---
title: "ലുങ്കി ഉടുത്ത് വന്നതിന്റെ പേരില്‍ ടിക്കറ്റ് നല്‍കിയില്ല; പിന്തുണച്ച് മുണ്ടുടുത്തത് സിനിമാ താരങ്ങൾ ഉള്‍പ്പെടെ"
english_title: "He was not allowed in the theater for wearing a lungi; Film stars came forward in support"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59866/he-was-not-allowed-in-the-theater-for-wearing-a-lungi-film-stars-came-forward-in-support"
published_at: "2022-08-06T11:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee02149e019_SAMAN_ALI.jpg"
keywords: []
---

# ലുങ്കി ഉടുത്ത് വന്നതിന്റെ പേരില്‍ ടിക്കറ്റ് നല്‍കിയില്ല; പിന്തുണച്ച് മുണ്ടുടുത്തത് സിനിമാ താരങ്ങൾ ഉള്‍പ്പെടെ

> **Lead Summary:** ലുങ്കി ധരിച്ച് വന്നതിന്റെ പേരില്‍ ബംഗ്ലാദേശില്‍ ധാക്കയിലെ മള്‍ട്ടി പ്ലക്സ് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍. ഇക്കാര്യം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഇയാള്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു.

## Article Content

ലുങ്കി ധരിച്ച് വന്നതിന്റെ പേരില്‍ ബംഗ്ലാദേശില്‍ ധാക്കയിലെ മള്‍ട്ടി പ്ലക്സ് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍. ഇക്കാര്യം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഇയാള്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു.

സിനിമ കാണാനെത്തിയ തനിക്ക് ലുങ്കി ഉടുത്ത് വന്നതിന്റെ പേരില്‍ ടിക്കറ്റ് നല്‍കിയില്ല എന്നാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍ വീഡിയോയില്‍ പറയുന്നത്. സമന്‍ അലിയുടെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ പ്രതിഷേധമെന്ന നിലയില്‍ ലുങ്കിയുടുത്ത് തിയേറ്ററിലേക്ക് എത്തിയിരുന്നു.

ഇനിയും ആളുകള്‍ തിയേറ്ററിലേക്ക് പോകാനിരിക്കവെയാണ് ഇത് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്ന് വിശദീകരിച്ച് സ്റ്റാര്‍ സിനിപ്ലക്സ് രംഗത്തുവരുന്നത്.

വസ്ത്രത്തിന്റെ പേരില്‍ ആരേയും ഒഴിവാക്കുന്ന നയം തങ്ങള്‍ക്കില്ലെന്ന് വിശദീകരിച്ച തിയേറ്റര്‍ അധികാരികള്‍ സമന്‍ അലി സര്‍ക്കാരിനേയും കുടുംബത്തേയും സിനിമ കാണാന്‍ തിയേറ്ററിലേക്ക് ക്ഷണിക്കുകയായിരുന്നു.

ചിത്രത്തില്‍ വേഷമിട്ട ഒരു താരവും സമന്‍ അലിയോടൊപ്പം സിനിമ കാണാന്‍ തിയേറ്ററില്‍ എത്തി. കുട്ടികളും സ്ത്രീകളുമടക്കമുള്ള സമന്‍ അലിയുടെ കുടുംബം സിനിമ കാണാനെത്തിയതിന്റെ ഫോട്ടോയും സ്റ്റാര്‍ സിനിപ്ലക്സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

**

മോഹന്‍ലാല്‍-ജീത്തു ജോസഫ് ബിഗ് ബജറ്റ് ചിത്രം റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമ കോവിഡ് പ്രതിസന്ധിമൂലം ഇടയ്ക്കുവച്ച് നിര്‍ത്തിവച്ചിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം സിനിമയുടെ ചിത്രീകരണം ഇന്ന് വീണ്ടും തുടങ്ങുകയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചു.

തൃഷയാണ് ചിത്രത്തില്‍ നായിക. സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.തന്റെ ജീവിതത്തിലിന്നോളം ചെയ്തിട്ടുളളതില്‍ ഏറ്റവും ചെലവേറിയ സിനിമയാണെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എറണാകുളം , ധനുഷ്‌കോടി, ഡല്‍ഹി, ഉസ്‌ബെക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

സിനിമയുടെ ആദ്യഘട്ട ചിത്രീകരണം 2020 തുടക്കത്തില്‍ കൊച്ചിയില്‍ തുടങ്ങിയിരുന്നു. വിദേശ രാജ്യങ്ങള്‍ പ്രധാന ലൊക്കേഷനായതിനാല്‍ കോവിഡ് വ്യാപനത്തോടെ ചിത്രീകരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ടി വന്നു.

ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ, ആദില്‍ ഹുസൈന്‍, ചന്തുനാഥ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്. വിനായക്. സംഗീതം വിഷ്ണു ശ്യാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/59866/he-was-not-allowed-in-the-theater-for-wearing-a-lungi-film-stars-came-forward-in-support)