'മോളെ നീ...എനിക്കത് തുടരാൻ പറ്റുന്നില്ല, എപ്പോൾ എങ്ങനെ എന്നൊന്നും ഇപ്പോൾ പറയാനാവില്ല'; കാവ്യ മാധവൻ വെളിപ്പെടുത്തിയപ്പോൾ

'മോളെ നീ...എനിക്കത് തുടരാൻ പറ്റുന്നില്ല, എപ്പോൾ എങ്ങനെ എന്നൊന്നും ഇപ്പോൾ പറയാനാവില്ല'; കാവ്യ മാധവൻ വെളിപ്പെടുത്തിയപ്പോൾ
Jun 30, 2025 03:16 PM | By Athira V

മലയാള സിനിമയിൽ ഒരു കാലത്ത് ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു കാവ്യ മാധവൻ. 1991ൽ കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ, തന്റെ ഏഴാം വയസ്സിൽ ബാലതാരമായിട്ടാണ് നടി സിനിമയിലെത്തിയത്. പിന്നീട്, അനവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത കാവ്യ, 1999ൽ, തന്റെ പതിനാലാം വയസ്സിൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി. പിന്നീട്, 2016ൽ നടൻ ദിലീപിനെ വിവാഹം കഴിക്കുന്നത് വരെ, മലയാളത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളിൽ ഒരാളായിരുന്നു നടി.


പ്രശസ്ത താരമായപ്പോഴും കാവ്യയെ പിന്തുടർന്ന ദുഃഖം

പ്രശസ്ത നായികയായതിന് ശേഷം, പ്രമുഖ മലയാളം ടെലിവിഷൻ ചാനൽ ആയിരുന്ന റോസ് ബൗളിന് നൽകിയ അഭിമുഖത്തിൽ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖത്തെ കുറിച്ച് കാവ്യ മാധവൻ വെളിപ്പെടുത്തിയിരുന്നു. അത് സിനിമയിലെ കരിയറിന് വേണ്ടി, വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു എന്നതായിരുന്നു. സിനിമ ജീവിതത്തിനിടെ മനഃപൂർവ്വമല്ലെങ്കിൽ പോലും, പഠനത്തെ തനിക്ക് അവഗണിക്കേണ്ടി വന്നു എന്ന് കാവ്യ തുറന്നു പറഞ്ഞു.

"ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. ജസ്റ്റ് നായികയാവുന്നതിന് മുൻപ് വരെ. അത് എന്റെ സ്കൂളിലെ എല്ലാ ടീച്ചർമാരും പറയുന്ന കാര്യമാണ്. അവർക്കും - എന്റെ അധ്യാപകർക്ക് - ഇപ്പോൾ ഞാൻ അവരെ വിളിച്ചു സംസാരിക്കുമ്പോൾ എന്നെ കുറിച്ച് ഓർത്ത് വലിയ സന്തോഷമാണ്. "ഞാൻ കാവ്യയെ പഠിപ്പിച്ച ടീച്ചർ ആണെന്ന് പറയുമ്പോൾ - ഞാൻ ഇങ്ങനെ പറയണോ, അങ്ങനെ പറയണോ?" എന്നൊക്കെ ചോദിക്കും. പക്ഷെ ഒപ്പം അവരും പരാതി പറയുന്നത് ഞാൻ പഠിത്തം ഉപേക്ഷിച്ചതിലാണ്," പ്രശസ്ത നായിക തുറന്നു പറഞ്ഞു. "പക്ഷെ, "മോളെ... നീ എന്ത് നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു.


പിന്നെ നീ പഠിപ്പ് എന്തിനാ കളഞ്ഞത്," എന്ന് അവരൊക്കെ ചോദിക്കും. ആ ചോദ്യം കേൾക്കുമ്പോഴാണ് എല്ലാ സന്തോഷവും പോവുന്നത്. കാരണം, അതൊരു വിഷമമായി ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ടാവും," കാവ്യ മാധവൻ വെളിപ്പെടുത്തി. "എന്റെ പഠിത്തം ഇടയ്ക്ക് വച്ച് മുറിഞ്ഞു പോയി. പിന്നെ എനിക്കത് തുടരാൻ എന്ത് കൊണ്ടോ, പറ്റുന്നില്ല. ഡിഗ്രി കമ്പ്ലീറ്റ് ചെയ്യണം എന്നുണ്ട് എനിക്ക്. പക്ഷെ അത് എപ്പോൾ, എങ്ങനെ, എന്നൊന്നും ഇപ്പോൾ പറയാനാവില്ല," കാവ്യ മാധവൻ കൂട്ടിച്ചേർത്തു.

ഇംഗ്ലീഷിൽ സംസാരിക്കാൻ ആത്മവിശ്വാസമില്ലെന്ന് സമ്മതിച്ച കാവ്യ

മുൻപൊരിക്കൽ, യു.എ.ഇ.യിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിനിടെ, കാവ്യ മാധവൻ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകൾ ഏറ്റു വാങ്ങിയിരുന്നു. പ്രേക്ഷകരെ അഭിസംബോധന ചെയ്തപ്പോൾ പ്രശസ്ത നടി, വളരെ ചുരുക്കം വാക്കുകൾ മാത്രം ഇംഗ്ലീഷിൽ സംസാരിച്ചതിന് ശേഷം, പെട്ടെന്ന് തന്നെ മലയാളത്തിലേക്ക് ചുവടു മാറ്റിയിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയപ്പോൾ ട്രോളുകൾ നേരിടേണ്ടി വന്നെങ്കിലും, കാവ്യ മാധവൻ സധൈര്യം അതെല്ലാം നേരിട്ടിരുന്നു. ഇംഗ്ലീഷിൽ സംസാരിക്കാൻ തനിക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്ന പിന്നീടൊരു അഭിമുഖത്തിൽ തുറന്നു സമ്മതിക്കാൻ യാതൊരു മടിയും മീശ മാധവൻ താരം കാണിച്ചില്ല.

ഒരു വലിയ വിഭാഗം സോഷ്യൽ മീഡിയ പ്രേക്ഷകർ കാലത്തിനൊത്ത് പുരോഗമിക്കാത്തതിൽ കാവ്യയെ പരിഹസിച്ചെങ്കിലും, നടി നേരിടുന്നത് ഏതൊരു ശരാശരി മലയാളിയും നേരിടുന്ന പ്രശ്നം മാത്രമാണെന്ന് കാണിച്ച് നിരവധി പേർ രംഗത്ത് വന്നു. ഈ കാര്യത്തെ കുറിച്ച് സംസാരിക്കാൻ കാവ്യ കാണിച്ച ധൈര്യത്തേയും ഒരുപാട് പേർ പ്രശംസിച്ചിരുന്നു.


kavyamadhavan once revealed biggest regret after achieving success film

Next TV

Related Stories
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
'വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലുമേറ്റരുത്  ചക്കരേ.....';  കല്യാണിക്ക് പ്രിയദർശന്റെ ഉപദേശം

Sep 11, 2025 02:37 PM

'വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ.....'; കല്യാണിക്ക് പ്രിയദർശന്റെ ഉപദേശം

'വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ.....'; കല്യാണിക്ക് പ്രിയദർശന്റെ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall