തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത്(Ajith Kumar). സിനിമയ്ക്ക് പുറമെ താനൊരു യാത്രാ പ്രേമിയാണെന്ന് അജിത് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുമുണ്ട്.
ഹൈദരാബാദ്-സിക്കിം-ചെന്നൈ എന്നിവിടങ്ങളിൽ 4500 കിലോമീറ്റര്‍ ബൈക്ക് ട്രിപ്പ് നടത്തിയ താരത്തിന്റെ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ബൈക്കിൽ യൂറോപ്പിൽ ചുറ്റിക്കറങ്ങുകയാണ് താരം.
അജിത്തിന്റെ ട്രിപ്പിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. “പാഷന്‍ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം,” എന്നാണ് അജിത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് ആരാധകർ കുറിക്കുന്നത്.
സൂപ്പര്‍ബൈക്കുകളോട് വലിയ അഭിനിവേശമുള്ള അജിത് കുമാര്‍ പലപ്പോഴും റേസിംഗ് ട്രാക്കുകളിലേക്കും എത്താറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 'വലിമൈ'യുടെ ചിത്രീകരണത്തിന്‍റെ ഭാഗമായ ബൈക്ക് സ്റ്റണ്ടിനിടെ രണ്ട് തവണ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Star rides around Europe on bike, pictures go viral