---
title: "വിവാഹത്തിന് പിന്നാലെ നടി നയന്‍താരയും  വിഘ്‌നേശ് ശിവനും വിവാദത്തില്‍"
english_title: "Actress Nayanthara and director Vighnesh Sivan in controversy after marriage."
publisher: "moviemax.in"
canonical_url: "https://moviemax.in/news/48394/actress-nayanthara-and-director-vighnesh-sivan-in-controversy-after-marriage"
published_at: "2022-06-11T16:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a471f44ee45_NAYANTHARA.jpg"
keywords: []
---

# വിവാഹത്തിന് പിന്നാലെ നടി നയന്‍താരയും  വിഘ്‌നേശ് ശിവനും വിവാദത്തില്‍

> **Lead Summary:** വിവാഹത്തിന് പിന്നാലെ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും വിവാദത്തില്‍. വിവാഹം കഴിഞ്ഞ ശേഷം ഇരുവരും നടത്തിയ ക്ഷേത്ര ദര്‍ശനമാണ് ചര്‍ച്ചയായിരിക്കുന്നത്. തിരുമല തിരുപ്പതി ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു നയന്‍താര നടന്നത്.

## Article Content

വിവാഹത്തിന് പിന്നാലെ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും വിവാദത്തില്‍. വിവാഹം കഴിഞ്ഞ ശേഷം ഇരുവരും നടത്തിയ ക്ഷേത്ര ദര്‍ശനമാണ് ചര്‍ച്ചയായിരിക്കുന്നത്. തിരുമല തിരുപ്പതി ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു നയന്‍താര നടന്നത്.

ഇത് ക്ഷേത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ക്ഷേത്ര ബോര്‍ഡിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ നരസിംഹ കിഷോറാണ് രംഗത്തു വന്നിരിക്കുന്നത്. ചെരിപ്പിട്ട് നടന്നതിന് പുറമെ തങ്ങളുടെ ഫോട്ടോ ഗ്രാഫര്‍മാരെയും നയന്‍താര ഒപ്പം കൂട്ടിയിരുന്നു. ഇവിടെ വെച്ച് ഫോട്ടോയും എടുത്തു. സ്വകാര്യ ക്യാമറകള്‍ ക്ഷേത്രത്തില്‍ അനുവദിക്കില്ലെന്നും ഇദ്ദേഹം പറയുന്നു.

നയന്‍താരയ്ക്ക് ലീഗല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. നടിയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും ഖേദം പ്രകടിപ്പിച്ച് വീഡിയോ പ്രസ്താവന പുറത്തു വിടാമെന്ന് നടി പറഞ്ഞതായി ഇയാള്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ നയന്‍താരയോ വിഘ്‌നേശോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.കഴിഞ്ഞ ദിവസം മഹാബലിപുരത്ത് ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി, ഷാരൂഖ് ഖാന്‍ തുടങ്ങി 30 ല്‍അധികം താരങ്ങള്‍ വിവാഹത്തില്‍ അതിഥികളായി.2015ല്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേശും സൗഹൃദത്തിലാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/48394/actress-nayanthara-and-director-vighnesh-sivan-in-controversy-after-marriage)