---
title: "അത്ര പോര; ബീസ്റ്റിന് എതിരെ വിജയുടെ പിതാവ്"
english_title: "Vijay's father SA Chandrasekhar says he does not have a good opinion about Vijay's movie Beast."
publisher: "moviemax.in"
canonical_url: "https://moviemax.in/news/38376/vijays-father-sa-chandrasekhar-says-he-does-not-have-a-good-opinion-about-vijays-movie-beast"
published_at: "2022-04-20T08:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f70d0d7655_BEAST.jpg"
keywords: []
---

# അത്ര പോര; ബീസ്റ്റിന് എതിരെ വിജയുടെ പിതാവ്

> **Lead Summary:** വിജയ് ചിത്രം ബീസ്റ്റിനെക്കുറിച്ച് തനിക്ക് അത്ര നല്ല അഭിപ്രായമില്ലെന്ന് വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍. ബീസ്റ്റിന്റെ കാര്യത്തില്‍ തിരക്കഥയും സംവിധാനവും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

## Article Content

വിജയ് ചിത്രം ബീസ്റ്റിനെക്കുറിച്ച് തനിക്ക് അത്ര നല്ല അഭിപ്രായമില്ലെന്ന് വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍. ബീസ്റ്റിന്റെ കാര്യത്തില്‍ തിരക്കഥയും സംവിധാനവും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ചിത്രത്തിലെ അറബിക്കുത്ത് സോങ് വരെ ഞാന്‍ വളരെ ആസ്വദിച്ചു. എന്നാല്‍ അതിന് ശേഷം സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയുടെ താരപദവിയെ ആശ്രയിച്ചാണ് ആ സിനിമ നില്‍ക്കുന്നത്. തിരക്കഥയും സംവിധാനവും മികവ് പുലര്‍ത്തിയില്ല.

സംവിധായകര്‍ അവരുടെ ശൈലിയില്‍ സിനിമയെടുക്കുകയും അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. ബീസ്റ്റ് ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ്. എന്നാല്‍ സിനിമ അത്രയ്ക്ക് സംതൃപ്തി നല്‍കുന്നതായിരുന്നില്ല- ചന്ദ്രേശഖര്‍ പറഞ്ഞു.

നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രില്‍ 13 നാണ് പുറത്തിറങ്ങിയത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലന്തിമാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പൂജ ഹെഗ്ഡെ, സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38376/vijays-father-sa-chandrasekhar-says-he-does-not-have-a-good-opinion-about-vijays-movie-beast)