---
title: "സങ്കടം സഹിക്കവയ്യാതെ ഞാന്‍ പൊട്ടിക്കരഞ്ഞു; വെളിപ്പെടുത്തി  ധനുഷ്"
english_title: "Actor Dhanush revealed that he was a victim of severe body shaming during his early days in the film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/53738/actor-dhanush-revealed-that-he-was-a-victim-of-severe-body-shaming-during-his-early-days-in-the-film"
published_at: "2022-07-08T16:39:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c81098bd524_dhanush.jpg"
keywords: []
---

# സങ്കടം സഹിക്കവയ്യാതെ ഞാന്‍ പൊട്ടിക്കരഞ്ഞു; വെളിപ്പെടുത്തി  ധനുഷ്

> **Lead Summary:** സിനിമയിലെ തുടക്കകാലത്ത് താന്‍ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ധനുഷ്. മുന്‍പൊരിക്കല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. ‘കാതല്‍ കൊണ്ടേന്‍ ചിത്രീകരിക്കുമ്പോള്‍ ഒരാള്‍ വന്ന് ചോദിച്ചു.

## Article Content

സിനിമയിലെ തുടക്കകാലത്ത് താന്‍ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ധനുഷ്. മുന്‍പൊരിക്കല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. ‘കാതല്‍ കൊണ്ടേന്‍ ചിത്രീകരിക്കുമ്പോള്‍ ഒരാള്‍ വന്ന് ചോദിച്ചു.

ആരാണ് ഈ സിനിമയിലെ നായകനെന്ന്. പരിഹസിക്കുമെന്ന് അറിയാവുന്നതിനാലും അത് താങ്ങാനുള്ള ശേഷി എനിക്ക് ഇല്ലാത്തതിനാലും ഈ സിനിമയില്‍ അഭിനയിക്കുന്ന മറ്റൊരു നടനെ ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു. അതാണ് ഹീറോ എന്ന് പറഞ്ഞു .

കുറച്ച് സമയത്തിന് ശേഷം അവര്‍ ഞാനാണ് നായകനെന്നറിഞ്ഞു. അയ്യേ ഇതാണോ ഹീറോ, ഈ ഓട്ടോ ഡ്രൈവര്‍ ആണ് ഹീറോ പോലും. സങ്കടം സഹിക്കവയ്യാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. അന്നെനിക്ക് ഇത്തരം പരിഹാസങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയില്ലായിരുന്നു.

പിന്നീട് ഞാന്‍ ചിന്തിച്ചു, എന്തുകൊണ്ട് ഒരു ഓട്ടോ ഡ്രൈവറിന് നായകന്‍ ആയിക്കൂടാ. അതാണ് എന്നെ ഇവിടെ എത്തിച്ചത്.’ ധനുഷ് പറയുന്നു.കാതല്‍ കൊണ്ടേന്‍ വിജയിച്ചതോടെ ധനുഷിനെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് തിരുടാ തിരുടി, പുതുപേട്ടൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ധനുഷിന്റെ താരമൂല്യം വര്‍ധിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/53738/actor-dhanush-revealed-that-he-was-a-victim-of-severe-body-shaming-during-his-early-days-in-the-film)