മരിക്കുമെന്ന് വിചാരിപ്പോള്‍ തോന്നിയ ആഗ്രഹമാണ്; ഇന്നസെന്റ് പറയുന്നു

മരിക്കുമെന്ന് വിചാരിപ്പോള്‍ തോന്നിയ ആഗ്രഹമാണ്; ഇന്നസെന്റ് പറയുന്നു
May 23, 2022 10:22 PM | By Susmitha Surendran

ഹാസ്യ നടന്‍ എന്നതിലുപരി മലയാള സിനിമയ്ക്ക് ഒത്തിരി സംഭാവനകള്‍ ചെയ്ത നടനാണ് ഇന്നസെന്റ്. രണ്ട് തവണ കാന്‍സര്‍ രോഗം ബാധിച്ചെങ്കിലും അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് ജീവിതത്തിലേക്ക് വരാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ ഒരു ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ നടന്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്.

ഇന്നസെന്റ് കഥകള്‍ എന്ന പേരില്‍ വരുന്ന പുതിയ എപ്പിസോഡില്‍ കൊച്ചുമക്കളെ തനിക്കൊപ്പം നിര്‍ത്തിയ നാളുകളെ കുറിച്ചാണ് താരം പറയുന്നത്. മരിക്കുമെന്ന് തോന്നിയ നിമിഷത്തില്‍ ജീവിതം പിടിച്ച് നിര്‍ത്താന്‍ സാധിച്ച നിമിഷങ്ങളെ പറ്റിയും ഇന്നസെന്റ് പറഞ്ഞു. 



എല്ലാവരും ഇന്നസെന്റിന് രോഗത്തെ പേടിയില്ലെന്ന് പറഞ്ഞാലും ഞാനും ഒരു മനുഷ്യനാണ്. എനിക്കുമുണ്ട് ഒരുപാട് ആഗ്രഹങ്ങള്‍. എല്ലാവരെയും പോലെ ഞാനും മനുഷ്യനാണ്. രണ്ടാമതും കാന്‍സര്‍ വന്നതിന് ശേഷം രാത്രിയില്‍ കിടന്ന് ഉറങ്ങുമ്പോള്‍ ചില ചിന്തകള്‍ വന്നു.

ഡോക്ടര്‍മാര്‍ പറയും, തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. താന്‍ മരിക്കില്ലെന്ന്. എന്നാലും നമ്മള്‍ ചെയ്യാനുള്ളതൊക്കെ ചെയ്യണം. കുഴപ്പമില്ല, പേടിക്കണ്ട. നമുക്ക് നോക്കാം എന്നെക്കെയെ അവര്‍ക്ക് പറയാന്‍ സാധിക്കുകയുള്ളു. ബാക്കി എല്ലാം ദൈവത്തിന്റെ കൈയ്യിലാണ്. ഏത് സമയത്തും നമ്മളെ വിളിക്കാം.

രാത്രി ഉറക്കത്തില്‍ നിന്നെഴുറ്റപ്പോള്‍ എനിക്ക് എന്റെ മകന്റെ കുട്ടികളെ കുറിച്ചാണ് ഓര്‍മ്മ വന്നത്. അന്ന, ഇന്നസെന്റ് എന്നിങ്ങനെ ഇരട്ടക്കുട്ടികളാണ്. ഇവരും അവിടെ ഉണ്ടായാല്‍ നല്ലതല്ലേ എന്ന് ചിന്തിച്ചു.



രണ്ടാമതും കാന്‍സര്‍ വന്ന സ്ഥിതിയ്ക്ക് ഇനി അധികകാലം ഉണ്ടാവില്ലെന്ന് എനിക്ക് തന്നെ തോന്നുകയാണ്. അത്രയും കാലം എന്നെ അപ്പാപ്പ എന്നും എന്റെ ഭാര്യയെ അമ്മാമ്മേ എന്നും വിളിച്ച് നടക്കട്ടേ. എനിക്കും അവരെ കെട്ടിപ്പിടിക്കാനൊക്കെ ആവേശമായി. 

അവര്‍ക്ക് സ്‌കൂളുണ്ട്. അവിടുത്തെ പ്രിന്‍സിപ്പിള്‍ അച്ചനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം കുട്ടികളെ കൊണ്ട് പോയിക്കോ, കാരണം തന്റെ വേദന എനിക്ക് മനസിലായെന്ന് പറഞ്ഞു. അവര്‍ക്ക് പരീക്ഷയും അറ്റന്റ്റന്‍സും മറ്റുമൊക്കെ പ്രശ്‌നമാവുമോന്ന് ചോദിച്ചപ്പോള്‍ കുഴപ്പമില്ലെന്ന് പറഞ്ഞു. അങ്ങനെ കുട്ടികളെ വീട്ടിലേക്ക് കൊണ്ട് വന്നു. കൊറോണയ്ക്ക് മുന്‍പേ അവര്‍ സ്‌കൂളില്‍ പോവാറില്ലായിരുന്നെന്ന് ഇന്നസെന്റ് പറയുന്നു. 



ഞാന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ രാവിലെ പോയി രാത്രി വരും. അന്നേരം കുട്ടികള്‍ക്ക് ചോക്ലേറ്റ് കൊടുക്കും അത്രയൊക്കെ ബന്ധമേ ഉള്ളു. എന്നാല്‍ മൂന്നാല് മാസം അവര്‍ അവിടെ നിന്നതോടെ എന്നെ കാണാതെ ഉറങ്ങാന്‍ പറ്റില്ലെന്ന അവസ്ഥയായി. ഞാനൊന്ന് തിരിഞ്ഞാല്‍ എന്നെ പിടിക്കാന്‍ അവര്‍ വരും. കാരണം എനിക്ക് അസുഖമുണ്ടെന്ന് അവര്‍ക്ക് അറിയാമെന്ന് ഇന്നസെന്റ് പറയുന്നു. 

ഞങ്ങള്‍ വൈകുന്നേരം പുറത്ത് പോവും, പാര്‍ക്കില്‍ കളിക്കാന്‍ ഞാനും അവരുടെ കൂടെ പോകും. അങ്ങനെ കുറേ കാലം ഡല്‍ഹിയില്‍ ഞാനും അവര്‍ക്കൊപ്പം ഉണ്ടായി. അന്ന് എനിക്ക് ദുഃഖം വരരുതെന്ന് കരുതിയാണ് പള്ളിയിലച്ചന്‍ പിള്ളേരെ വിട്ട് തന്നത്. ഇന്നസെന്റ് കുറേ കാലം ഇവിടെ ഉണ്ടാവാന്‍ ഈ കുട്ടികളിലൂടെ സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നെന്ന് ഇന്നസെന്റ് വ്യക്തമാക്കി. 

Innocent also spoke of the moments when he was able to hold on to life in the moment he thought he was going to die.

Next TV

Related Stories
'ഇഡലി കഴിക്കുന്ന പ്രേതം.... പോരാത്തതിന് വെള്ള സാരിക്ക് പകരം ഷിഫോൺ'; മേഘസന്ദേശത്തെ കുറിച്ച് രാജശ്രീ നായർ

Nov 19, 2025 03:52 PM

'ഇഡലി കഴിക്കുന്ന പ്രേതം.... പോരാത്തതിന് വെള്ള സാരിക്ക് പകരം ഷിഫോൺ'; മേഘസന്ദേശത്തെ കുറിച്ച് രാജശ്രീ നായർ

മേഘസന്ദേശം സിനിമ, രാജശ്രീ നായർ, പ്രേത കഥാപാത്രത്തെ കുറിച്ച് നടി...

Read More >>
Top Stories










News Roundup