---
title: "അമ്മയും കൊള്ളക്കാരും ഒരുപോലാണോ?': സായ് പല്ലവിയ്‌ക്കെതിരെ വിജയശാന്തി"
english_title: "Are mother and robbers the same? ': Vijayashanti against Sai Pallavi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/49534/are-mother-and-robbers-the-same-vijayashanti-against-sai-pallavi"
published_at: "2022-06-18T11:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad675fc6cf4_sayipallavi.jpg"
keywords: []
---

# അമ്മയും കൊള്ളക്കാരും ഒരുപോലാണോ?': സായ് പല്ലവിയ്‌ക്കെതിരെ വിജയശാന്തി

> **Lead Summary:** കശ്മീരിലെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള കൊലയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് നടി സായി പല്ലവിയുടെ പ്രസ്താവനയ്‌ക്കെതിരെ നടിയും മുന്‍ എം.പിയും ബിജെപി നേതാവുമായ വിജയശാന്തി . ‘പുണ്യത്തിനുവേണ്ടി ദൈവികമായ പശുക്കളെ രക്ഷിക്കാന്‍ ഗോ സംരക്ഷകര്‍ നടത്തുന്ന പോരാട്ടം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും.

## Article Content

കശ്മീരിലെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള കൊലയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് നടി സായി പല്ലവിയുടെ പ്രസ്താവനയ്‌ക്കെതിരെ നടിയും മുന്‍ എം.പിയും ബിജെപി നേതാവുമായ വിജയശാന്തി . ‘പുണ്യത്തിനുവേണ്ടി ദൈവികമായ പശുക്കളെ രക്ഷിക്കാന്‍ ഗോ സംരക്ഷകര്‍ നടത്തുന്ന പോരാട്ടം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും.

തെറ്റ് ചെയ്ത കുട്ടിയെ അമ്മ എങ്ങനെയാണ് ശിക്ഷിക്കുക? കൊള്ളക്കാരനെയും അമ്മയെയും ഒരുപോലെയാണോ നിങ്ങള്‍ കാണുന്നത്?’- എന്നാണ് വിജയശാന്തി പ്രതികരിച്ചത്. മതാന്ധത കൊണ്ടാണ് കശ്മീരി പണ്ഡിറ്റുകളെ വകവരുത്തുന്നത് എന്നവര്‍ ആരോപിച്ചു.

അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയരുത് എന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്നലെ ഇതേ വിഷയത്തില്‍ സായ് പല്ലവിക്കെതിരെ ബജ്റങ്ദള്‍ നേതാക്കള്‍ പരാതി കൊടുത്തിരുന്നു. ഒരു അഭിമുഖത്തിനിടെ നടി പറഞ്ഞ ചില കാര്യങ്ങളാണ് വിവാദമായത്.

കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ കാണിച്ചത്. കുറച്ചു നാള്‍ മുന്നേ കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ച ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചാണ് കൊലപ്പെടുത്തിയത്.

മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളാണ് ഇതെല്ലാം. ഇതു രണ്ടും തമ്മില്‍ എവിടെയാണ് വ്യത്യാസമുള്ളത്.’ ‘എന്നെ സംബന്ധിച്ച് അക്രമം എന്നത് തെറ്റായ രൂപത്തിലുള്ള ആശയവിനിമയമാണ്.

എന്റേത് ഒരു നിഷ്പക്ഷ കുടുംബമാണ്. അവര്‍ എന്നെ ഒരു നല്ല മനുഷ്യനാകാനാണ് പഠിപ്പിച്ചത്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ സംരക്ഷിക്കപ്പെടണം. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ ഒരു നല്ല മനുഷ്യനാണെങ്കില്‍ ഒരു ഭാഗം മാത്രം ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നില്ല.’

### Related Links & Sources
- [Original Story Source](https://moviemax.in/news/49534/are-mother-and-robbers-the-same-vijayashanti-against-sai-pallavi)