ആലോചിച്ചിട്ടാണോ വരുന്നത്? കൂലിപ്പണി ചെയ്യുന്ന ആളുകൾ മുതൽ ഉണ്ട്, ഒറ്റയ്ക്കല്ലെന്ന് തോന്നുന്നത് അപ്പോഴാണ്, ദിലീപിനെ പിന്തുണച്ച് മാധവ്

ആലോചിച്ചിട്ടാണോ വരുന്നത്? കൂലിപ്പണി ചെയ്യുന്ന ആളുകൾ മുതൽ ഉണ്ട്, ഒറ്റയ്ക്കല്ലെന്ന് തോന്നുന്നത് അപ്പോഴാണ്, ദിലീപിനെ പിന്തുണച്ച് മാധവ്
Jun 30, 2025 11:16 AM | By Athira V

രാമലീലയ്ക്കും കമ്മാര സംഭവത്തിനുശേഷം ഒരു ദിലീ​പ് സിനിമയും തിയേറ്ററിൽ വേണ്ടത്ര വിജയം നേടിയിട്ടില്ല. കേസും വിവാദങ്ങളും വ്യക്തി ജീവിതത്തെ മാത്രമല്ല ദിലീപിന്റെ കരിയറിനേയും വലിയ രീതിയിൽ ബാധിച്ചു. ഒരു സമയത്ത് ദിലീപ് സിനിമകൾ നിരന്തരമായി ഹിറ്റ് അടിച്ചിരുന്നു. ഫെസ്റ്റിവൽ സിനിമകളിൽ ദിലീപ് സിനിമകൾ നിർബന്ധമായിരുന്നു. അവിടെ നിന്നാണ് ഒന്നോ രണ്ടോ വർഷങ്ങൾ കൂടുമ്പോൾ മാത്രം ​​ദിലീപ് സിനിമ തിയേറ്ററിലേക്ക് എത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയത്. ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ പ്രിൻസ് ആന്റ് ദി ഫാമിലിയാണ്.

സിനിമ കഴിഞ്ഞ ദിവസമാണ് അമ്പതാം ദിവസം ആഘോഷിച്ചത്. വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ദിലീപിന്റെ വൈകാരികമായ പ്രസം​ഗം കണ്ട് പിന്തുണച്ച് മാധവ് സുരേഷും എത്തി. സുരേഷ് ​ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ദിലീപ്. സുരേഷ് ​ഗോപിയുടെ മക്കളുടെ പ്രിയപ്പെട്ട കൂട്ടുകാരിൽ ഒരാളാണ് മീനാക്ഷി. ഇത്രയേറെ പ്രശ്നങ്ങൾക്കിടയിലും താൻ നോർമലായി ഇരിക്കുന്നത് തന്നെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഇപ്പോഴും ഉള്ളതുകൊണ്ടാണെന്ന് ദിലീപ് പറയുന്നു.

വലിയ സന്തോഷമുള്ള ദിവസമാണ്. എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ല. ഷേണായീസിൽ നിങ്ങൾക്കൊപ്പം സിനിമ കാണാൻ വന്ന് കേറുമ്പോൾ ഷേണായീസ് തീയേറ്ററിൽ മീശമാധവന്റെ ആഘോഷം നടന്ന ദിവസമാണ് ഓർമ വന്നത്. അതിന് മുമ്പും ഒരുപാട് സിനിമകൾക്ക് വേണ്ടി വന്നിട്ടുണ്ട്. പക്ഷെ മീശമാധവൻ റിലീസ് ചെയ്ത ദിവസം വൈകുന്നേരം രഹസ്യമായി സിനിമ കാണാൻ വന്നു. പക്ഷെ ഒരാൾ എന്നെ തിരിച്ചറിഞ്ഞു.

അതോടെ ആളും ബഹളവുമായി അന്തരീക്ഷം ആകെ മാറി. അവസാനം സിനിമ കാണാൻ വന്ന ആളുകൾ എന്ന എടുത്ത് കൊണ്ട് പോകുന്ന സ്ഥിതിയായി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലാത്ത ദിവസമാണ് അത്. ഷേണായീസ് എന്നും എന്റെ ജീവിതത്തോട് അടുത്തുനിൽക്കുന്ന തീയേറ്ററാണ്. കവിതയിലും ഷേണായീസിലുമായി പല‌തവണ മുമ്പും ഞാൻ വന്നിട്ടുണ്ട്. സിനിമകൾ കണ്ടിട്ടുണ്ട്.

അന്നൊന്നും മലയാള സിനിമയിലേക്ക് വന്ന് ഹീറോയായി മാറി ആ സിനിമകൾ ഇവിടെ പ്രദർശിപ്പിക്കും എന്നൊന്നും കരുതിയിട്ടില്ല. ഇങ്ങനെയൊക്കെ നടന്നിരുന്നുവെങ്കിൽ എന്ന് അന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് പ്രിൻസ് ആൻഡ് ഫാമിലി അമ്പതാം ദിവസം ആഘോഷിക്കുമ്പോൾ അതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഒരുപാട് ഇമോഷണലായി പോകുന്നു.

