'അണ്ടേ സുന്ദരാനികി' ഒടിടി റിലീസ് പ്രഖ്യാപിച്ചു

'അണ്ടേ സുന്ദരാനികി' ഒടിടി റിലീസ് പ്രഖ്യാപിച്ചു
Jul 4, 2022 01:31 PM | By Susmitha Surendran

നസ്രിയ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'അണ്ടേ സുന്ദരാനികി'. 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തില്‍ നാനിയായിരുന്നു നായകൻ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ 'അണ്ടേ സുന്ദരാനികി' ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് (Ante Sundaraniki).

നെറ്റ്ഫ്‍ളിക്സില്‍ ആണ് ചിത്രം സ്‍ട്രീം ചെയ്യുക. ജൂലൈ 10ന് ആണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക എന്നാണ് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. വിവേക് അത്രേയ സംവിധാനം ചെയ്‍ത 'അണ്ടേ സുന്ദരാനികി' ജൂൺ 10ന് ആയിരുന്നു തിയറ്ററില്‍ റിലീസ് ചെയ്‍തത്.



നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിച്ചത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വ്വഹിച്ചു. 'ലീല തോമസ്' എന്ന കഥാപാത്രത്തെയാണ് നസ്രിയ 'അണ്ടേ സുന്ദരാനികി'യില്‍ അവതരിപ്പിക്കുന്നത്.

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'അണ്ടേ സുന്ദരാനികി'യില്‍ താൻ തന്നെയാണ് തെലുങ്കില്‍ ഡബ്ബ് ചെയ്‍തതതെന്ന് നദിയ മൊയ്‍തു അറിയിച്ചിരുന്നു. 'അണ്ടേ സുന്ദരാനികി'യില്‍ ഹര്‍ഷ വര്‍ദ്ധൻ, രാഹുല്‍ രാമകൃഷ്‍ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നു.



നസ്രിയ നേരത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറ്റ്‍ലി സംവിധാനം ചെയ്‍ത ചിത്രമായ 'രാജാ റാണി'യിലെ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു.

ആര്യയാണ് രാജാ റാണി ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ട്രാന്‍സ് ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്‍ത ചിത്രമായ 'ട്രാന്‍സിൽ' ഫഹദായിരുന്നു നായകനായി എത്തിയത്.

Now the OTT of the movie 'Ande Sundaraniki' has been released.

Next TV

Related Stories
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall