തമിഴ് നടൻ വിശാലിന് ഷൂട്ടിംഗിനിടെ പരുക്കേറ്റു

തമിഴ് നടൻ വിശാലിന് ഷൂട്ടിംഗിനിടെ പരുക്കേറ്റു
Aug 11, 2022 03:22 PM | By Susmitha Surendran

തമിഴ് നടൻ വിശാലിന് ഷൂട്ടിംഗിനിടെ പരുക്കേറ്റു. 'മാര്‍ക്ക് ആന്റണി' എന്ന ചിത്രത്തിന്റെ ചിത്രകരണത്തിനിടെയാണ് പരുക്കേറ്റത്. ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ കാല്‍മുട്ടിനാണ് വിശാലിന് പരുക്കേറ്റത്.

നേരത്തെ 'ലാത്തി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയും വിശാലിന് പരുക്കേറ്റിരുന്നു. ആദിക് രവിചന്ദ്രൻ ആണ് 'മാര്‍ക്ക് ആന്റണി' സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'മാര്‍ക്ക് ആന്റണി' ചിത്രീകരിക്കുന്നത്.



അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്.

വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. 'മാര്‍ക്ക് ആന്റണി'യില്‍ എസ് ജെ സൂര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിശാലും എസ് ജെ സൂര്യയും ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. റിതു വര്‍മ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


വിശാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം 'ലാത്തി'യാണ്. എ വിനോദ്‍കുമാര്‍ ആണ് 'ലാത്തി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ എന്റര്‍ടെയ്‍നര്‍ ആയിട്ടാണ് ചിത്രം എത്തുക. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിക്കുന്നത്. തിരക്കഥ എ വിനോദ് കുമാര്‍ തന്നെയാണ്.

ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. രമണയും നന്ദയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബാല ഗോപി ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. യുവ ശങ്കര് രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പിആര്‍ഒ ജോണ്‍സണ്‍.

മകന്റെ ഫോട്ടോ പങ്കുവെച്ച് നടി അനുശ്രീ


നിരവധി പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്തിട്ടുള്ള നടിയാണ് അനുശ്രീ. ബാലതാരം ആയിട്ടായിരുന്നു അനുശ്രീ അഭിനയരംഗത്തെത്തുന്നത്. വിവാഹശേഷം സീരിയലുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു ഈ താരം. പ്രണയവിവാഹമായിരുന്നു നടിയുടെത്. ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്.

ഇവരുടെ പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ താല്‍പര്യമുണ്ടായിരുന്നില്ല, കെട്ടിച്ച് തരില്ലെന്ന് തോന്നിയതോടെയാണ് അനുശ്രീ വിഷ്ണുവിനൊപ്പം പോയത്. തന്റെ പ്രണയത്തെ കുറിച്ചെല്ലാം വിശദമായി അനുശ്രീ പറഞ്ഞിരുന്നു.


പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ തന്റെ ഫോണ്‍ വാങ്ങിവെച്ചെന്നും. ഈ വിവാഹം നടത്തി തരില്ലെന്ന് ഉറപ്പായതോടെയാണ് താന്‍ വിഷ്ണുവിനൊപ്പം പോയതെന്നും അനുശ്രീ പറഞ്ഞിരുന്നു.

ഒരു നല്ലൊരു അഭിനേത്രി എന്നത് പോലെ നല്ലൊരു പാട്ടുകാരി കൂടിയാണ് അനുശ്രീ. താരം കുഞ്ഞുനാളില്‍ ചെയ്തിരുന്ന കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭക്തിഗാനങ്ങളിലും അനുശ്രീ അഭിനയിച്ചിരുന്നു. ഈ അടുത്താണ് അനുശ്രീ ഒരു അമ്മയായത്. തന്റെ കുഞ്ഞിന്റെ ഫോട്ടോയും താരം ആരാധകരെ കാണിച്ചിരുന്നു.


ഇപ്പോള്‍ മകനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി. ‘ഇവന്‍ ഞങ്ങളുടെ രാജകുമാരന്‍ ആരവ് ബേബി… മാതൃത്വം എല്ലാം മാറ്റും…’ എന്നാണ് മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ കുറിച്ചത്. ഗര്‍ഭിണിയായി ആറ് മാസത്തോളം അനുശ്രീ അഭിനയിച്ചിരുന്നു.


Tamil actor Vishal injured during shooting

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories










News Roundup