ഒരു പാക്കറ്റ് കോണ്ടത്തിന് 60,000 രൂപ...

ഒരു പാക്കറ്റ് കോണ്ടത്തിന് 60,000 രൂപ...
Jun 25, 2022 10:15 PM | By Kavya N

പല രാജ്യങ്ങളിലും ഗർഭച്ഛിദ്രം നിരോധിച്ചിട്ടുണ്ട്. അതുപോലെതന്നെ പല രാജ്യങ്ങളിലും ഗവൺമെന്റ് സൗജന്യമായി ഗർഭനിരോധന ഉറകൾ (Condom) വിതരണം ചെയ്യുന്നുമുണ്ട്. വിവിധ ബ്രാന്ഡുകളിലുള്ള ഗർഭനിരോധന ഉറകൾ വിപണിയിലെത്താറുണ്ട്. എന്നാൽ വെനസ്വേലയിലെ ഗർഭനിരോധന ഉറകളുടെ വില ഇപ്പോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.

എന്തുകൊണ്ടാണെന്നല്ലേ, അതിന്റെ വില തന്നെയാണ് കാരണം. വെനസ്വേലയിൽ ഇപ്പോൾ ഒരു പാക്കറ്റ് കോണ്ടം കിട്ടണമെങ്കിൽ ഏകദേശം 60,000 രൂപ നൽകണം! വിലപിടിപ്പുള്ള വിവിധ തരം കോണ്ടം ബ്രാൻഡുകൾ ഉണ്ട്.എങ്കിലും ഇത്രയും വിലയുള്ള ഗർഭനിരോധന ഉറയെ കുറിച്ച് ആരും കേട്ടിട്ടുണ്ടാവില്ല. വെനസ്വേലയിലെ ഒരു സ്റ്റോറിൽ ഒരു പാക്കറ്റ് കോണ്ടം 60,000 രൂപയ്ക്കാണ് വിൽക്കുന്നത്.


ഈ തുകയ്ക്ക് ടെലിവിഷൻ വാങ്ങാൻ കഴിയുമെന്നാണ് ഇതിനോട് നെറ്റിസൺസ് പ്രതികരിക്കുന്നത്. എന്നാൽ, എന്തുകൊണ്ടാണ് വെനസ്വേലയിൽ കോണ്ടം വില ഇത്രയധികം ഉയരത്തിൽ എത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനിടയിൽ വെനസ്വേലൻ ഗർഭനിരോധന ഉറകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വെനസ്വേലയിൽ ഗർഭച്ഛിദ്രം നിരോധിച്ചിട്ടുണ്ട്.

അനുവാദമില്ലാതെ ഗർഭച്ഛിദ്രം നടത്തുകയാണെന്നുണ്ടെങ്കിൽ പങ്കാളികളെ കഠിനമായി ശിക്ഷിക്കാൻ നിയമമുണ്ട്. ഐക്യരാഷ്ട്രസഭയുടെ 2015ലെ വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട് അനുസരിച്ച്, വെനസ്വേലയിലാണ് ഏറ്റവും കൂടുതൽ കൗമാര ഗർഭധാരണ കേസുകൾ ഉള്ളത്. ഇക്കാര്യത്തിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മുൻപന്തിയിലാണ് വെനസ്വേല. വെനസ്വേല പോലെയുള്ള രാജ്യങ്ങളിൽ, കൗമാര ഗർഭധാരണ കേസുകൾ ഏറ്റവും കൂടുതലാണ്, അതേ സമയം ഗർഭഛിദ്രം നിരോധിച്ചിരിക്കുന്നു. 

Content Highlight: Rs 60,000 for a packet of condoms...

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

May 31, 2026 03:29 PM

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ...

Read More >>
Top Stories










News Roundup