുന്ന എരിവുള്ള മുളക് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കഴിച്ചതിന്‍റെ പേരില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരാള്‍. അമേരിക്കക്കാരനായ ഗ്രിഗറി ഫോസ്റ്റര്‍ എന്നയാളാണ് ഈ കടുംകയ്യിന് മുതിര്‍ന്നത്. ഒരു മിനുറ്റിനുള്ളില്‍ എത്ര ഗോസ്റ്റ് പെപ്പര്‍ കഴിക്കാൻ സാധിക്കുമെന്നതായിരുന്നു മത്സരം.

എന്തായാലും നിലവില്‍ ഇല്ലാത്തവിധം റെക്കോര്‍ഡ് സ്ഥാപിക്കാൻ ഗ്രിഗറിക്ക് കഴിഞ്ഞു. റെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ടുള്ള ഗ്രിഗറിയുടെ മുളക് തീറ്റയുടെ വീഡിയോ ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. നാക്ക് തൊട്ട് അടിനാഭി വരെ കത്തിയെരിയാൻ പാകത്തില്‍ എരിവുള്ള വമ്പൻ മുളകുകള്‍ ഓരോന്നായി ഇദ്ദേഹം കഴിക്കുന്നത് കാണുമ്പോള്‍ തന്നെ പേടി തോന്നാം.

ഒടുവില്‍ മൂന്ന് മുളകുകള്‍ മാത്രം ബാക്കിയാക്കി റെക്കോര്‍ഡ് സ്ഥാപിച്ചു ഗ്രിഗറി. സ്പൈസി ഭക്ഷണത്തോട് വളരെ ഇഷ്ടമുള്ള ആളാണത്രേ ഇദ്ദേഹം. വര്‍ഷങ്ങളായി നല്ല എരിവില്‍ സ്പൈസിയായ ഭക്ഷണം കഴിച്ച് ശീലിച്ചതിന്‍റെ ധൈര്യത്തിലാണ് ഇങ്ങനെയൊരു വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് ഗ്രിഗറി പറയുന്നു.

മുളകിനോട് പ്രത്യേകതാല്‍പര്യമുള്ള തനിക്ക് എത്രമാത്രം ഗോസ്റ്റ് പെപ്പര്‍ കഴിക്കാൻ സാധിക്കുമെന്നത് പരീക്ഷിച്ചുനോക്കിയതാണെന്നാണ് ഗ്രിഗറി പറയുന്നത്. എന്തായാലും ഈ വെല്ലുവിളി ഇദ്ദേഹം ജയിച്ചുവെന്ന് തന്നെ വേണം പറയാൻ.

നയൻസിനേക്കാൾ സുന്ദരിയാണ് നീ; നടിയെ പുകഴ്ത്തി വിഘ്നേഷ്


തെന്നിന്ത്യൻ സിനിയിലെ താര ദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. വിവാഹ ദിവസം നയൻതാര ധരിച്ചിരുന്ന ചുവപ്പ് സാരി ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

നിരവധി പേരാണ് ഇതേ വേഷത്തിൽ റീൽസുകൾ ചെയ്തത്. ഇപ്പോഴിതാ ഈ വേഷത്തിലെത്തിയ ഒരു നടിയും അവർക്ക് വിഘ്നേഷ് നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. നടി ഹരതിയാണ് നയൻസിനെ അനുകരിച്ച് കൊണ്ടുള്ള ഫോട്ടോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചത്.


പ്രതീക്ഷിക്കുന്നതും യാഥാർഥ്യവുമെന്ന് സ്വയം ട്രോളിയിട്ടുമുണ്ട് ഹരിത. പിന്നാലെ കമന്റുമായി വിഘ്നേഷും രം​ഗത്തെത്തി. നയൻതാരയെക്കാൾ സുന്ദരിയാണെന്നാണ് വിഘ്നേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. വല്ലത്ത ധൈര്യം തന്നെയെന്നാണ് ചിലർ വിഘ്നേഷിനെ മെൻഷൻ ചെയ്ത് കുറിച്ചിരിക്കുന്നത്.

അടുത്തിടെയാണ് നിയൻതാര- വിഘ്നേഷ് വിവാഹ വീഡിയോയുടെ പ്രമോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍ എന്ന പേരിലാണ് വീഡിയോ എത്തുക.


വിവാഹം വിശേഷത്തിന് പുറമെ ഇരുവർക്കുമിടയിലെ ബന്ധവും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും വീഡിയോ. വിഘ്നേഷിന്‍റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്‍തിരിക്കുന്നത് ഗൗതം വസുദേവ് മേനോന്‍ ആണ്.


Eating the world's hottest chili to set a record; The video went viral

Next TV

Related Stories
'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

Sep 28, 2022 08:47 PM

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി...

Read More >>
ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

Sep 28, 2022 07:30 PM

ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

ഹാ വോള്‍ട്ട് പവര്‍ലൈനില്‍ തൂങ്ങി അഭ്യാസം കാണിക്കുന്ന യുവാവാണ് വൈറലായ...

Read More >>
കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

Sep 28, 2022 06:46 PM

കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ കുട്ടികളുടെ മാതാപിതാക്കളുമായി അധ്യാപകര്‍ അടുത്ത ബന്ധം തന്നെയാണ് സൂക്ഷിക്കാറ്. ഇതിനായി ഇടയ്ക്കിടെ കുട്ടികളുടെ...

Read More >>
ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

Sep 28, 2022 05:04 PM

ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പഴത്തിന്‍റെ സത്ത് ചേര്‍ത്താണ് ഇതില്‍ ചായ...

Read More >>
ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

Sep 28, 2022 04:57 PM

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ...

Read More >>
സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

Sep 28, 2022 12:49 PM

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി...

Read More >>
Top Stories