ചുംബനവിവാദത്തില്‍ പ്രതികരിച്ച് ദുര്‍ഗ്ഗ കൃഷ്ണ

ചുംബനവിവാദത്തില്‍ പ്രതികരിച്ച് ദുര്‍ഗ്ഗ കൃഷ്ണ
May 24, 2022 02:09 PM | By Susmitha Surendran

ധ്യാന്‍ ശ്രീനിവാസന്‍ ദുര്‍ഗ്ഗ കൃഷ്ണ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു വരുന്നത്. ചിത്രത്തിലെ ചുംബന രംഗങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ചയായി മാറിയിരുന്നു. ട്രെയിലര്‍ പുറത്ത് വന്ന സമയത്ത് തന്നെ ഉടലിലെ ചുംബന രംഗം ചര്‍ച്ചയായി മാറിയിരുന്നു.

നേരത്തെ മറ്റൊരു സിനിമയിലെ പാട്ടിലേയും ദുര്‍ഗയുടെ ചുംബന രംഗം ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഉടലിലെ രംഗവും ചര്‍ച്ചയാവുകയാണ്. അതേക്കുറിച്ചാണ് ദുര്‍ഗ പ്രതികരിച്ചിരിക്കുന്നത്. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.


”ഞാന്‍ വായുവില്‍ നോക്കിയല്ല ഉമ്മ വയ്ക്കുന്നത്. എന്റെ കൂടെ മറ്റൊരു അഭിനേതാവ് കൂടിയുണ്ട്. പക്ഷേ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് എനിക്കെതിരെ മാത്രം. കൂടെ അഭിനയിച്ച മറ്റേ ആള്‍ക്ക് ഒരു കുഴപ്പവുമില്ല.

ഞാന്‍ ആ രംഗത്തതില്‍ അഭിനയിച്ചതുകൊണ്ട് എന്റെ കുടുംബക്കാര്‍ മുഴുവന്‍ വൃത്തികെട്ടവരും മറ്റേ ആളുടെ കുടുംബം രക്ഷകരും ആകുന്ന അവസ്ഥ. അതാണ് ഞാന്‍ പറഞ്ഞത്, വായുവില്‍ നോക്കിയല്ല ഉമ്മ വയ്ക്കുന്നതെന്ന്. അതുകൊണ്ട് ഇത്തരം പ്രവണതകള്‍ ശരിയല്ല.”



ഉടലിലെ ഷൈനി എന്ന കഥാപാത്രം അമ്മയായും ഭാര്യയായും മരുമകളായും ഒപ്പം കാമുകിയുമായാണ് ചിത്രത്തിലെത്തുന്നത്. തന്റേതായ ശരികളിലൂടെ യാത്ര ചെയ്യുന്നവളാണെന്നാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് ദുര്‍ഗ പറയുന്നത്. അവളുടെ ശരികള്‍ മറ്റുള്ളവര്‍ക്കു തെറ്റായി തോന്നിയേക്കാമെന്നും എങ്കിലും അവള്‍ മുന്നോട്ടു പോവുകയാണെന്നും ദുര്‍ഗ പറയുന്നു.

സിനിമയിലെ സംഘട്ടനം കൈകാര്യം ചെയ്തതു മാഫിയ ശശിയാണ്. ആദ്യദിവസം അദ്ദേഹമെത്തിയത് എനിക്കുള്ള ഡ്യൂപ്പുമായിട്ടായിരുന്നു. എന്നാല്‍ ഡ്യൂപ്പില്ലാതെ ചെയ്യാനായിരുന്നു എനിക്കു താല്‍പര്യം.

അക്കാര്യം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം വളരെ സന്തോഷത്തോടെ എന്റെ ആഗ്രഹത്തിനൊപ്പം നിന്നു. അങ്ങനെ ആക്ഷന്‍ മുഴുവനും സ്വന്തമായി ചെയ്യുകയായിരുന്നു. ദുര്‍ഗ കൂട്ടിച്ചേര്‍ത്തു.

Durga Krishna responds to kissing controversy

Next TV

Related Stories
183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Dec 24, 2025 04:18 PM

183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

183ൽ 168 ചിത്രങ്ങളും നഷ്ടം, സിനിമാ ഇൻഡസ്ട്രിയിലെ ലാഭ നഷ്ട കണക്കുകളുമായി നിർമാതാക്കളുടെ...

Read More >>
'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

Dec 24, 2025 02:10 PM

'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

'വെള്ളേപ്പം' , വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം, 'ആ നല്ല നാൾ ഇനി...

Read More >>
ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

Dec 24, 2025 01:54 PM

ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

വൃഷഭ,ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം,നാളെ മുതൽ...

Read More >>
നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

Dec 24, 2025 01:42 PM

നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

നടിയെ ആക്രമിച്ച കേസ്, ദിലീപ് അതിജീവിത ഭൂമിഇടപാട് , കാവ്യദിലീപ് ബന്ധം, മഞ്ജു ദിലീപിന്റെ ബന്ധം അറിഞ്ഞ വൈരാഗ്യം...

Read More >>
Top Stories










News Roundup






News from Regional Network