ലാലേട്ടന്റെ കൈയ്യില്‍ നിന്നും അടി കിട്ടിയതോടെ അത് ശരിയായി; കൃപ

ലാലേട്ടന്റെ കൈയ്യില്‍ നിന്നും അടി കിട്ടിയതോടെ അത് ശരിയായി; കൃപ
Aug 5, 2022 10:14 PM | By Susmitha Surendran

നടി രമാദേവിയുടെ മകള്‍ എന്നതിലുപരി മലയാള സിനിമയ്ക്ക് ഏറ്റവും സുപരിചിതയായ നടിയാണ് കൃപ. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് വലുതായതിന് ശേഷവും അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും ചെറിയ വേഷങ്ങളിലാണ് നടി അഭിനയിച്ചത്. 

ഇപ്പോഴിതാ മോഹന്‍ലാലിന്റെ കൂടെ ലൊക്കേഷനില്‍ ഉണ്ടായ രസകരമായൊരു അനുഭവത്തെ കുറിച്ച് പറയുകയാണ് കൃപ. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അടുത്തിടെ മത്സരാര്‍ഥിയായി എത്തിയപ്പോള്‍ മനസ് തുറന്ന് സംസാരിക്കുകയായിരുന്നു നടി. 



'മോഹന്‍ലാലിനൊപ്പം ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുകയായിരുന്നു. എത്ര തവണ എടുത്തിട്ടും ആ സീന്‍ ശരിയാവുന്നില്ല. എന്നെ അടിക്കുന്ന സീനാണ്. ഒന്നും രണ്ടും മൂന്നും തവണ എടുത്തിട്ടും കാര്യം നടക്കുന്നില്ല. ഒന്ന് രണ്ട് തവണ അടിക്കിട്ടിയിട്ട് ഞാന്‍ വീഴുന്നത് ശരിയാവുന്നില്ല. പിന്നെ രണ്ട് തവണ ക്യാമറയുടെ പ്രശ്‌നങ്ങളും വന്നു. എല്ലാം കൂടി ഒത്തിണങ്ങി വന്നാലല്ലേ ടേക്ക് ഓക്കെയാവുകയുള്ളു' എന്നും കൃപ പറയുന്നു. 

കുറച്ച് സമയം കഴിഞ്ഞതോടെ എല്ലാവരുടെയും ക്ഷമ നശിച്ച് തുടങ്ങി. ആറാമത്തെയോ ഏഴാമത്തെ ടേക്കിലാണ് ആ സീന്‍ ശരിയാവുന്നത്. അങ്ങനെ അവസാനത്തെ ടേക്കില്‍ നല്ലൊരു അടി എനിക്കിട്ട് കിട്ടി. ആ ടേക്ക് ഓക്കെയായി. മുഖമൊക്കെ ആകെ ചുവന്ന് തുടുത്ത് വന്നു. ഇത് കണ്ട് ലാലേട്ടനും സങ്കടമായി. അന്ന് ഞാന്‍ കൊച്ച് കുട്ടിയാണ്. എന്നെ അടുത്ത് വിളിച്ചിട്ട് സോറി മോളേ, ഈ ടേക്ക് റെഡിയാക്കാന്‍ വേണ്ടി അടിച്ചതാണ്. നിന്നെ വേദനിപ്പിക്കാന്‍ വേണ്ടിയല്ലെന്നൊക്കെ പറഞ്ഞു. 



എനിക്കിട്ട് അടി കിട്ടാതെ വീഴുകയായിരുന്നു പ്ലാന്‍ ചെയ്തത്. പ്ലാനിങ് പാളിയപ്പോള്‍ കിട്ടിയ അടിയായി പോയി. ശരിക്കും ലാലേട്ടന്റെ ടൈമിങ് കറക്ടായിരുന്നു. എന്തായാലും ലാലേട്ടന്‍ അടുത്ത് വിളിച്ച് മടിയിലിരുത്തി ഒരു ഉമ്മയൊക്കെ തന്നു. അതോടെ അടി കിട്ടിയാലും ഇപ്പോള്‍ എന്താ കുഴപ്പമെന്ന് തോന്നിയതായിട്ടും കൃപ പറയുന്നു. വലുതായതിന് ശേഷം ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലും ലാലേട്ടന്റെ കൂടെ അഭിനയിച്ചിരുന്നു.

അദ്ദേഹം സഹതാരങ്ങള്‍ക്ക് നല്‍കുന്ന എനര്‍ജി ലെവല്‍ വലുതാണ്. മമ്മൂക്കയും അങ്ങനെ തന്നെയാണ്. അദ്ദേഹം ചീത്തയൊക്കെ പറയും. അത് സ്‌നേഹത്തോടെയുള്ള കരുതലും വാത്സല്യവുമൊക്കെയാണ്. അരയന്നങ്ങളുടെ വീടില്‍ അഭിനയിക്കുമ്പോള്‍ നീയിങ്ങനെ നടന്നാല്‍ മതിയോ പഠിക്കേണ്ടേ? എന്ന് മമ്മൂക്ക ചോദിച്ചിരുന്നു. 



പഠനത്തില്‍ അവള്‍ക്ക് താല്‍പര്യമുണ്ട്. അവളെ പഠിപ്പിക്കണമെന്ന് അച്ഛനോട് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. ഇനി സീരിയസായി പഠനത്തില്‍ ശ്രദ്ധിക്കാനും പറഞ്ഞു. ഇത് മാത്രമല്ല അമ്മയും ഞാനും ഫോട്ടോസ്റ്റാറ്റ് കോപ്പി പോലെയാണെന്ന് പറഞ്ഞതും അദ്ദേഹമാണ്. രണ്ടാളെയും കാണാന്‍ ഒരുപോലെ ഉണ്ടല്ലോ എന്നും നടി പറയുന്നു. 

Now Kripa is talking about her experience on location with Mohanlal.

Next TV

Related Stories
 ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

Nov 16, 2025 10:28 AM

ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത് ', ഐ എഫ് എഫ് കെ,30-ാമത് ഐ എഫ് എഫ്...

Read More >>
അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

Nov 15, 2025 03:40 PM

അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

അതിഭീകര കാമുകൻ' തീയേറ്ററുകളിലെത്തി. ആരാധകരുടെ പ്രതികരണം...

Read More >>
ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

Nov 15, 2025 12:05 PM

ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

മായാവി റീ-റിലീസ് , മമ്മൂട്ടി സൂപ്പർഹിറ്റ് ആക്ഷൻ-കോമഡി...

Read More >>
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
Top Stories










News Roundup






https://moviemax.in/-