പെറ്റ് ഡോഗിനും ഫ്‌ളൈറ്റ് ടിക്കറ്റ് വേണം; നിര്‍മാതാക്കളോട് നടി രശ്മിക മന്ദാന ഇത് ആവശ്യപ്പെട്ടോ?

പെറ്റ് ഡോഗിനും ഫ്‌ളൈറ്റ് ടിക്കറ്റ് വേണം; നിര്‍മാതാക്കളോട് നടി രശ്മിക മന്ദാന ഇത് ആവശ്യപ്പെട്ടോ?
Jun 25, 2022 09:08 PM | By Susmitha Surendran

ഗീതഗോവിന്ദം എന്ന സിനിമയിലൂടെ തെന്നിന്ത്യയിലാകെ ജനപ്രീതി നേടി എടുത്ത താരസുന്ദരിയാണ് രശ്മിക മന്ദാന. പിന്നീടിങ്ങോട്ട് രശ്മിക അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റായി. ഇതോടെ നടിയുടെ കരിയറും മാറി.

ഇപ്പോള്‍ ബോളിവുഡിലേക്ക് വരെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ നായികയായി അഭിനയിക്കുന്നതിനെ പറ്റിയുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതേ സമയം രശ്മികയ്ക്ക് എതിരെ പല തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഇടയ്ക്ക് പൊങ്ങി വരുന്നത്.



ഏറ്റവും പുതിയതായി തന്റെ പെറ്റ് ഡോഗിന് ഫ്‌ളൈറ്റ് ടിക്കറ്റ് വേണമെന്ന് നടി നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഇക്കാര്യം ചൂണ്ടി കാണിച്ച് ഒരു വാര്‍ത്ത വന്നതോടെ ഇതില്‍ പ്രതികരണവുമായി നടി തന്നെ രംഗത്ത് വന്നിരുന്നു.

'ഹേയ്, ഇപ്പോള്‍ ഇങ്ങനെ മോശമായി പെരുമാറരുത്. ഔറ എന്നോടൊപ്പം യാത്ര ചെയ്യണെന്ന് നിങ്ങള്‍ ആഗ്രഹിച്ചാലും അവള്‍ അങ്ങനൊന്ന് ആഗ്രഹിക്കുന്നില്ല. അവള്‍ ഹൈദരാബാദില്‍ സന്തോഷവതിയായി ഇരിക്കുന്നുണ്ട്. അവളെ കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി' എന്നുമാണ് രശ്മിക പറയുന്നത്.



ഇന്നത്തെ ദിവസം ഇത് കേട്ടിട്ട് എനിക്ക് ചിരി നിര്‍ത്താന്‍ പോലും കഴിഞ്ഞില്ലെന്നും നടി പറഞ്ഞു. എന്നാല്‍ ഇതുപോലെയുള്ള നിരവധി വാര്‍ത്തകള്‍ വേറെയും വന്നിട്ടുള്ളതായി രശ്മികയെ ഒരു ആരാധകന്‍ ചൂണ്ടി കാണിച്ചു. അതിനും നടി മറുപടിയുമായി എത്തി.

'ശരിക്കും, ദയവായി അതൊക്കെ എനിക്ക് അയച്ച് കൊണ്ടിരിക്കണം'. എന്റെ ദൈവമേ, എന്നെ സ്‌നേഹിക്കുന്നവരൊക്കെ എന്ത് ഭക്ഷണമാണ് കഴിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. എനിക്കതില്‍ ഖേദമുണ്ടെന്നും' രശ്മിക പറയുന്നു. 

എന്തായാലും തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ക്കെല്ലാം കിടിലന്‍ മറുപടി പറഞ്ഞാണ് രശ്മിക എത്തുന്നത്. നിലവില്‍ ബോളിവുഡിലൊരുങ്ങുന്ന മിഷന്‍ മഞ്ജു എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടി. ഒപ്പം രണ്‍ബീര്‍ കപൂറിനൊപ്പം ആനിമല്‍ എന്ന ചിത്രത്തിലും രശ്മിക അഭിനയിക്കുന്നുണ്ട്. 


Pet dogs also need flight tickets; Did actress Rashmika Mandana ask the producers about this?

Next TV

Related Stories
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

Nov 13, 2025 02:27 PM

“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ചിത്രീകരണം, ഓൺലൈൻ മീഡിയ, സണ്ണി...

Read More >>
 നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

Nov 11, 2025 05:41 PM

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ്...

Read More >>
Top Stories










News Roundup






https://moviemax.in/-