'മകളെ മുത്തച്ഛൻ പീഡിപ്പിച്ചു, മക്കളെ കൊന്ന് ഭർത്താവ് ജീവനൊടുക്കാൻ കാരണം അതായിരുന്നു'; പോക്സോ കേസിൽ അറസ്റ്റിലായ നാടകപ്രവർത്തകനെതിരെ മകന്‍റെ ഭാര്യ

'മകളെ മുത്തച്ഛൻ പീഡിപ്പിച്ചു, മക്കളെ കൊന്ന് ഭർത്താവ് ജീവനൊടുക്കാൻ കാരണം അതായിരുന്നു'; പോക്സോ കേസിൽ അറസ്റ്റിലായ നാടകപ്രവർത്തകനെതിരെ മകന്‍റെ ഭാര്യ
2026-07-24T13:33:00 | By Athira V
#Kannur #Payyannur POCSO #Child Abuse #Drama Artist #Kerala Police

കണ്ണൂർ: ( www.truevisionnews.com) പയ്യന്നൂരിൽ പോക്സോ കേസിൽ വീണ്ടും അറസ്റ്റിലായ നാടകപ്രവർത്തകനെതിരെ ഗുരുതര ആരോപണവുമായി മകന്‍റെ ഭാര്യ. തന്‍റെ ആറ് വയസുകാരിയായ മകളെ മുത്തച്ഛനായ ഇയാൾ പീഡിപ്പിച്ചിരുന്നുവെന്നും, മക്കളെ കൊന്ന് ഭർത്താവ് ജീവനൊടുക്കാൻ കാരണം ഇതാണെന്നും യുവതി വെളിപ്പെടുത്തി.

പോക്സോ കേസിൽ ജയിലിൽ നിന്നും ഇയാൾ ജാമ്യത്തിലിറങ്ങി 16കാരനെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റിലായ പശ്ചാത്തലത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായ മധ്യവയസ്‌കൻ കഴിഞ്ഞ ദിവസമാണ് വീണ്ടും പീഡന കേസിൽ അറസ്റ്റിലായത്.

‘ഭർതൃപിതാവ് മകളെ പീഡിപ്പിച്ചിരുന്നു. പീഡന വിവരം പുറത്തുപറയാതിരിക്കാൻ തന്നേയും മകളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇക്കാര്യം പലതവണ പറഞ്ഞിട്ടും ഭർത്താവ് വിശ്വസിച്ചിരുന്നില്ല. അച്ഛനെ ദേഷ്യമുള്ളതിനാൽ പറയുന്നതാണെന്നാണ് ആദ്യം ഭർത്താവ് പറഞ്ഞിരുന്നത്. പോക്സോ കേസിലെ പ്രതിയുടെ കൂടെ മകളെ താമസിപ്പിച്ചതിൽ കുടുംബ കോടതിയിൽ ഭർത്താവിന് ശകാരം കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍റെ പേരെഴുതിവെച്ച് മക്കളെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയത്’- യുവതി പറയുന്നു.

പയ്യന്നൂർ പൊലീസ് തന്റെ ഭാഗം കേട്ടില്ലെന്നും, തനിക്കെതിരേ ആത്മഹത്യാപേരണാ കേസ് ചുമത്തുകയാണ് ചെയ്തത്. ഇതോടെ താൻ നാട്ടുകാരുടെ മുന്നിൽ കുറ്റക്കാരിയായെന്നും പൂതന എന്ന് വരെ സോഷ്യൽ മീഡിയിലൂടെ അധിക്ഷേപം കേട്ടെന്നും യുവതി പറഞ്ഞു.

കടുത്ത സൈബറാക്രമണം ഉണ്ടായി. മാനസികമായി പ്രശ്നങ്ങളുണ്ടാകുമോ എന്ന് വരെ പേടിച്ചിരുന്നു. വീടിന് പുറത്തിറങ്ങാനാവാതെ കാസർകോട്ടേക്ക് താമസം മാറേണ്ടി വന്നു. ഇപ്പോഴെങ്കിലും സത്യം പുറത്ത് വന്നത് വലിയ ആശ്വമായെന്ന് യുവതി  പറഞ്ഞു.

2025 ഡിസംബർ 22ന് രാമന്തളിയിലെ വീട്ടിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് നാടകനടനെതിരെ പോക്സോ കേസ് വരുന്നത്. ആറ് വയസ്സുള്ള പെൺകുട്ടിയുടേയും രണ്ട് വയസ്സുള്ള ആൺകുട്ടിയുടെയും ഇവരുടെ പിതാവിന്റെയും മുത്തശ്ശിയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട അന്വേഷണം കുട്ടികളുടെ മുത്തച്ഛനായ നാടകനടനിലേക്കാണ് എത്തുകയായിരുന്നു.

അന്വേഷണത്തിൽ കുട്ടിയെ ഇയാൾ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തുകയും ചെയ്തു. ഈ സംഭവം ഏഴ് മാസം പിന്നിട്ടപ്പോഴാണ് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ പിടിയിലായത്. ഇതിന് പിന്നാലെയാണ് കുട്ടികളുടെ അമ്മയായ യുവതി ഭർതൃപിതാവിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

Content Highlight: Kannur Payyannur POCSO Case Drama Artist Arrested Again Allegations

#Kannur #Payyannur POCSO #Child Abuse #Drama Artist #Kerala Police

Next TV

Related Stories
ശ്വാസതടസ്സവും അസ്വസ്ഥതയും...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

Jul 24, 2026 02:46 PM

ശ്വാസതടസ്സവും അസ്വസ്ഥതയും...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണില്‍ ഗ്യാസ് ലീക്ക് സംശയം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രോഗികളെ ഗ്രീന്‍...

Read More >>
കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

Jul 24, 2026 02:37 PM

കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

കാഞ്ഞിരപ്പള്ളി പാറത്തോടിൽ പാമ്പുകടിയേറ്റ് 62 കാരനായ തൊഴിലാളി മരിച്ചു. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ...

Read More >>
സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ഗ്രൂപ്പിൽ അസഭ്യം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

Jul 24, 2026 02:30 PM

സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ഗ്രൂപ്പിൽ അസഭ്യം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ചേർത്തല കോടംതുരുത്ത് PHCയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. സഹപ്രവർത്തകയെ വാട്സ്ആപ്പ് ഗ്രൂപ്പിലും നേരിട്ടും അസഭ്യം പറഞ്ഞു. മുൻപും സമാന...

Read More >>
 ചിക്കനെ മറക്കേണ്ടി വരുമോ? ഇനി  പിടിച്ചാൽ പിടിനിൽക്കില്ല, കിലോയ്ക്ക് 300 രൂപ കടന്ന് കോഴിയിറച്ചി വില!

Jul 24, 2026 02:12 PM

ചിക്കനെ മറക്കേണ്ടി വരുമോ? ഇനി പിടിച്ചാൽ പിടിനിൽക്കില്ല, കിലോയ്ക്ക് 300 രൂപ കടന്ന് കോഴിയിറച്ചി വില!

കേരളത്തിൽ കോഴിത്തീറ്റ വില 500 രൂപ കൂടിയതോടെ കോഴിയിറച്ചി കിലോയ്ക്ക് 300 രൂപയായി. ഫാസ്റ്റ് ഫുഡ് കടകളും പ്രതിസന്ധിയിൽ. ഓണത്തിന് വില 350 കടക്കുമെന്നാണ്...

Read More >>
 പിന്നിൽ ആര്? പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

Jul 24, 2026 02:03 PM

പിന്നിൽ ആര്? പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് അജ്ഞാതർ കത്തിച്ചു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം. ടി.ഐ. മധുസൂദനനെതിരെ ആരോപണം,...

Read More >>
 അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? അടിയനൊരടി ഇനി വയ്യാ...; ട്രാൻസ്ഫർ കിട്ടിയില്ല, ദുരവസ്ഥ പാടിപ്പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ

Jul 24, 2026 01:40 PM

അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? അടിയനൊരടി ഇനി വയ്യാ...; ട്രാൻസ്ഫർ കിട്ടിയില്ല, ദുരവസ്ഥ പാടിപ്പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മറ്റ് ജില്ലകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടില്ല. 'വയസാകുന്നു പൊന്നേമാനേ' എന്ന...

Read More >>
Top Stories

News Roundup

GCC News