കുറച്ച് ആളുകൾ ദിലീപ് എന്ന നടൻ അല്ലെങ്കിൽ കലാകാരൻ ഇവിടെ വേണ്ടായെന്ന് തീരുമാനിക്കുമ്പോൾ എന്നെ സ്നേഹിച്ച് ഒപ്പം നിൽക്കുന്ന ഒരുപാട് ആളുകളുണ്ട്. പ്രത്യേകിച്ചും എനിക്ക് അത്രയേറെ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് എല്ലാവരും വിട്ടുപോകേണ്ട സമയത്ത് എന്റെ കൂടെ നിന്ന ആളുകളാണ് ദിലീപ് ഫാൻസ്‌. മാനസീകമായി ഏറെ അപമാനം സഹിക്കേണ്ടി വന്ന എന്റെ സഹോദരങ്ങളാണ്. എന്നിട്ടും അവരിൽ ഒരാൾ പോലും കുറഞ്ഞില്ല. പക്ഷെ ആളുകൾ കൂടി. സിനിമയെ സ്നേഹിക്കുന്നത് ഏറെയും സൈലന്റ് ഫാൻസാണ്.

ഈ സിനിമ ഇത്രയും വിജയിപ്പിച്ചത് എന്റെ ഫാൻസിന്റെ കൂടെ സൈലന്റ് ഫാൻസ് കൂടി ചേർന്നാണ്. കൂലിപ്പണി ചെയ്യുന്ന ആളുകൾ മുതൽ ശമ്പളം വാങ്ങുന്ന ആളുകൾ വരെ എന്റെ ഫാൻസിലുണ്ട്. കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരു വിഹിതം എടുത്താണ് പല ജീവകാരുണ്യപ്രവർത്തനങ്ങളും അവർ ചെയ്യുന്നത്. മുമ്പ് എന്റെ അച്ഛന്റെ പേരിൽ ഉള്ള ട്രസ്റ്റ് ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സപ്പോർട്ട് ചെയ്യുമായിരുന്നു.

അഞ്ച്, എട്ട് വർഷമായി ട്രസ്റ്റ് ഫ്രീസ് ചെയ്ത് വെച്ചിരിക്കുന്നതുകൊണ്ട് ഞാൻ നേരിട്ട് ചെയ്യുന്നത് മാത്രമാണ് ഉള്ളത്. അതില്ലാതെ പലർക്കും സഹായം ചെയ്യുന്നത് എന്റെ ഫാൻസാണ്. എന്നെ സ്നേഹിക്കുന്ന ആളുകളുടെ പ്രാർത്ഥനയാണ് എന്നെ ഇവിടെ നിർത്തുന്നത്. ഒരു കച്ചവടവും ഇല്ലാതെ ഇരിക്കുന്ന സമയത്താണ് ലിസ്റ്റിൻ പ്രിൻസ് ആന്റ് ഫാമിലിയുമായി വരുന്നത്. ഞാൻ അപ്പോൾ ചോദിച്ചു ആലോചിച്ചിട്ടാണോ വരുന്നതെന്ന്. കാരണം ഞാൻ ഒരുപാട് വിഷയങ്ങളിൽ കൂടി കടന്നുപോകുന്ന ആളാണ്.

അതിനെയൊക്കെ അതിജീവിച്ച് പോകുമ്പോഴാണ് കോടി കണക്കിന് രൂപ ഇൻവെസ്റ്റ് ചെയ്ത് ഈ നടൻ ഇവിടെ വേണമെന്ന് എന്റെ സഹോദര തുല്യരായ ലിസ്റ്റിൻ അടക്കം തീരുമാനിക്കുമ്പോൾ ഞാൻ ഒറ്റയ്ക്കല്ലെന്ന് തോന്നുന്നുണ്ട്. ഞാൻ നോർമലായി ഇരിക്കുന്നത് നിങ്ങളുടെ സ്നേഹം കൊണ്ടാണെന്നും ദിലീപ് പറഞ്ഞു. നല്ല സിനിമകൾ ഉണ്ടാകട്ടെ നല്ല കഥാപാത്രങ്ങൾ വരട്ടെ എന്നാണ് മാധവ് ദിലീപിന് ആശംസകൾ നേർന്ന് കുറിച്ചത്.

madhavsuresh comment support actor dileep emotional-speech

Next TV

Related Stories
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
'വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലുമേറ്റരുത്  ചക്കരേ.....';  കല്യാണിക്ക് പ്രിയദർശന്റെ ഉപദേശം

Sep 11, 2025 02:37 PM

'വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ.....'; കല്യാണിക്ക് പ്രിയദർശന്റെ ഉപദേശം

'വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ.....'; കല്യാണിക്ക് പ്രിയദർശന്റെ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall