നടൻ നാഗ ചൈതന്യയും 'കുറുപ്പി'ലെ നായിക ശോഭിത ധൂലിപാലയും പ്രണയത്തിലാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. നാഗ ചൈതന്യയുടെ മുൻ ഭാര്യയും നടിയുമായ സാമന്തയുടെ പിആര്‍ ടീമാണ് ഗോസിപ്പുകള്‍ക്ക് പിന്നിലെന്ന് നടന്റെ ആരാധകര്‍ പറയുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി സാമന്ത.
ട്വിറ്ററിലൂടെയാണ് സാമന്തയുടെ പ്രതികരണം (Samantha). പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചൂടെ. നിങ്ങള്‍ സ്വന്തം ജോലിയിലും കുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നുമാണ് സാമന്ത എഴുതിയിരിക്കുന്നത്.
നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹവും വേര്‍പിരിയലും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്തെ വലിയ വാര്‍ത്തയായിരുന്നു . 2010-ൽ 'യേ മായാ ചെസാവേ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇവര്‍ കണ്ടുമുട്ടിയത്, ഒടുവിൽ പ്രണയത്തിലായി. 2017-ൽ വിവാഹിതരായി. 2021 ഒക്ടോബറിൽ ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചു. തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് അവർ സോഷ്യൽ മീഡിയയിൽ സംയുക്ത പ്രസ്‍താവന പങ്കിടുകയായിരുന്നു.
ഇവരുടെ വേർപിരിയൽ വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ശോഭിത ധൂലിപാല. മോഡല്‍ കൂടിയായ ഇവര്‍ 2016ലെ 'രാമന്‍ രാഘവന്‍ 2.0' യിലൂടെയാണ് സിനിമ രംഗത്ത് എത്തിയത്. 2019ല്‍ 'മൂത്തോനി'ലൂടെ മലയാള സിനിമയില്‍ അരങ്ങേറി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'കുറുപ്പാ'ണ് ശോഭിതയെ മലയാളത്തില്‍ പരിചിതയാക്കിയത്.
Naga Chaitanya-Sobhita love story: Samantha reacts