---
title: "രജനികാന്തിന്റെ 'ജയിലറി'ല്‍ നായികയാകാൻ തമന്ന"
english_title: "Tamanna to star in Rajinikanth's 'Jailary'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61375/tamanna-to-star-in-rajinikanths-jailary"
published_at: "2022-08-13T12:30:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f74c7720251_thamanna_and_rajanikanth.jpg"
keywords: []
---

# രജനികാന്തിന്റെ 'ജയിലറി'ല്‍ നായികയാകാൻ തമന്ന

> **Lead Summary:** രജനികാന്ത് നായകനാകുന്ന പുതിയ സിനിമയാണ് 'ജയിലര്‍'. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ 'ജയിലറു'ടെ ചിത്രീകരണത്തിന് ചെന്നൈയില്‍ തുടക്കമായിരുന്നു. ഇപ്പോഴിതാ 'ജയിലറി'ലെ നായികയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

## Article Content

രജനികാന്ത് നായകനാകുന്ന പുതിയ സിനിമയാണ് 'ജയിലര്‍'. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ 'ജയിലറു'ടെ ചിത്രീകരണത്തിന് ചെന്നൈയില്‍ തുടക്കമായിരുന്നു. ഇപ്പോഴിതാ 'ജയിലറി'ലെ നായികയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

തമന്ന 'ജയിലറി'ല്‍ നായികയായേക്കുമെന്നാണ് വാര്‍ത്തകള്‍. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തിരിക്കുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. . എന്നാല്‍ ഓഗസ്റ്റ് 15ന് ആവും രജനീകാന്ത് എത്തുക.

**

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍, പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.

ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്യും സംഘം. രാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുങ്ങുന്നുണ്ട്. 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്.

ആദ്യ ഷെഡ്യൂളിനുവേണ്ടി ചെന്നൈയില്‍ ഒരു കൂറ്റന്‍ സെറ്റ് ഒരുക്കിയിരുന്നു. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനീകാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

അരങ്ങേറ്റമായ 'കോലമാവ് കോകില'യിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോക്ടര്‍' ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിജയ് ചിത്രമായ 'ബീസ്റ്റ്' പരാജയപ്പെടുകയും ചെ്യിതിരുന്നു. 'ജയിലറിലൂ'ടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. 'ജയിലറു'ടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ ചര്‍ച്ചയായിരുന്നു.

ഇന്ത്യന്‍ സിനിയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര.  ലോകമെമ്പാടും ആരാധകരുണ്ട് പ്രിയങ്കയ്ക്ക് ഇന്ന്. സിനമ കൊണ്ടും തന്റെ വ്യക്തിജീവിതം കൊണ്ടുമെല്ലാം പലര്‍ക്കും മാതൃകയും പ്രചോദനവുമായി മാറിയ താരം.

ഈ നേട്ടമൊക്കെ പ്രിയങ്ക നേടിയെടുത്തത് ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ ശിപാര്‍ശകളോ ഒന്നുമില്ലാതെയാണ്. അതുകൊണ്ട് തന്നെ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടും അതിജീവിച്ചുമാണ് പ്രിയങ്ക ഈ നിലയിലേക്ക് എത്തിയത്. 

ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക ചോപ്ര സിനിമയിലെത്തുന്നത്. പി്ന്നാലെ തമിഴിലൂടെ സിനിമയിലെത്തി. അവിടെ നിന്നുമാണ് ബോളിവുഡിലെത്തുന്നത്. തുടക്കം തന്നെ ശ്രദ്ധ നേടാന്‍ സാധിച്ച പ്രിയങ്ക പിന്നീട് പതിയെ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു.

ഇപ്പോഴിതാ ലോകസുന്ദരി മത്സരത്തിനിടെ പറ്റിയൊരു അബദ്ധത്തെക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 2000 ല്‍ ലോകസുന്ദി മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ റാമ്പ് വാക്കില്‍ പങ്കെടുക്കാനായി താന്‍ ധരിച്ചിരുന്നത് പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു.

എന്നാല്‍ താന്‍ ഈ വസ്ത്രത്തില്‍ ഒട്ടം കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നും വസ്ത്രം തന്റെ ദേഹത്തില്‍ പലയിടത്തായി ഒട്ടിച്ചുവെക്കുകയായിരുന്നു ചെയ്തിരുന്നതെന്നാണ് പ്രിയങ്ക പറയുന്നത്.

അതുകൊണ്ട് തന്നെ വസ്ത്രം അഴിഞ്ഞുപോകുമോ എന്ന ഭയം തുടക്കം മുതലേ ഉണ്ടായിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നു. ഒടുവില്‍ വേദിയില്‍ സംസാരിക്കുമ്പോളാണ് താന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചുവെന്നാണ് പ്രിയങ്ക പറയുന്നത്.

'സംസാരിച്ചു തുടങ്ങിയപ്പോള്‍ വസ്ത്രം ശരീരത്തില്‍ ഒട്ടിച്ചുവെച്ചത് ഓരോന്നായി ഇളകാന്‍ തുടങ്ങി. വസ്ത്രം ശരീരത്തില്‍നിന്ന് അഴിഞ്ഞുവീഴാന്‍ തുടങ്ങി. ഒടുവില്‍ നെഞ്ചോട് കൈചേര്‍ത്തു വസ്ത്രത്തില്‍ അമര്‍ത്തിപ്പിടിച്ച് കൈകൂപ്പി നന്ദി പറയുന്നതു പോലെ നില്‍ക്കുകയുമായിരുന്നു.

ആളുകള്‍ കരുതിയത് ഞാന്‍ നന്ദി പറയുകയാണെന്നായിരുന്നു. എന്നാല്‍ അന്ന് താന്‍ വന്‍ ജനാവലിക്ക് മുന്നില്‍ നഗ്നയാകാതിരിക്കാന്‍ വേണ്ടിയായിരുന്നു കൈകൂപ്പിയത്' എന്നാണ് പ്രിയങ്ക പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/61375/tamanna-to-star-in-rajinikanths-jailary)