---
title: "നയൻ‌താര- വിഘ്നേഷ് വിവാഹ തീയതി പുറത്ത്"
english_title: "Nayanthara-Vignesh wedding date out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45620/nayanthara-vignesh-wedding-date-out"
published_at: "2022-05-28T15:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291f6bbb6731_nayanthara.jpg"
keywords: []
---

# നയൻ‌താര- വിഘ്നേഷ് വിവാഹ തീയതി പുറത്ത്

> **Lead Summary:** തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നു. വിവാഹ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുകയാണ് കാണിച്ച് സോഷ്യൽ മീഡിയായിൽ പ്രത്യക്ഷപ്പെട്ട ക്ഷണക്കത്താണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

## Article Content

തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നു. വിവാഹ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുകയാണ് കാണിച്ച് സോഷ്യൽ മീഡിയായിൽ പ്രത്യക്ഷപ്പെട്ട ക്ഷണക്കത്താണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മോഷൻ പോസ്റ്റർ ആയി ആണ് ഇരുവരുടെയും സേവ് ദി ഡേറ്റ് കാർഡ് നിർമ്മിച്ചിരിക്കുന്നത്. പിങ്ക് വില്ല സൗത്ത് ആണ് വിവാഹ ക്ഷണക്കത്തിന്റെ പോസ്റ്റർ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ക്ഷണക്കത്തിൽ ജൂൺ 9 ന് ഇരുവരുടെയും വിവാഹമെന്നാണ് വ്യക്തമാക്കുന്നത്. നയൻ ആൻഡ് വിക്കി എന്നും കത്തിൽ എഴുതിയിട്ടുണ്ട്.

**

മോഷൻ പോസ്റ്റർ ആയി ആണ് വിവാഹ ക്ഷണക്കത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല.

പോസ്റ്ററിൽ ഇരുവരുടെയും വിവാഹ വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. അജിത്ത്- വിഘ്‌നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുൻപ് വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം.

[https://twitter.com/i/status/1530149065765400576**](https://twitter.com/i/status/1530149065765400576)

### Related Links & Sources
- [Original Story Source](https://moviemax.in/news/45620/nayanthara-vignesh-wedding-date-out)