ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്രിയതാരം കോളിവുഡിലേക്കും; അതും ഇരട്ട റോളില്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്രിയതാരം കോളിവുഡിലേക്കും; അതും ഇരട്ട റോളില്‍
Jun 21, 2022 08:21 PM | By Vyshnavy Rajan

ചെന്നൈ : തമിഴ് സിനിമാ പ്രേമികള്‍ക്ക് തല എന്ന് പറഞ്ഞാല്‍ അത് അജിത് ആണ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ തല എന്നു പറയുന്നത് എം എസ് ധോണിയാണ്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകനായ ധോണി കോളിവുഡിലേക്കും ചുവടുവെക്കുകയാണ്. അതും നടനും നിര്‍മാതാവുമായി ഇരട്ട റോളില്‍. ധോണി നിര്‍മാതാവുന്ന ആദ്യ ചിത്രത്തില്‍ നായകനാകുന്നതാകട്ടെ കോളിവുഡിലെ ഇളയ ദളപതി വിജയ് ആണ്. താന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനാവണമെന്ന് ധോണി തന്നെയാണ് വിജയ്‌യോട് ആവശ്യപ്പെട്ടതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

വിജയ്‌യുടെ 68-ാമത്തെ ചിത്രമായിരിക്കും ധോണി നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിനുശേഷം ധോണി പ്രൊഡക്ഷന്‍സിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് താരം ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്. വിജയ് ചിത്രം നിര്‍മിക്കുന്നതിനൊപ്പം ചിത്രത്തില്‍ അതിഥി വേഷത്തില്‍ ധോണി അഭിനയിക്കുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നാളെ തന്‍റെ ജന്‍മദിനത്തില്‍ ധോണി ചിത്രത്തില്‍ നായകനാകുന്നകാര്യം വിജയ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതിനിടെ വിജയ്‌യുടെ 66-ാമത് ചിത്രത്തിന്‍റെ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്തു. വരിസു എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ രാജുവും ഷിരിഷും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

വിജയ്‌യുടെ കഴിഞ്ഞ ചിത്രം ബീസ്റ്റ് കളക്ഷനില്‍ മുന്നിലെത്തിയെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്രപ്രതികരണമാണ് നേടിയത്. അടുത്ത ഐപിഎല്ലിലും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ള 41കാരനായ ധോണി ചെന്നൈയിലെ കാണികള്‍ക്ക് മുമ്പില്‍ കളിച്ചിട്ടെ വിരമിക്കൂവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Chennai Super Kings' favorite to go to Kollywood; That too in a double role

Next TV

Related Stories
`പൊന്നിയിന്‍ സെല്‍വന്‍', വിക്രത്തിന്റെ പോസ്റ്ററിനെതിരെ വിമര്‍ശനം

Jul 5, 2022 02:22 PM

`പൊന്നിയിന്‍ സെല്‍വന്‍', വിക്രത്തിന്റെ പോസ്റ്ററിനെതിരെ വിമര്‍ശനം

‘പൊന്നിയിന്‍ സെല്‍വനി’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്ററിനെതിരെ സോഷ്യല്‍മീഡിയയില്‍...

Read More >>
 'കാളീദേവി'യുടെ പോസ്റ്റര്‍; ലീന മണിമേഖലയ്ക്കെതിരെ കേസെടുത്ത് യുപി പൊലീസ്

Jul 5, 2022 10:54 AM

'കാളീദേവി'യുടെ പോസ്റ്റര്‍; ലീന മണിമേഖലയ്ക്കെതിരെ കേസെടുത്ത് യുപി പൊലീസ്

സിഗരറ്റ് വലിക്കുന്ന 'കാളീദേവി'യുടെ ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദത്തില്‍ ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തു....

Read More >>
സീതാ രാമത്തിലെ മനോഹര ഗാനമെത്തി

Jul 5, 2022 07:11 AM

സീതാ രാമത്തിലെ മനോഹര ഗാനമെത്തി

ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം 'സീതാ രാമ'ത്തിന്റെ ലിറിക്കൽ വീഡിയോ...

Read More >>
ആർആർആർ ചിത്രം പറയുന്നത് സ്വവർഗ പ്രണയ കഥയെന്ന് റസൂൽ പൂക്കുട്ടി

Jul 4, 2022 10:45 PM

ആർആർആർ ചിത്രം പറയുന്നത് സ്വവർഗ പ്രണയ കഥയെന്ന് റസൂൽ പൂക്കുട്ടി

ആർആർആർ ചിത്രം പറയുന്നത് സ്വവർഗ പ്രണയ കഥയെന്ന് റസൂൽ...

Read More >>
എന്റെ ജീവനാണ് വിലയെങ്കില്‍ ഞാന്‍ അത് നല്‍കും; സംവിധായിക ലീന മണിമേഖല

Jul 4, 2022 07:36 PM

എന്റെ ജീവനാണ് വിലയെങ്കില്‍ ഞാന്‍ അത് നല്‍കും; സംവിധായിക ലീന മണിമേഖല

സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ പ്രതികരിച്ച് ചലച്ചിത്ര സംവിധായിക ലീന...

Read More >>
സിഗരറ്റ് വലിക്കുന്ന കാളി; ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം

Jul 4, 2022 06:49 PM

സിഗരറ്റ് വലിക്കുന്ന കാളി; ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം

സംവിധായികയായ ലീന മണിമേഖലയുടെ ‘കാളി’ ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ പ്രതിഷേധം...

Read More >>
Top Stories