സെക്സിനിടെ പാട്ട് കേൾക്കാറുണ്ടോ?

സെക്സിനിടെ പാട്ട് കേൾക്കാറുണ്ടോ?
Jun 21, 2022 03:19 PM | By Divya Surendran

സെക്സും (sex) സം​ഗീതവും (Music) തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പലർക്കും ഇതിനെ കുറിച്ചറിയാൻ താൽപര്യം കാണും. ലൈംഗികത മെച്ചപ്പെടുത്താൻ സംഗീതം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഉച്ചത്തിലുള്ള സംഗീതത്തിന് ലൈംഗിക ചോദനകളെ ഉയർത്താൻ കഴിയുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത്.

ഓഡിയോ ഹാർഡ് വെയ‍ർ കമ്പനിയായ സോണോസും (electronics company Sonos) ആപ്പിൾ മ്യൂസികും ചേ‍ർന്ന് 30000പേരിൽ നടത്തിയ സ‍ർവേയിലാണ് കണ്ടെത്തൽ. ഉച്ചത്തിൽ പാട്ടുവച്ച് ലൈംഗിക ബന്ധത്തിൽ ഏ‍ർപ്പെടുന്നവരുടെ എണ്ണം 67 ശതമാനമായതായി പഠത്തിൽ പറയുന്നു. പാട്ടു കേൾക്കുന്നത് വഴി ഓക്സിടോസിൻ്റെ ഉൽപ്പാദനം വ‍ർധിക്കുന്നത് മനുഷ്യരുടെ മാനസികോല്ലാസത്തിന് കാരണമാകുന്നതായി ന്യൂറോ വിദ​ഗ്ധർ വ്യക്തമാക്കുന്നു.

ടെസ്റ്റോസ്റ്റിറോൺ അളവ് കുറവുള്ള ഒരു മനുഷ്യനെ സഹായിക്കുന്നതിന് സംഗീതം ശ്രവിക്കുന്നത് ഫലപ്രദമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള സെക്സോളജിസ്റ്റ് ഡോ.സന്താനം ജഗന്നാഥൻ പറഞ്ഞു. സം​ഗീതം മാനസിക നില മെച്ചപ്പെടുത്താൻ സഹായിക്കുന്നതായും ​ഗവേഷകർ പറയുന്നു.


സംഗീതം പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും. സംഗീതം കേൾക്കുന്നത് ഡോപാമൈൻ പുറത്തുവിടാൻ പ്രേരിപ്പിക്കുന്നുവെന്നും ന്യൂറോ സൈക്കോളജിസ്റ്റ് ഡോ. റോണ്ട ഫ്രീമാൻ പറഞ്ഞു.സംഗീതത്തിന് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വേദനയും ഉത്കണ്ഠയും കുറയ്ക്കാനും വൈകാരിക പ്രകടനത്തിനുള്ള അവസരങ്ങൾ സുഗമമാക്കാനും കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ഉത്കണ്ഠ, വിഷാദം, പിരിമുറുക്കം എന്നിവയിൽ നിന്ന് വേദന നിയന്ത്രിക്കുന്നതിനും ഡീജനറേറ്റീവ് ന്യൂറോളജിക്കൽ ഡിസോർഡേഴ്സിന് ശേഷമുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിവിധ രോഗങ്ങൾക്കും രോഗപ്രക്രിയകൾക്കും പരമ്പരാഗത ചികിത്സ മെച്ചപ്പെടുത്താൻ മ്യൂസിക് തെറാപ്പി ചെയ്തു വരുന്നു. നല്ല ഉറക്കം ലഭിക്കാൻ സം​ഗീതം സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇത് മനസ്സിനേയും ശരീരത്തേയും മാനസിക പിരിമുറുക്കത്തിൽ നിന്ന് സംരക്ഷിക്കുന്നു.

Do you listen to music during sex?

Next TV

Related Stories
കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന് സംഭവിച്ചത്‌

Jul 6, 2022 08:34 AM

കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന് സംഭവിച്ചത്‌

കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന്...

Read More >>
'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി ഗവേഷകർ

Jul 5, 2022 11:26 PM

'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി ഗവേഷകർ

'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി...

Read More >>
നിതംബം ഇൻഷ്വർ ചെയ്‍ത് മോഡൽ...തുക കേട്ടാൽ ഞെട്ടും!

Jul 4, 2022 07:54 PM

നിതംബം ഇൻഷ്വർ ചെയ്‍ത് മോഡൽ...തുക കേട്ടാൽ ഞെട്ടും!

അടുത്തിടെ ഒരു യുവതി ഇൻഷ്വർ ചെയ്തത് തികച്ചും വ്യത്യസ്തമായ ഒരു സ്വത്താണ്, അത് മറ്റൊന്നുമല്ല തന്റെ നിതംബമായിരുന്നു. അതും...

Read More >>
ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന യുവതി!

Jul 4, 2022 04:23 PM

ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന യുവതി!

ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന...

Read More >>
അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

Jul 4, 2022 02:56 PM

അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി...

Read More >>
കുട്ടിയെ അനുഗ്രഹിക്കുന്ന 170 വയസുള്ള സന്യാസി ! വൈറലായി വീഡിയോ

Jul 4, 2022 01:09 PM

കുട്ടിയെ അനുഗ്രഹിക്കുന്ന 170 വയസുള്ള സന്യാസി ! വൈറലായി വീഡിയോ

ഇപ്പോഴും ജീവിച്ചിരിക്കുന്ന 201 വയസ് പ്രായമുള്ള ബുദ്ധ സന്യാസിയെ കുറിച്ചുള്ള വ്യാജ കഥ അടുത്തിടെ...

Read More >>
Top Stories